Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് വര്‍ഷമായി ജോലി തേടി അലയുന്നു; ലിങ്ക്ഡ്ഇന്നില്‍ സ്വന്തം 'ചരമക്കുറിപ്പ് പങ്കുവെച്ച് ഉദ്യോഗാര്‍ത്ഥി

ബംഗളൂരു: പഠനത്തിന് ശേഷം വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി ലഭിക്കുക എന്നത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യമാണ്. മിടുക്കരായ വിദ്യാര്‍ത്ഥികളെ ക്യാമ്പസ് ഇന്റര്‍വ്യൂ വഴി വലിയ ശമ്പളത്തില്‍ കമ്പനികള്‍ കൊത്തിക്കൊണ്ടു പോകുമ്പോള്‍ മറ്റു ചിലര്‍ക്ക് ജോലിക്കായി പല കമ്പനികള്‍ കയറിയിറങ്ങേണ്ട അവസ്ഥയാണ്. ഇത്തരത്തില്‍ കയറിയിറങ്ങി നിരാശരാകുന്ന നിരവധി ചെറുപ്പക്കാരെ നമുക്ക് ചുറ്റും കാണാം.

ചിലര്‍ കുറഞ്ഞ ശമ്പളത്തിന് കിട്ടിയ ജോലിക്ക് കയറുമ്പോള്‍ മറ്റു ചിലരാകട്ടെ തങ്ങളുടെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി കിട്ടാനായി കാത്തിരിക്കും. ഇങ്ങനെ കാത്തിരിക്കുമ്പോള്‍ നിരാശയുടെ പടുകുഴിയിലേക്കു വീഴാനുള്ള സാധ്യതയും കൂടുതലാണ്. ഇപ്പോഴിതാ തുടര്‍ച്ചയായി ജോലി നിരസിക്കപ്പെടുന്നതില്‍ നിരാശനായ ബംഗളൂരു സ്വദേശി കാണിച്ച അല്‍പം അതിരു കടന്ന പ്രവൃത്തിയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

unemployment

മൂന്ന് വര്‍ഷമായി ജോലി തേടി പ്രശാന്ത് ഹരിദാസ് എന്ന യുവാവ് അലയുന്നു. നിരവധി കമ്പനികളാണ് ഇദ്ദേഹത്തിന്റെ ജോലിക്കായുള്ള അപേക്ഷ നിരസിച്ചത്. ലിങ്ക്ഡ്ഇന്നില്‍ സ്വന്തം 'ചരമക്കുറിപ്പ്' പോസ്റ്റ് ചെയ്താണ് യുവാവ് തന്റെ നിരാശ പുറംലോകത്തെ അറിയിച്ചത്. തന്റെ ഫോട്ടോയ്‌ക്കൊപ്പം 'റെസ്റ്റ് ഇന്‍ പീസ്' എന്ന വാചകവും ഉള്‍പ്പെടുത്തിയാണ് 'ചരമക്കുറിപ്പ്' പോസ്റ്റ് ചെയ്തത്.

'ചരമക്കുറിപ്പില്‍' യുവാവ് ഇങ്ങനെ എഴുതിയിരിക്കുന്നു - ഇന്‍ഡസ്ട്രി ലീഡേഴ്‌സിന് നന്ദി, തന്നെ അവഗണിച്ചതിന്. എന്റെ പോസ്റ്റുകള്‍ക്കും നിരര്‍ത്ഥകമായ ഈ സംഭാഷണത്തിനും ഖേദം പ്രകടിപ്പിക്കുന്നു. ഞാന്‍ എത്ര നന്നായാലും എത്ര റെക്കമന്‍ഡേഷനുകള്‍ ഉണ്ടായാലും ആരും എന്നെ ജോലിക്കെടുക്കാന്‍ പോകുന്നില്ലെന്ന് എനിക്കറിയാം - യുവാവ് കുറിപ്പില്‍ പറയുന്നു.

പ്രശാന്ത് ഹരിദാസിന്റെ പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി. നിരവധി പേരാണ് ചെറുപ്പക്കാരനെ പിന്തുണച്ച് രംഗത്തെത്തിയത്. പലരും യുവാവിന്റെ പ്രവൃത്തിയിലുള്ള ആശങ്കയും പങ്കുെവച്ചു.

ആത്മഹത്യ ചെയ്യാന്‍ ഒരു ഉദ്ദേശ്യവും ഇല്ലെന്നും ജോലിക്ക് വേണ്ടിയുള്ള തന്റെ അന്വേഷണത്തിന് മാത്രമാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത് എന്നും യുവാവ് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിനെ പിന്തുണച്ച് കമന്റുകളുമായി എത്തിയത്.

നിരാശനാവാതെ ജോലി തേടണമെന്നും നിങ്ങളുടെ ശ്രമങ്ങള്‍ വെറുതെയാകില്ലെന്നും സഹായിക്കാന്‍ ശ്രമിക്കാമെന്നും പലരും മറുപടി പറഞ്ഞിട്ടുണ്ട്. അതേസമയം, നിങ്ങളുടെ അവസ്ഥ മനസിലാവും എന്നാല്‍ പ്രൊഫഷണലായിട്ടാണ് ജോലി അന്വേഷിക്കേണ്ടത് വൈകാരികമായിട്ടല്ല എന്ന് അഭിപ്രായപ്പെട്ടവരും അനേകമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+