തൊഴിലില്ലാത്ത എംബിഎക്കാരും ടെക്കികളും വില്ലേജ് ഓഫീസര്‍മാരാകുന്നു
ഗാന്ധിനഗര്‍: തൊഴിലില്ലായ്മ അനുഭവിക്കുന്ന ഗുജറാത്തിലെ വിദ്യാസമ്പന്നരായ യുവതീ യുവാക്കള്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാരിന്റെ പുതിയ നീക്കം. എംബിയ, ബിരുദം നേടിയവര്‍, എഞ്ചിനിയര്‍ന്മാര്‍, ഡോക്ടര്‍ന്മാര്‍ എന്നിങ്ങനെ വിദ്യാസമ്പന്നരായ ആയിരക്കണക്കിന് പേര്‍ക്ക് ഗുജറാത്തിലെ വില്ലേജ് ഓഫീസുകളില്‍ ജോലി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
പ്ലസ് ടുവാണ് അപേക്ഷിക്കാനുള്ള യോഗ്യതയായി കണക്കിയത്. അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും 2343 പേരെ തിരഞ്ഞെടുത്തു. ഇതില്‍ 950 എഞ്ചിനിയര്‍, 12 ആയുര്‍വേദ ഹോമിയോപതി ഡോക്ടര്‍മാര്‍, 200 എംബിഎ, എംസിഎ, ബി ഫാം ബിരുദം നേടിയവര്‍ എന്നിവരാണുണ്ടായിരുന്നത്. ബിരുദം മാത്രം നേടിയവര്‍ ലിസ്റ്റില്‍ ഇല്ലായിരുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍ ലഭിക്കാതെ വിഷമിക്കുന്നവരാണ് ലിസ്റ്റിലുള്ള യുവാക്കള്‍. ഇവരോട് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ചീഫ് മിനിസ്റ്റര്‍ വിജയ് റുപാണി പറഞ്ഞത്. വില്ലേജ് ഓഫീസര്‍ പോസ്റ്റിലേക്ക് 10 ലക്ഷം അപേക്ഷയാണ് ലഭിച്ചത്. ഇതില്‍ നിന്നാണ് 2342 പേരെ തിരഞ്ഞെടുത്തത്.
പഠിച്ച വിഷയത്തില്‍ സ്വകാര്യ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മികച്ച ഏത് സര്‍ക്കാര്‍ ജോലി ചെയ്യാനും ഉദ്യോഗാര്‍ത്ഥികള്‍ തയ്യാറായിരിക്കുകയാണ്. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തില്‍ ആയിരക്കണക്കിന് ഉന്നത വിദ്യാഭ്യാസമുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കും.












Click it and Unblock the Notifications