കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശ് ആര് പിടിക്കും? രാഹുല്‍ ഗാന്ധിയുടെ ന്യായ് പദ്ധതി ജനപ്രിയമാകുമോ?

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം വെറും ഭാഗ്യം കൊണ്ടല്ലെന്ന് സര്‍വേ. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് അനുകൂലമായി മാറാവുന്ന കാര്യങ്ങളാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളതെന്ന് എഡിആര്‍ സര്‍വേ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ ചില പ്രഖ്യാപനങ്ങള്‍ ജനങ്ങളെ വലിയ രീതിയില്‍ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

മുഖ്യമന്ത്രി കമല്‍നാഥിനും ദിഗ്വിജയ് സിംഗിനും മുകളിലുള്ള ജനപ്രീതി കൊണ്ട് രാഹുല്‍ മധ്യപ്രദേശിലെ ഫലം മാറ്റിമറിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും പറയുന്നു. അതേസമയം മധ്യപ്രദേശില്‍ തൊഴിലില്ലായ്മ ഏറ്റവും വലിയ പ്രതിസന്ധിയാണെന്നും ഇത് നിര്‍ണായക വിഷയമായി മാറുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. നരേന്ദ്ര മോദി ആശങ്കപ്പെടേണ്ട കാര്യമാണിത്.

രാഹുലിന്റെ ക്ലീന്‍ ഇമേജ്

രാഹുലിന്റെ ക്ലീന്‍ ഇമേജ്

മധ്യപ്രദേശിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി രാഹുല്‍ ഗാന്ധി ഉയര്‍ന്നു എന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാന തിരഞ്ഞെടുപ്പില്‍ തന്നെ ഇത് പ്രകടമായിരുന്നു. രാഹുലിന്റെ കര്‍ഷക വായ്പ എഴുതി തള്ളുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കര്‍ഷകര്‍ വായ്പ അടയ്ക്കുന്നത് നിര്‍ത്തിയിരുന്നു. അതിന് ശേഷം രാഹുലിന്റെ പ്രതിച്ഛായ കോണ്‍ഗ്രസിന് ഗുണം ചെയ്‌തെന്നാണ് വ്യക്തമാകുന്നത്. കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതി മധ്യപ്രദേശില്‍ അദ്ഭുതം കാണിക്കുമെന്നാണ് സൂചന.

എന്തുകൊണ്ട് ന്യായ് വിജയമാകും

എന്തുകൊണ്ട് ന്യായ് വിജയമാകും

രാഹുലിന്റെ മിനിമം വരുമാന നയമാണ് ന്യായ്. ഇത് മധ്യപ്രദേശില്‍ വിജയിക്കുമെന്ന് ഉറപ്പാണ്. സംസ്ഥാനത്ത് സാധാരണക്കാരുടെ വരുമാന പട്ടിക പരിശോധിക്കുമ്പോള്‍ ദേശീയ ശരാശരിക്ക് താഴെയാണ് പലതും. 6000 രൂപ പോലും കര്‍ഷകര്‍ക്ക് മാസത്തില്‍ ലഭിക്കുന്നില്ല. ഇവര്‍ക്ക് അധികമായി ലഭിക്കുന്ന 6000 രൂപ കര്‍ഷകരുടെയും വീട്ടമ്മമാരുടെയും പ്രതിസന്ധികള്‍ പരിഹരിക്കുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ മധ്യപ്രദേശ് ഏറ്റെടുത്തിരിക്കുന്നത്.

സര്‍വേ പറയുന്നത്....

സര്‍വേ പറയുന്നത്....

സംസ്ഥാനത്ത് തൊഴിലാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് എഡിആര്‍ സര്‍വേ പറയുന്നു. മധ്യപ്രദേശിലെ 5.14 വോട്ടര്‍മാരില്‍ നിന്നുള്ള വിവരങ്ങല്‍ പ്രകാരമാണ് സര്‍വേ തയ്യാറാക്കിയത്. സര്‍വേയില്‍ 61.91 ശതമാനം പേരും തൊഴിലവസരങ്ങളാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്ന് പ്രതികരിച്ചു. ഗ്രാമീണ-നഗര മേഖലയില്‍ എല്ലാം പ്രശ്‌നം ഇത് തന്നെയാണ്. അതേസമയം മോദി സര്‍ക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ അവസ്ഥയിലെത്തിയതെന്ന ഡാറ്റ ബിജെപിക്ക് തിരിച്ചടിയാവും.

കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്

കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്

കോണ്‍ഗ്രസ് ദേശീയ തൊഴിലുറപ്പ് പദ്ധതിയും ജോബ് ഹബ്ബുകളും സ്ഥാപിച്ച് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുമെന്ന കാര്യം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണെന്നും രാഹുല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നഗര മേഖലകളില്‍ ചെറുകിട-ഇടത്തരം തൊഴില്‍ മേഖല ഒരുക്കുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം. ഗ്രാമീണ മേഖലയില്‍ യുവാക്കള്‍ക്ക് മാത്രമായി കാര്‍ഷിക കേന്ദ്രങ്ങളും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലുണ്ട്.

വ്യത്യസ്തമായ കണക്ക്

വ്യത്യസ്തമായ കണക്ക്

രാജ്യത്തെ മൊത്തം പേര്‍ കരുതുന്നതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് മധ്യപ്രദേശിലെ ജനങ്ങള്‍ തൊഴിലില്ലായ്മയെ കാണുന്നത്. ദേശീയ തലത്തില്‍ 46.80 ശതമാനമാണ് തൊഴിലില്ലായ്മ തിരഞ്ഞെടുപ്പ് വിഷയമാണെന്ന് പ്രതികരിച്ചത്. കാര്‍ഷിക പ്രശ്‌നം, അഴിമതി, തീവ്രവാദം എന്നിങ്ങനെയാണ് പിന്നീടുള്ള പ്രശ്‌നങ്ങളായി മധ്യപ്രദേശ് ചൂണ്ടിക്കാണിച്ചത്. അതേസമയം മോദി സര്‍ക്കാര്‍ യുവാക്കള്‍ക്കായി പ്രത്യേക കാര്യങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പ്രിയങ്കയുടെ വരവ്

പ്രിയങ്കയുടെ വരവ്

പ്രിയങ്ക ഗാന്ധി വലിയ ഫാക്ടര്‍ അല്ലെന്നാണ് ഇതുവരെയുള്ള സര്‍വേകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അവരുടെ പ്രചാരണം ഇതില്‍ വലിയ സ്വാധീനം ചെലുത്തിയേക്കും. യുപി ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനമാണ്. പ്രിയങ്ക തൊഴിലില്ലായ്മയാണ് പ്രധാനമായും പ്രചാരണ വിഷയമാക്കുന്നത്. ഇത് മധ്യപ്രദേശിലും പ്രതിഫലിക്കും. മധ്യപ്രദേശില്‍ അവരുടെ പ്രചാരണം നടന്നാല്‍ അത് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയാവും. അതേസമയം കമല്‍നാഥ് മുഖ്യമന്ത്രിയെന്ന നിലയില്‍ ജനപ്രിയനായതും കോണ്‍ഗ്രസിന് ഗുണം ചെയ്യും.

കര്‍ഷകര്‍ ആര്‍ക്കൊപ്പം?

കര്‍ഷകര്‍ ആര്‍ക്കൊപ്പം?

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണെന്ന് 39.19 ശതമാനമാണ് സര്‍വേയില്‍ അഭിപ്രായപ്പെട്ടത്. മികച്ച ആശുപത്രികള്‍ എന്നിവയുടെ കാര്യവും സര്‍വേയില്‍ പരാമര്‍ശിക്കപ്പെട്ടു. ഗ്രാമീണ മേഖലയില്‍ 56 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് മികച്ച വില കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കണമെന്നാണ്. അതേസമയം കോണ്‍ഗ്രസ് അധികാരമേറ്റതോടെ കര്‍ഷകരുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇത് വലിയ ചലനമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ദുര്‍ബലമായ നേതൃത്വുവും ബിജെപിക്കെതിരെയുള്ള ജനവികാരവും കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസ് 22 സീറ്റ് നേടുമെന്ന കമല്‍നാഥിന്റെ പ്രവചനം യാഥാര്‍ഥ്യമാകും.

മധ്യപ്രദേശില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍

സര്‍ക്കാര്‍ രാജി സ്വീകരിച്ചില്ല, ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിക്കില്ല, കനത്ത തിരിച്ചടി!!സര്‍ക്കാര്‍ രാജി സ്വീകരിച്ചില്ല, ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിക്കില്ല, കനത്ത തിരിച്ചടി!!

English summary
jobs are biggest poll issue in madhya pradesh and congress have an edge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X