കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലി, സ്പോർട്സ് യൂനിവേഴ്സിറ്റി, ലാപ്ടോപ്പ്.. മേഘാലയയിൽ വമ്പൻ വാഗ്ദാനവുമായി തൃണമൂൽ കോൺഗ്രസ് പ്രകടന പത്രിക

സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാർട്ടിയാണ് തൃണമൂൽ. ഇത്തവണ ഭരണകക്ഷിയായ എൻപിപിക്കും കോൺഗ്രസിനും വലിയ വെല്ലുവിളിയാണ് തൃണമൂൽ തീർക്കുന്നത്.

Google Oneindia Malayalam News
 mamam-1674580507.jpg -

ദില്ലി: മേഘാലയയിൽ വമ്പൻ വാഗ്ദാനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക. അടുത്ത 5 വർഷത്തിനുള്ളിൽ 3 ലക്ഷം തൊഴിലവസരങ്ങൾ, തൊഴിലില്ലാത്ത യുവാക്കാൾക്ക് പ്രതിമാസം 1,000 രൂപ അലവൻസ്, എല്ലാ ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കും 1 ലക്ഷം ലാപ്‌ടോപ്പുകൾ, കർഷകർക്ക് 10,000 രൂപ വാർഷിക ധനസഹായം,സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയിലെ പോകുന്ന വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് പ്രതിവർഷം 1,200 രൂപ നേരിട്ട് ആനുകൂല്യം എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങൾ.

 അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നത് സംബന്ധിച്ച വാഗ്ദാനം

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഖാസി, ഗാരോ ഭാഷകൾ ഉടനടി അംഗീകരിക്കുന്നതിനുള്ള സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നതാണ് പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം. അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി മേഘാലയയും അസമും തമ്മിൽ ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കുകയും എല്ലാ തന്ത്രപ്രധാന അതിർത്തി പ്രദേശങ്ങളിലും പോലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കുമെന്നും പ്രകട പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

'അനിലിനെന്ത് കോൺഗ്രസ്,എന്ത് ആർഎസ്എസ്,തലസ്ഥാനത്ത് നിന്ന് നീക്കണം'; വിമർശിച്ച് ബിനു ചുള്ളിയിൽ'അനിലിനെന്ത് കോൺഗ്രസ്,എന്ത് ആർഎസ്എസ്,തലസ്ഥാനത്ത് നിന്ന് നീക്കണം'; വിമർശിച്ച് ബിനു ചുള്ളിയിൽ

മേഘാലയയിൽ പോരാട്ടം കടുപ്പിക്കാൻ

ദേശീയ മോഹം ലക്ഷ്യം വെച്ച് മേഘാലയയിൽ പോരാട്ടം കടുപ്പിക്കാൻ ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ്. ഇവിടെ ഭരണകക്ഷിയായ എൻ പി പിക്കും ബി ജെ പിക്കും തൃണമൂൽ കോൺഗ്രസ് വലിയ വെല്ലുവിളി തീർക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമാണ് തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ വർഷം കോൺഗ്രസിനെ ഞെട്ടിച്ച് കൊണഅട് 12 എം എൽ എമാർ തൃണമൂലിലേക്ക് ചേക്കേറിയതോടെയാണ് പാർട്ടി കരുത്തരായത്. അതേസമയം മേഘാലയയിൽ ഇത്തവണ ഭരണം പിടിക്കുമെന്ന് അവകാശപ്പെട്ട് പോരാട്ടം കടുപ്പിക്കുകയാണ് കോൺഗ്രസ്. ഉടൻ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം പാർട്ടി പൂർത്തിയാക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

 മേഘാലയയിൽ പോരാട്ടം കടുപ്പിക്കാൻ

ദേശീയ മോഹം ലക്ഷ്യം വെച്ച് മേഘാലയയിൽ പോരാട്ടം കടുപ്പിക്കാൻ ഒരുങ്ങുകയാണ് തൃണമൂൽ കോൺഗ്രസ്. ഇവിടെ ഭരണകക്ഷിയായ എൻ പി പിക്കും ബി ജെ പിക്കും തൃണമൂൽ കോൺഗ്രസ് വലിയ വെല്ലുവിളി തീർക്കുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമാണ് തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ വർഷം കോൺഗ്രസിനെ ഞെട്ടിച്ച് കൊണഅട് 12 എം എൽ എമാർ തൃണമൂലിലേക്ക് ചേക്കേറിയതോടെയാണ് പാർട്ടി കരുത്തരായത്. അതേസമയം മേഘാലയയിൽ ഇത്തവണ ഭരണം പിടിക്കുമെന്ന് അവകാശപ്പെട്ട് പോരാട്ടം കടുപ്പിക്കുകയാണ് കോൺഗ്രസ്. ഉടൻ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം പാർട്ടി പൂർത്തിയാക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.

ബിബിസി ഡോക്യുമെന്ററി പ്രദർശനം; സംസ്ഥാനത്ത് വ്യാപക സംഘർഷം, പൂജപ്പുരയിൽ പോലീസും ബിജെപിക്കാരും തമ്മിൽ ഏറ്റുമുട്ടൽബിബിസി ഡോക്യുമെന്ററി പ്രദർശനം; സംസ്ഥാനത്ത് വ്യാപക സംഘർഷം, പൂജപ്പുരയിൽ പോലീസും ബിജെപിക്കാരും തമ്മിൽ ഏറ്റുമുട്ടൽ

 തനിച്ച് മത്സരിക്കാൻ ബി ജെ പി


ഇത്തവണ ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് മേഘാലയയിൽ നേരിട്ടിരിക്കുന്നത്. സഖ്യകക്ഷിയായ എൻ പി പി തനിച്ച് മത്സരം പ്രഖ്യാപിച്ചിരിക്കുകയാണ്. 60 സീറ്റിൽ 58 സീറ്റുകളിലും എൻ പി പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടുമെന്ന് ബി ജെ പിയും പ്രഖ്യാപിച്ച് കഴിഞ്ഞു.

മധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്; 11 ഇടത്ത് ബിജെപി ജയം..8 ഇടത്ത് ജയിച്ച് കോൺഗ്രസുംമധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്; 11 ഇടത്ത് ബിജെപി ജയം..8 ഇടത്ത് ജയിച്ച് കോൺഗ്രസും

English summary
jobs, sports university, laptop and Much in Trinamool Congress Manifesto in Meghalaya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X