Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാവിവധുവിന്റെ അശ്ലീല ദൃശ്യം ചിത്രീകരിച്ച് പ്രചരിപ്പിച്ച സൈനികന്‍ അറസ്റ്റില്‍

ജോധ്പുര്‍: ഭാവിവധുവിനെ ബലംപ്രയോഗിച്ച് ലൈംഗികബന്ധത്തിനിരയാക്കുകയും ശേഷം അശ്ലീല ദൃശ്യം പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ആര്‍മി ജവാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായി. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. ജവാന്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു വധുവിനെതിരെ അതിക്രമം നടത്തിയതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഷേര്‍ഗാവ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള റാണിധന്‍ സിങ്ങും സുഹൃത്തുമാണ് അറസ്റ്റിലായത്. റാണിധന്‍ സിങ്ങിന്റെ വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. അടുത്തിടെ അവധിക്ക് നാട്ടിലെത്തിയ ഇയാള്‍ ഭാവിവധുവിനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. ഇവിടെവെച്ച് പെണ്‍കുട്ടിയെ ബലമായി കീഴ്‌പ്പെടുത്തിയ യുവാവ് ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

porn-site

തുടര്‍ന്നുള്ള ദിവസങ്ങളിലും യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തന്റെ ഇംഗിതത്തിന് വശംവദയാക്കി. തനിക്ക് വഴങ്ങിയില്ലെങ്കില്‍ വീഡിയോ ഇന്റര്‍നെറ്റിലിടുമെന്നായിരുന്നു ഭീഷണി. വീട്ടുകാരറിയാതെ എത്തിയത് പുറത്തറിയിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് വീഡിയോ ഇയാള്‍ തന്റെ സുഹൃത്തിന് കൈമാറുകയും ചെയ്തു.

വീഡിയോയുടെ പേരില്‍ സുഹൃത്തും ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടി പിതാവിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ റാണിധന്‍ സിങ്ങിനെതിരെ ഷേര്‍ഗാവ് പോലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനുശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+