കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഇന്ത്യന്‍ വംശജയെ പ്രധാന സ്ഥാനത്ത്‌ നിയമിച്ച്‌ ജോ ബൈഡന്‍

Google Oneindia Malayalam News

വാഷിങ്‌ടണ്‍: ഇന്തോ അമേരിക്കന്‍ നയതന്ത്രജ്ഞ ഉസ്രാ സേയയെ പ്രധാന തസ്‌തികയില്‍ നിയമിച്ച്‌ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍. സിവിലിയന്‍ സെക്യൂരിറ്റി ഡെമോക്രസി ആന്‍ഡ്‌ ഹ്യൂമന്‍ റൈറ്റ്‌ വിഭാഗത്തിലെ അണ്ടര്‍ സെക്രട്ടറിയായാണ്‌ സേയയെ ബൈഡന്‍ നിയമിച്ചത്‌. നേരത്തെ 2018ല്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ പോളിസികളില്‍ പ്രതിഷേധിച്ച്‌ പ്രധാനപ്പെട്ട നയതന്ത്ര സ്ഥാനം രാജിവെച്ച്‌ പുറത്തു പോയ ആളാണ്‌ ഉസ്രാ സേയ.
ഉസ്രാ സേയക്കു പുറമേ വെന്‍ഡി ആബൈര്‍ ഷേര്‍മാനെ സ്റ്റേറ്റ്‌ ഡെപ്യൂട്ടി സെക്രട്ടറിയായും ബ്രയാന്‍ മെക്കോണിനെ മാനേജ്‌മെന്റ്‌ ആന്റ്‌ റിസോഴ്‌സ്‌ വിഭാഗത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറിയായും ജോ ബൈഡന്‍ നിയമിച്ചു.

നിലവില്‍ പീസ്‌ബില്‍ഡിങ്‌ സംഘടനയുടെ സിഇഒ ആയി പ്രവര്‍ത്തിച്ചു വരികയാണ്‌ ഉസ്രാ സേയ. കഴിഞ്ഞ 20 വര്‍ഷക്കാലമായി യൂറോപ്പ്‌ , സൗത്ത്‌ ഏഷ്യ എന്നിവിടങ്ങളിലായി നയതന്ത്ര പരിചയം ഉള്ളയാളുകൂടിയാണ്‌ സേയ. 2014മുതല്‍ 2027വരെ പാരിസിലെ യുഎസ്‌ എംബസിയില്‍ ഡെപ്യൂട്ടി ചീഫായും ഉസ്രാ സേയ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2018 സെപ്‌റ്റംബറിലാണ്‌ ട്രംപിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച്‌ സേയ രാജിവെക്കുന്നത്‌.

joe biden

1990ല്‍ വിദേശകാര്യ സര്‍വീസില്‍ സേവനം ആരംഭിച്ച ഉസ്രാ സേയ ന്യൂഡല്‍ഹി, മസകത്ത്‌,ഡെമാസ്‌കസ്‌,കാരിയോ കിങ്‌ടണ്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2011 മുതല്‍ 2021 വരെ സ്റ്റേറ്റ്‌ ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉദ്യോഗസ്ഥരുടെ മേധാവിയായിരുന്നു.
ജോ ബൈഡന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന്‌ ശേഷം തന്ത്ര പ്രധാന സ്ഥാനങ്ങളില്‍ സ്‌ത്രീകളെ നിയമിച്ചത്‌ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉസ്രാ സേയയടക്കം നിരവധി ഇന്ത്യന്‍ വംശജര്‍ക്കും ജോ ബൈഡന്‍ വൈറ്റ്‌ ഹൗസില്‍ അവസരം നല്‍കി. അമേരിക്കന്‍ വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത കമല ഹാരിസ്‌ ഇന്ത്യന്‍ വംശജയാണെന്നുള്ളതാണ്‌ മറ്റൊരു പ്രത്യേകത.

English summary
joe bidden nominate India American uzra zeya state key position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X