കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലയ്ക്ക് മാത്രമല്ല ജോ ബൈഡനും ഇന്ത്യാ ബന്ധം, അഞ്ച് ബൈഡന്മാര്‍ മുംബൈയില്‍, ഇതുവരെ കണ്ടിട്ടില്ല

Google Oneindia Malayalam News

മുംബെെ: അമേരിക്കയില്‍ വൈസ് പ്രസിഡന്റായ കമലാ ഹാരിസിന്റെ ഇന്ത്യന്‍ ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇപ്പോഴിതാ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ വേരുകളുണ്ടെന്നാണ് വ്യക്തമാകുന്നത്. എനിക്ക് ഇന്ത്യയില്‍ ബന്ധുക്കളുണ്ടെന്ന് 2013 ഇന്ത്യാ സന്ദര്‍ശന വേളയില്‍ ബൈഡന്‍ പഞ്ഞിരുന്നു. ആ സമയത്ത് കമലയുടെ തമിഴ്‌നാട് ബന്ധം വാര്‍ത്തകളില്‍ പോലും വന്നിരുന്നില്ല. മുംബൈയിലാണ് ബന്ധുക്കള്‍ ഉള്ളതെന്നും ബൈഡന്‍ പറഞ്ഞിരുന്നു. തനിക്ക് ഇന്ത്യയില്‍ നിന്ന് ഇക്കാര്യം സൂചിപ്പിച്ച് ഒരു കത്ത് വന്നിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു. 1972ലാണ് ആ കത്ത് തന്നെ തേടിയെത്തിയതെന്നും ബൈഡന്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
Not just Kamala Harris, US President-elect Joe Biden too has relatives in India
1

മുംബൈ നിവാസിയാണ് തനിക്ക് കത്തയച്ചതെന്നും ബൈഡന്‍ പറഞ്ഞു. ആ കത്തില്‍ ബൈഡന്‍ എന്ന കുടുംബപേരും ഉണ്ടായിരുന്നു. അഞ്ച് ബൈഡന്‍മാരാണ് മുംബൈയിലുള്ളത്. അതേസമയം തന്റെ പൂര്‍വികര്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു. കത്ത് ലഭിക്കുമ്പോള്‍ വെറും 29 വയസ്സ് മാത്രമാണ് ബൈഡന്റെ പ്രായം. ആ സമയത്ത് യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടേയുള്ളൂ ബൈഡന്‍. ആരാണ് ഇന്ത്യയിലെ തന്റെ ബന്ധുക്കളെന്ന് അറിയാനുള്ള താല്‍പര്യം എനിക്കുണ്ടായിരുന്നു. പക്ഷേ അതിന് സാധിച്ചില്ലെന്നും ബൈഡന്‍ പറഞ്ഞു. ബൈഡന്റെ മുതു മുത്തച്ഛനായ ജോര്‍ജന്‍ ബൈഡനാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ക്യാപ്റ്റനായിരുന്നത്.

ജോര്‍ജ് ബൈഡന്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ഇന്ത്യയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് ശേഷം ഇന്ത്യക്കാരിയെ വിവാഹം കഴിക്കുകയും ചെയ്തു. അതേമസയം ജോര്‍ജ് ബൈഡന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ഉണ്ടായിരുന്നതായി തെളിവില്ലായിരുന്നു. ക്രിസ്റ്റഫര്‍ ബൈഡന്‍, വില്യം ഹെന്റി ബൈഡന്‍ എന്നീ സഹോദരങ്ങളും ജോര്‍ജ് ബൈഡനുണ്ടായിരുന്നു. ഇവരും ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ക്യാപ്റ്റന്‍മാരായിരുന്നു. ക്രിസ്റ്റഫര്‍ 12 വടസ്സിലും വില്യം അതിലും കുറഞ്ഞ പ്രായത്തിലുമാണ് ലണ്ടനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. 1821ല്‍ ഗുഡ് ഹോപ് മുനമ്പ് വഴിയാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ക്രിസ്റ്റഫര്‍ വെയ്ല്‍സിലെ ഷാര്‍ലെറ്റ് രാജകുമാരിക്ക് ക്യാപ്റ്റനായി വന്നതായിരുന്നു. നാല് തവണ ഇംഗ്ലണ്ടിലും കൊല്‍ക്കത്തയിലുമായി അദ്ദേഹം വന്ന് പോയിരുന്നു.

വില്യംണ്‍ ഹൃദയാഘാതം വന്നാണ് മരിച്ചത്. ക്രിസ്റ്റഫര്‍ ഇതിന് ശേഷം ഇന്ത്യയില്‍ തങ്ങുകയായിരുന്നു. മദ്രാസ് മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ക്രിസ്റ്റഫര്‍ ഹാരിയറ്റ് ഫ്രീത്ത് എന്ന യുവതിയെയാണ് വിവാഹം ചെയ്തത്. ഇവരുടെ മകന്‍ ഇന്ത്യയിലേക്കുള്ള കപ്പല്‍ യാത്രയില്‍ മരിക്കുകയായിരുന്നു. അനാഥകുട്ടികളുടെയും നാവികരുടെ വിധവകളുടെയും ക്ഷേമത്തിനാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. 1858ല്‍ മദ്രാസില്‍ വെച്ചാണ് ക്രിസ്റ്റഫര്‍ മരിച്ചത്. എന്നാല്‍ ക്രിസ്റ്റഫര്‍ ബൈഡനും ജോ ബൈഡനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. അതേസമയം ക്രിസ്റ്റര്‍ ഇന്ത്യക്കാരിയെയാണ് വിവാഹം ചെയ്തതെന്ന് കാര്യത്തിലും തെളിവില്ല. ജോര്‍ജ് ബൈഡന്റെ കാര്യത്തില്‍ അതുകൊണ്ട് സംശയങ്ങളുണ്ട്.

English summary
joe biden says he have relatives in india they have also his surname
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X