അധികാരമേല്‍ക്കുന്ന ബൈഡന്റെ പ്രഥമ പ്രസംഗം തയാറാക്കുന്നത് ഇന്ത്യന്‍ വംശജന്; ചരിത്രത്തില്‍ ആദ്യം
വാഷിങ്ടണ്‍;അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജോ ബൈഡന്റെ മുഖ്യ പ്രസംഗം തയാറാക്കുന്നത് ഇന്ത്യന്‍ വംശജനായ വിനയ് റഡ്ഡി. അമേരിക്കയില ഒഹിയോയില്‍ ജനിച്ചു വളര്‍ന്ന വിനയ് റെഡ്ഡി 2013-2017 കാലയളവില്‍ ബൈഡന് രണ്ടാമത് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിരന്നപ്പോള് ബോഡന്റെ പ്രധാന പ്രംസംഗം എഴുത്തുകാരനായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രധാന പ്രസംഗം എഴുത്തുകാരനായി നിയമിക്കപ്പെടുന്ന ആദ്യ ഇന്തോ അമേരിക്കന്‍ വംശജന് കൂടിയാണ് വിനയ് റഡ്ഡി.
അമേരിക്കയുടെ ഐക്യമായിരിക്കും ബൈഡന്റെ അധികാരമേറ്റുകൊണ്ടുള്ള ആദ്യ പ്രസംഗത്തിലെ പ്രധാന വിഷയെമെന്നാണ് സൂചന. 20മുതല്‍ 30 മുനിറ്റ് വരെ നീളുന്നതാകും പ്രസിഡന്റിന്റെ പ്രസംഗം.നവംബറിലെ തിരഞ്ഞടുപ്പ് മുതല്‍ പ്രസിഡന്റായി അധികാരത്തിലെത്തുന്ന കാലയളവുവരെയുള്ള വിവാദ വിഷയങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും ബൈഡന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെടുമെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോബൈഡന് അമേരിക്കന്‍ സമയം ഉച്ചക്ക് 12ന് (ഇന്ത്യന്‍ സമയം 10.30) ന് സത്യപ്രതിജഞ ചെയ്യും. സത്യപ്രതിജ്ഞക്ക് മുന്നോടിയായി വാഷ്ങ്ടണിലെത്തിയ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും കൊവിഡ് 19 സ്മാരകത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കും. കൊവിഡ് മൂലം മരിച്ച നാല് ലക്ഷത്തോളം അമേരിക്കക്കാര്‍ക്കായി ലിങ്കണ് സമാരകത്തിലെ 400 ലൈറ്റുകള്‍ പ്രകാശിക്കും.
കാപ്പിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് സത്യപ്രതിജ്ഞ നടക്കുക. യുഎസ് സുപ്രീം കോടതി ജഡ്ജി ജോണ്‍ റോബര്‍ട്ടിനു മുന്നില്‍ ബൈഡന് സത്യപ്രതിജ്ഞ ചെയ്യും. കമല ഹാരിസിന് സുപ്രീം കോടതി ജഡ്ജി സോണിയ സോട്ടോമേയര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. വൈസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയാണ് ആദ്യം നടക്കുക.സത്യാ പ്രതിജ്ഞാ ചടങ്ങ് ടിവി ചാനലുകള്‍ ലൈവായി സംപ്രേഷണം ചെയ്യും.സത്യപ്രതിജ്ഞ ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗില് പ്രഥമ വനിത ജില് ബൈഡന് ആമുഖ പ്രസംഗം നടത്തും.
Recommended Video
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം












Click it and Unblock the Notifications