കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരമേല്‍ക്കുന്ന ബൈഡന്റെ പ്രഥമ പ്രസംഗം തയാറാക്കുന്നത്‌ ഇന്ത്യന്‍ വംശജന്‍; ചരിത്രത്തില്‍ ആദ്യം

Google Oneindia Malayalam News

വാഷിങ്‌ടണ്‍;അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജോ ബൈഡന്റെ മുഖ്യ പ്രസംഗം തയാറാക്കുന്നത്‌ ഇന്ത്യന്‍ വംശജനായ വിനയ്‌ റഡ്ഡി. അമേരിക്കയില ഒഹിയോയില്‍ ജനിച്ചു വളര്‍ന്ന വിനയ്‌ റെഡ്ഡി 2013-2017 കാലയളവില്‍ ബൈഡന്‍ രണ്ടാമത്‌ അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനത്തിരന്നപ്പോള്‍ ബോഡന്റെ പ്രധാന പ്രംസംഗം എഴുത്തുകാരനായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രധാന പ്രസംഗം എഴുത്തുകാരനായി നിയമിക്കപ്പെടുന്ന ആദ്യ ഇന്തോ അമേരിക്കന്‍ വംശജന്‍ കൂടിയാണ്‌ വിനയ് റഡ്ഡി.

അമേരിക്കയുടെ ഐക്യമായിരിക്കും ബൈഡന്റെ അധികാരമേറ്റുകൊണ്ടുള്ള ആദ്യ പ്രസംഗത്തിലെ പ്രധാന വിഷയെമെന്നാണ്‌ സൂചന. 20മുതല്‍ 30 മുനിറ്റ്‌ വരെ നീളുന്നതാകും പ്രസിഡന്റിന്റെ പ്രസംഗം.നവംബറിലെ തിരഞ്ഞടുപ്പ്‌ മുതല്‍ പ്രസിഡന്റായി അധികാരത്തിലെത്തുന്ന കാലയളവുവരെയുള്ള വിവാദ വിഷയങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും ബൈഡന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെടുമെന്നും വാള്‍സ്‌ട്രീറ്റ്‌ ജേര്‍ണല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

joe biden

അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോബൈഡന്‍ അമേരിക്കന്‍ സമയം ഉച്ചക്ക്‌ 12ന്‌ (ഇന്ത്യന്‍ സമയം 10.30) ന്‌ സത്യപ്രതിജഞ ചെയ്യും. സത്യപ്രതിജ്ഞക്ക്‌ മുന്നോടിയായി വാഷ്‌ങ്‌ടണിലെത്തിയ ബൈഡനും വൈസ്‌ പ്രസിഡന്റ്‌ കമലാ ഹാരിസും കൊവിഡ്‌ 19 സ്‌മാരകത്തില്‍ ആദരാഞ്‌ജലി അര്‍പ്പിക്കും. കൊവിഡ്‌ മൂലം മരിച്ച നാല്‌ ലക്ഷത്തോളം അമേരിക്കക്കാര്‍ക്കായി ലിങ്കണ്‍ സമാരകത്തിലെ 400 ലൈറ്റുകള്‍ പ്രകാശിക്കും.
കാപ്പിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ്‌ സത്യപ്രതിജ്ഞ നടക്കുക. യുഎസ്‌ സുപ്രീം കോടതി ജഡ്‌ജി ജോണ്‍ റോബര്‍ട്ടിനു മുന്നില്‍ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്യും. കമല ഹാരിസിന്‌ സുപ്രീം കോടതി ജഡ്‌ജി സോണിയ സോട്ടോമേയര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. വൈസ്‌ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞയാണ്‌ ആദ്യം നടക്കുക.സത്യാ പ്രതിജ്ഞാ ചടങ്ങ്‌ ടിവി ചാനലുകള്‍ ലൈവായി സംപ്രേഷണം ചെയ്യും.സത്യപ്രതിജ്ഞ ചടങ്ങിന്റെ ലൈവ്‌ സ്‌ട്രീമിംഗില്‍ പ്രഥമ വനിത ജില്‍ ബൈഡന്‍ ആമുഖ പ്രസംഗം നടത്തും.

Recommended Video

cmsvideo
Joe Biden appoints Kashmir-origin Sameera Fazili to National Economic Council

English summary
joe-biden-speech-writer-is-indian-origin-vinay-reddy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X