'അദ്ദേഹത്തിന്റെ മാനം സംരക്ഷിക്കാനെങ്കിലും'; പാർലമെന്റിൽ സുരേഷ് ഗോപിയെ വെള്ളംകുടിപ്പിച്ച് ബ്രിട്ടാസ്
ന്യൂഡൽഹി: ജോൺ ബ്രിട്ടാസ് എം പി പാർമെന്റിൽ നടത്തിയ പ്രസംഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജോൺ ബ്രിട്ടാസ് ഉയർത്തിക്കാട്ടിയ ചില കാര്യങ്ങളും അതിന് സുരേഷ് ഗോപിയുടെ മറുപടിയുമൊക്കെ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. സുരേഷ് ഗോപിയെ ബ്രിട്ടസ് ക്ഷ വരപ്പിച്ചുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സുരേഷ് ഗോപി നൽകിയ വാഗ്ദാനങ്ങളെക്കുറിച്ചും അത് നടപ്പാക്കാതെ പോയതിനെക്കുറിച്ചും ബ്രിട്ടാസ് പറയുന്നുണ്ട്.
കേരളത്തിൽ അങ്ങോളം ഇങ്ങോളം ഒട്ടേറെ ടൂറിസം സർക്യൂട്ടുകൾ സുരേഷ് ഗോപി വാഗ്ദാനം ചെയ്തിട്ട് അദ്ദേഹത്തിന്റെ മാനം സംരക്ഷിക്കാനെങ്കിലും ഒരു സർക്യൂട്ട് ബഡ്ജറ്റിൽ വേണമായിരുന്നുവെന്ന് ബ്രിട്ടാസ് പറഞ്ഞു. പാർലമെന്റിൽ സംസാരിച്ച കാര്യങ്ങൾ ബ്രിട്ടാസ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ബ്രിട്ടാസ് പങ്കുവെച്ച കുറിപ്പ്:
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം ഒന്നടങ്കം കേരളത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോഴും കേന്ദ്രമന്ത്രിമാർ സംസ്ഥാനത്തെ അവഹേളിക്കുന്ന കാഴ്ച കണ്ട് ജനങ്ങൾ സ്തബ്ദരായിരിക്കുകയാണ്. ബഡ്ജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചു. സംസ്ഥാനത്തെ ചേർത്ത് നിർത്തേണ്ട ദുരന്ത കാലത്ത് അവഹേളനവുമാണ് അരങ്ങേറുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിനെതിരെ പ്രസ്താവന ഇറക്കിയ ഭൂപേന്ദ്ര യാദവിന് ഉചിതമായ മറുപടി നൽകി ഇന്ന് രാജ്യസഭയിൽ. കേരളത്തിൽ വന്ന് സംസ്ഥാനത്തിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായി ട്വീറ്റ് ചെയ്തയാളാണ് ഉപരാഷ്ട്രപതി. "അങ്ങയോടുള്ള ആദരവ് കാണിക്കാനെങ്കിലും ഒരു ടൂറിസം സർക്യൂട്ട് എങ്കിലും ബജറ്റിൽ കേരളത്തിനുവേണ്ടി പ്രഖ്യാപിക്കുമെന്ന് വിചാരിച്ചു.
താങ്കളെ കൂടി അപമാനിക്കുന്നതായി ഇത്തവണത്തെ ബജറ്റ്." - രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധർകറെ അഭിസംബോധന ചെയ്തുകൊണ്ട് പരാമർശം നടത്തിയപ്പോൾ സഭ ഒന്നടങ്കം അതിനോട് യോജിച്ചു. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഒട്ടേറെ ടൂറിസം സർക്യൂട്ടുകൾ സുരേഷ് ഗോപി വാഗ്ദാനം ചെയ്തിട്ട് അദ്ദേഹത്തിൻറെ മാനം സംരക്ഷിക്കാനെങ്കിലും ഒരു സർക്യൂട്ട് ബഡ്ജറ്റിൽ വേണമായിരുന്നു.
സുരേഷ് ഗോപി സഭയിൽ ഉള്ളത് നന്നായി . ഒറ്റ മാസം കൊണ്ട് വെജിറ്റബിൾ താലിയുടെ വിലയിൽ 11 ശതമാനം വർദ്ധനവാണ് ഉണ്ടായത്. നമ്പർ 1, നമ്പർ 2 (പ്രധാനമന്ത്രി, അമിത് ഷാ) സസ്യാഹാരികളായതുകൊണ്ടാണ് ഞാൻ നോൺവെജിറ്റേറിയനായിട്ടും വെജിറ്റബിൾ താലിയുടെ വില പറയുന്നത്. ജനങ്ങൾക്ക് വിലക്കയറ്റം അസഹനീയമാകുന്നതിന് കാരണം എന്താണെന്ന് കേന്ദ്രത്തിന് ഇനിയും മനസ്സിലായിട്ടില്ല. ഒരു വശത്ത് നിത്യോപയോഗങ്ങളുടെ വില വർദ്ധിക്കുമ്പോൾ മറുവശത്ത് ജനങ്ങളുടെ വാങ്ങൽ ശേഷി കുറയുന്നു. ഇതാണ് വിലക്കയറ്റം ദുസ്സഹമാകുന്നതിന്റെ കാരണം.
വ്യവസായികളുടെ നികുതി ഗണ്യമായി കുറച്ചു. സാധാരണക്കാരുടെ നികുതി വർദ്ധിപ്പിച്ചു. ആദായനികുതി അടയ്ക്കുന്നവർക്ക് 17,000 രൂപ റിബേറ്റ് നൽകിയതാണ് പുതിയ അവകാശവാദം. 2018-19ൽ കോർപ്പറേറ്റ് നികുതി ജിഡിപിയുടെ 3.4 ശതമനമാണ്. ഇത് സ്വാഭാവികമായും നാലോ അതിലും മുകളിലോ ആയി ഉയരേണ്ടതായിരുന്നു. വൻ വ്യവസായികൾക്ക് ഇളവുകൾ വാരിക്കോരി കൊടുത്തുകൊണ്ട് 3.1 ശതമാനമായി ഇടിഞ്ഞു ഇത്. ഇതിന് പകരം വിഭവസമാഹരണത്തിനായി സാധാരണക്കാരെ പിഴിഞ്ഞു.
വ്യവസായികളുടെ ലാഭം നാല് ഇരട്ടിയായി വർദ്ധിച്ചുവെന്ന് സാമ്പത്തിക സർവ്വേ തന്നെ പറയുമ്പോഴാണ് ഈ കൊടുംക്രൂരത ഉണ്ടായത്. ആദായനികുതി അടയ്ക്കുന്നവർക്ക് 15,000 മുതൽ 17,500 രൂപ വരെ റിബേറ്റ് നൽകി എന്നാണ് പുതിയ വാദം. സ്കൂൾ ഫീസും യാത്ര ചിലവും ഭക്ഷണ ചിലവുമൊക്കെ ഉയർന്നില്ലേ. വിമാനക്കൂലി തന്നെ ഇരട്ടിയായി. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ സർക്കാർ നൽകിയ ഇളവിന്റെ ഇരട്ടി ഒറ്റയടിക്ക് പോകും.
ഡ്യൂട്ടിയും സർചാർജ്ജും വർധിപ്പിച്ച് സംസ്ഥാനങ്ങൾക്ക് വിഭവം നിഷേധിക്കുക എന്നതാണ് കേന്ദ്രനയം. കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ഇപ്പോഴത്തെ ഇഷ്ട പരിപാടി. ഈ പദ്ധതിക്കുള്ള 40% ചിലവ് സംസ്ഥാനങ്ങൾ വഹിക്കണം. എന്നിട്ട് അവയൊക്കെ ബ്രാൻഡ് ചെയ്ത് മോദിയുടെ പടം പ്രദർശിപ്പിക്കണം. ഈ പരിപാടി അവസാനിപ്പിച്ച് സംസ്ഥാനങ്ങൾക്ക് അർഹമായത് നൽകുക.
എന്റെ പരാമർശങ്ങളോട് പ്രതികരിക്കാൻ സുരേഷ് ഗോപി എഴുന്നേറ്റു നിന്നു. "ഇത്തവണത്തെ ബജറ്റിൽ ഒന്നും ഉണ്ടാകില്ലായിരിക്കാം. ഇനിയും ബജറ്റുകൾ വരുമല്ലോ" - എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ ഇതിവൃത്തം. കേരളത്തെ അപമാനിച്ചില്ലെന്നും പത്രവാർത്തകളിൽ വന്നത് പറയുക മാത്രമാണ് ചെയ്തതെന്നുമുള്ള മയപ്പെടുത്തിയ പ്രതികരണമായിരുന്നു പരിസ്ഥിതി-വനം മന്ത്രി ന












Click it and Unblock the Notifications