കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്റിനൽ ദ്വീപിലെ ആരും കാണാത്ത ജീവിതങ്ങൾ പകർത്തി ജോണിന്റെ കുറിപ്പുകൾ, ആകാംഷയോടെ ശാസ്ത്രലോകം

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
സെന്റിനൽ ദ്വീപിലെ ജോണിന്റെ കുറിപ്പുകൾ | #JohnAllenChau | Oneindia Malayalam

പോർട്ട് ബ്ലെയർ: ആൻഡമാനിലെ സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാർ അമ്പെയ്ത് കൊലപ്പെടുത്തിയ ജോണിന്റെ കൂടുതൽ ഡയറിക്കുറുപ്പകൾ കണ്ടെടുത്തു. സെന്റിനൽ ദ്വീപിനെക്കുറിച്ചും ദ്വീപുവാസികളുടെ ജീവിതത്തെക്കുറിച്ചുമുള്ള അറിവുകളിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതാണ് കണ്ടെടുത്ത കുറിപ്പുകൾ.

കൊല്ലപ്പെടുന്നതിന് മുൻപ് രണ്ട് തവണ ജോൺ സെന്റിനൽ ദ്വീപിൽ എത്തിയിരുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന സെന്റിനലുകളെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങൾ മാത്രമെ നരവംശ ശാത്രജ്ഞർക്ക് പോലും ശേഖരിക്കാനായിട്ടുള്ളു. ദ്വീപ് വാസികളെക്കുറിച്ച് പുറത്തറിയുന്ന പല അറിവുകളും തെറ്റാണെന്നാണ് ജോണിന്റെ കുറിപ്പുകളിലെ വാദം.

 ദ്വീപിലെ കാഴ്ചകൾ

ദ്വീപിലെ കാഴ്ചകൾ

മത്സ്യത്തൊഴിലാളികൾക്ക് 25000 രൂപ നൽകിയാണ് കോസ്റ്റ് ഗാർഡിന്റെ കണ്ണുവെട്ടിച്ച് ജോൺ ദ്വീപിൽ എത്തുന്നത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോണിനെ സഹായിച്ച ഒരു മത്സ്യത്തൊഴിലാളിയുടെ കൈയ്യിൽ നിന്നുമാണ് നിരീക്ഷണങ്ങൾ എന്ന തലക്കെട്ടിൽ ജോൺ എഴുതിയ കുറിപ്പുകൾ കണ്ടെടുത്തത്. കരയിൽ നിന്നും മൂന്ന് മണിക്കൂറോളം യാത്ര ചെയ്താണ് നോർത്ത് സെന്റിനൽ ദ്വീപിലെത്തുന്നത്.

 മത പരിവർത്തനത്തിനായി

മത പരിവർത്തനത്തിനായി

ദ്വീപ് വാസികൾക്കിടയിൽ മതപരിവർത്തനത്തിനും മതപ്രചാരണത്തിനുമായാണ് ജോൺ എത്തുന്നത്. ജോണിന്റെ നിരീക്ഷണങ്ങളെ പൂർണമായും മുഖവിലയ്ക്കെടുക്കാനാവില്ലെന്നാണ് നരവംശശാത്രജർ പറയുന്നത്. ദ്വീപിൽ താൻ കണ്ട കാര്യങ്ങളാണ് ജോൺ പകർത്തിയിരിക്കുന്നത്.

നവംബർ 15ന്

നവംബർ 15ന്

നവംബർ പതിനഞ്ചിനാണ് ജോൺ ആദ്യമായി ദ്വീപിൽ എത്തുന്നത്. ഗോത്രവർഗക്കാരുടെ തലവൻ എന്ന് തോന്നിപ്പിക്കുന്ന ഒരാളെയാണ് ആദ്യം കണ്ടത്. പൂക്കൾ കൊണ്ടലങ്കരിച്ച ഒരു വെളുത്ത കിരീടം അയാളുടെ തലയിൽ ഉണ്ടായിരുന്നു. എന്നെ കണ്ടയുടൻ അയാൾ ഒരു വലിയ പാറയ്ക്ക് മുകളിലേക്ക് ചാടിക്കയറി മുഖത്തേയ്ക്ക് നോക്കി ആക്രോശിച്ചു- ജോണിന്റെ കുറിപ്പിൽ പറയുന്നു. 250 ഓളം സെന്റിനലുകൾ ദ്വീപിലുണ്ടെന്ന് സംശയിക്കുന്നതായി ജോൺ പറയുന്നു. നാൽപ്പതിൽ താഴെ മാത്രമാണ് അവരുടെ ജനസംഖ്യയെന്നാണ് കരുതിയിരുന്നത്.

സെന്റിനലുകളുടെ ഭാഷ

സെന്റിനലുകളുടെ ഭാഷ

ഗോത്രവർഗക്കാർ വലിയ ശബ്ദത്തിലാണ് പരസ്പരം സംസാരിക്കുന്നത്. ബി, പി, ഐ, എസ് എന്നീ ശബ്ദങ്ങൾ മാത്രമാണ് പുറത്തേയ്ക്ക് വരുന്നത്. ആൻഡമാനിൽ തന്നെയുള്ള ജറാവ ഗോത്രവർഗക്കാരുടെ ഭാഷയിലുള്ള ചിലവാക്കുകൾ താൻ പറഞ്ഞെങ്കിലും സെന്റിനലുകൾക്ക് അത് മനസിലായിരുന്നില്ലെന്ന് ജോൺ കുറിപ്പിൽ പറയുന്നു.

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് പുറംലോകത്ത് നിന്നുള്ളൊരാൾ ദ്വീലിലേക്ക് എത്തുന്നത്. സെന്റിനൽ തീരം മുഴുവൻ വെളുത്ത നിറത്തിലുള്ള പരുക്കൻ മണൽത്തരികളാണുള്ളത്. നിറയെ പവിഴപ്പുറ്റുകളുണ്ട്. അതിമനോഹരമാണ് സെന്റിനൽ ദ്വീപെന്നാണ് ജോൺ കുറിയ്ക്കുന്നത്.

കുടിലുകളിൽ താമസം

കുടിലുകളിൽ താമസം

ചെറിയ കുടിലുകളിലാണ് സെന്റിനൽ ഗോത്രവർഗക്കാരുടെ താമസം. കുട്ടികളുൾപ്പടെ പത്തോളം പേർ ഒരു കുടിലിനുള്ളിൽ തന്നെ താമസിക്കുന്നു. ജോണിന്റെ കുറിപ്പുകൾ പ്രകാരം ഇരുന്നൂറ്റിയമ്പതോളം ഗോത്രവർഗക്കാരാണ് ഇവിടെയുള്ളത്. 2004ലെ സുനാമിക്ക് ശേഷം കേന്ദ്രസർക്കാർ നടത്തിയ ഏരിയൽ സർവേയിൽ 40നും ഇരുന്നൂറിനും ഇടയിൽ മാത്രം സെന്റിനലുകൾ ഉണ്ടെന്നാണ് കണ്ടെത്തിയത്.

പ്രായമായവർ

പ്രായമായവർ

പ്രായം ചെന്ന ഗോത്രവർഗക്കാരെ കാണാൻ സാധിച്ചില്ലെന്ന് ജോൺ പറയുന്നു. ചിലപ്പോൾ ദ്വീപിന്റെ മറ്റൊരു ഭാഗത്താകും ഇവർ താമസിക്കുന്നത്. തന്നെ കണ്ട സ്ത്രീകൾ തൊഴിക്കാനായി തുനിഞ്ഞു. ആദ്യ ദിവസം ദ്വീപ് വാസികൾ ജോണിന് നേരെ എയ്ത അമ്പ് ബൈബിളിൽ തുളഞ്ഞു കയറിയിരുന്നു. 933ാമത്തെ പേജു വരെ അമ്പ് തറഞ്ഞു കയറി. കനം കുറഞ്ഞതും കൂർത്തതുമായ അമ്പുകളാണ് സെന്റിനലുകളുടേതെന്ന് ജോൺ അനുമാനിക്കുന്നു.

ജോണിന്റെ മരണം

ജോണിന്റെ മരണം

നവംബർ 17ാം തീയതിയാണ് അമേരിക്കക്കാരനായ ജോൺ കൊല്ലപ്പെടുന്നത്. ദ്വീപിലേക്ക് അതിക്രമിച്ച് കയറാനെത്തിയതാണെന്ന് ധരിച്ച് ദ്വീപ് വാസികൾ ജോണിനെ അമ്പെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ജോണിന്റെ മൃതദേഹം വീണ്ടെടുക്കാനായി നിരവധി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ദ്വീപുവാസികളുടെ ജീവന് ഭീഷണി ഉയർത്തുന്നതിനാൽ നിർത്തിവയ്ക്കുകയായിരുന്നു.

ഇന്ത്യ-സൗദി 'ഭായി ഭായി'... ചരിത്ര കൂടിക്കാഴ്ച അര്‍ജന്റീനയിൽ; മോദിയും മുഹമ്മദ് രാജകുമാരനും കൈകോർത്തുഇന്ത്യ-സൗദി 'ഭായി ഭായി'... ചരിത്ര കൂടിക്കാഴ്ച അര്‍ജന്റീനയിൽ; മോദിയും മുഹമ്മദ് രാജകുമാരനും കൈകോർത്തു

ആർത്തവത്തെക്കുറിച്ച് ചോദിച്ചാൽ അമ്പത്തൊന്ന് വെട്ടിനെക്കുറിച്ച് പറയും, ചെന്നിത്തലക്കെതിരെ ഐസക്ആർത്തവത്തെക്കുറിച്ച് ചോദിച്ചാൽ അമ്പത്തൊന്ന് വെട്ടിനെക്കുറിച്ച് പറയും, ചെന്നിത്തലക്കെതിരെ ഐസക്

English summary
john chau made notes on how sentinal tribes lived and interact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X