കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് 'ഐക്യദാര്‍ഢ്യം' പ്രഖ്യാപിച്ച് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്

Google Oneindia Malayalam News

ദില്ലി: സിനിമാ-കായിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള നിരവധി പേരാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ഹോളിവുഡ് നടന്‍ ജോണ്‍ കുസാക്. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിന്‍റെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു ജോണ്‍ കുസാക് ട്വീറ്റ് ചെയ്തത്.

ഐക്യദാര്‍ഡ്യം' കുസാക് ട്വീറ്റ് ചെയ്തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കാലിഫോര്‍ണിയയില്‍ നടന്ന പ്രതിഷേധത്തിന്‍റെ നിരവധി ചിത്രങ്ങളും വീഡിയോയും കുസാക് പങ്കുവെച്ചിട്ടുണ്ട്.

 john-1

ബോളിവുഡില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചും ദില്ലി പോലീസ് നടപടിയെ അപലപിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട് . ഇനിയും നിശബ്ദനായിരിക്കാന്‍ കഴിയില്ല. ഈ സര്‍ക്കാര്‍ പൂര്‍ണമായും ഫാസിസ്റ്റ് ഭരണകുടമാണെന്നായിരുന്നു സംവിധായകന്‍ അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്.

ഇവര്‍ രണ്ടു പേരും കൃഷ്ണനും അര്‍ജ്ജുനനും അല്ല, മറിച്ച് ശകുനിയും ദുര്യോധനനും ആണെന്നായിരുന്നു നടന്‍ സിദ്ധാര്‍ത്ഥിന്‍റെ ട്വീറ്റ്. സര്‍വ്വകലാശാലക വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമം അഴിച്ചുവിടുന്ന നടപടി അവസാനിപ്പിക്കൂവെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റില്‍ കുറിച്ചു.

വിദ്യാർത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമത്തെ ശക്തമായി അപലപിക്കുന്നു. ഒരു ജനാധിപത്യത്തിൽ പൗരന്മാർക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അതേസമയം പൊതുമുതലുകള്‍ നശിപ്പിക്കുന്ന തരത്തിലുള്ള നടപടിയെ പിന്തുണയ്ക്കാവില്ല. അക്രമം ഒന്നിനും പരിഹാരമല്ല, എന്നായിരുന്നു നടന്‍ രാജ് കുമാര്‍ റാവു ട്വീറ്റ് ചെയ്തത്.

Recommended Video

cmsvideo
Family's message to students who lead cab protest | Oneindia Malayalan

അതേസമയം ബോളിവുഡിലെ പ്രധാന താരങ്ങള്‍ ഇപ്പോഴും മൗനം തുടരുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നുണ്ട്. മോദിയ്ക്കൊപ്പം നേരത്തേ സെല്‍ഫിയുമായി രംഗത്തെത്തിയ ബോളിവുഡ് താരങ്ങളെ വെല്ലുവിളിച്ച് നടി സയാനി ഗുപ്ത രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അതിക്രമത്തിനെതിരെ കുറഞ്ഞ പക്ഷം ഒന്ന് ട്വീറ്റ് ചെയ്യാനോ മോദിയ്ക്ക് ഒരു സന്ദേശമയക്കാനോ താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് സയാനി ട്വീറ്റ് ചെയ്തിരുന്നു. പ്രതികരിക്കാനുള്ള സമയം വന്നിരിക്കുകയാണ്, അവര്‍ കുറിച്ചു.

English summary
John Cusak supports Jamia protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X