കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോൺസൺ& ജോൺസന്റെ കോവിഡ് വാക്സിൻ രോഗികളിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നുവെന്ന് പഠനം: മൂന്നാംഘട്ടം ഉടൻ

Google Oneindia Malayalam News

ദില്ലി: ജോൺസൺ& ജോൺസന്റെ പരീക്ഷണാത്മക കൊവിഡ് വാക്സിൻ കൊറോണ വൈറസിനെതിരെ പ്രതിരോധം തീർക്കുന്നതിനായി ഇടക്കാല റിപ്പോർട്ട്. മരുന്ന് പരീക്ഷണത്തിന്റെ ആരംഭ ഘട്ടം മുതൽ ശുഭസൂചനകളാണ് നൽകുന്നതെന്നാണ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഇടക്കാല റിപ്പോർട്ടിൽ പറയുന്നത്. എഡി26. COവി2. എസ് എന്ന വാക്സിൻ രണ്ട് ഡോസുകളായാണ് നൽകുന്നത്. മോഡേണ ഐഎൻസിയുടെ എംആർഎഎ, പിഫിസർ ഐഎൻസിയുടെ പിഎഫ്ഇ ഇ എന്നിവയെ അപേക്ഷിച്ച് ജോൺസൺ& ജോൺസന്റെ സിംഗിൾ ഷോട്ട് വാക്സിന്റെ വിതരണം എളുപ്പമാണ്.

'സ്വത്തില്ല, ഒരു കാർ മാത്രം, കഴിയുന്നത് ഭാര്യയുടെ ചെലവിൽ', അവസ്ഥ കോടതിയിൽ പറഞ്ഞ് അനിൽ അംബാനി'സ്വത്തില്ല, ഒരു കാർ മാത്രം, കഴിയുന്നത് ഭാര്യയുടെ ചെലവിൽ', അവസ്ഥ കോടതിയിൽ പറഞ്ഞ് അനിൽ അംബാനി

എന്നിരുന്നാലും യുവാക്കളിലേത് പോലെ കൊവിഡ് ബാധിതരായ പ്രായമായവരെ വൈറസ് ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ ജോൺസൺ& ജോൺസന്റെ സിംഗിൾ ഷോട്ട് വാക്സിൻ ഫലപ്രദമാണോ എന്ന് വ്യക്തമാല്ല. 1000 നടുത്ത് വരുന്ന സമ്പൂർണ്ണ ആരോഗ്യവാന്മാരായ മുതിർന്നവരിലാണ് ജോൺസൺ& ജോൺസന്റെ സിംഗിൾ ഷോട്ട് വാക്സിൻ പരീക്ഷിച്ചത്. യുഎസ് സർക്കാരിന്റെ പിന്തുണയോടെ ജൂലൈ മുതലാണ് വാക്സിൻ പരീക്ഷണം ആരംഭിച്ചത്. കുരങ്ങന്മാരിൽ നൽകിയ സിംഗിൾ ഡോസ് ഫലപ്രദമാണെന്ന് കണ്ടെത്തിയതോടെയാണ് മനുഷ്യരിലും മരുന്ന് പരീക്ഷിക്കുന്നത്.

ap25-05-2020

നിലവിലെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ജോൺസൺ& ജോൺസൻ അടുത്ത ബുധനാഴ്ച 60000 പേരെ ഉൾപ്പെടുത്തിക്കൊണ്ട് വാക്സിൻ പരീക്ഷണത്തിന് തുടക്കം കുറിക്കും. ഇത് ഡ്രഗ് കൺട്രോളറുടെ അനുമതിയ്ക്ക് അപേക്ഷ നൽകുന്നതിനും വഴിയൊരുക്കും. മൂന്നാംഘട്ട പരീക്ഷണം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ഉണ്ടായേക്കും. പേരും വാക്സിൻ കുത്തിവെച്ച് 29 ദിവസത്തിന് ശേഷവും ശരീരത്തിൽ ആന്റിബോഡികൾ നിലനിൽക്കുന്നുവെന്നും പത്തോജെനുകളിൽ നിന്ന് ഇവ കോശങ്ങളെ സംരക്ഷിക്കുന്നുവെന്നാണ് ഇടക്കാല റിപ്പോർട്ട് പറയുന്നത്.

Recommended Video

cmsvideo
Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam

ജോൺസൺ& ജോൺസൺ ജൂണിറ്റിന്റെയും ജൻസൻ യൂണിറ്റിന്റെയും ഗവേഷകർ നൽകുന്ന വിവരം അനുസരിച്ച് മരുന്ന് പരീക്ഷണത്തിൽ പങ്കെടുത്തവരിൽ 98 ശതമാനം ഫലപ്രദമാണെന്നാണ് പറയപ്പെടുന്നത്. എന്നിരുന്നാലും മരുന്ന് കുത്തിവെച്ച 65 വയസ്സിന് മുകളിലുള്ള 15 പേരിൽ നിന്നുള്ള കൃത്യമായ പ്രതികരണങ്ങൾ മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളു. 65 വയസ്സിന് മുകളിൽ പ്രായമുള്ള വരിൽ ക്ഷീണം, പേശിവേദന എന്നിവ അനുഭവപ്പെടുന്നുണ്ട്. എന്നാൽ വാക്സിന്റെ സുരക്ഷ സംബന്ധിച്ച കൂടുതൽ വിവരം പഠനം പൂർത്തിയായ ശേഷം മാത്രമേ ലഭ്യമാകൂ എന്നാണ് ഗവേഷകർ പറയുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി നിയമലംഘനം: ബിജെപിയെയും കേന്ദ്രത്തെയും വിമര്‍ശിച്ച് എംബി രാജേഷ്കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി നിയമലംഘനം: ബിജെപിയെയും കേന്ദ്രത്തെയും വിമര്‍ശിച്ച് എംബി രാജേഷ്

ബിരുദം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് 50000 രൂപ; സാത്ത് നിശ്ചയ് പദ്ധതി പ്രഖ്യാപിച്ച് നിതീഷ് ബിരുദം പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടികള്‍ക്ക് 50000 രൂപ; സാത്ത് നിശ്ചയ് പദ്ധതി പ്രഖ്യാപിച്ച് നിതീഷ്

English summary
Johnson & Johnson's COVID vaccine produces strong immune response in participants in early trial stages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X