കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; മുന്‍ മുഖ്യമന്ത്രി രാജിവച്ചു!! രാഹുല്‍ ഗാന്ധിക്ക് കിടിലന്‍ കത്ത്

Google Oneindia Malayalam News

ഷില്ലോങ്: കോണ്‍ഗ്രസിന് അതീവ ദുഃഖമുള്ള വാര്‍ത്തയാണ് വന്നിരിക്കുന്നത്. മേഘാലയ മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുഖവുമായിരുന്ന പ്രമുഖ നേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ഡിഡി ലപാങ് ആണ് രാജി പ്രഖ്യാപിച്ചത്. മാത്രമല്ല അദ്ദേഹം തന്റെ രാജി കാരണം വിശദമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തു.

കത്തിലെ പരമാര്‍ശങ്ങള്‍ വികാരഭരിതമാണ്. രാഹുല്‍ ഗാന്ധിയുടെ നയങ്ങളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള ഇടമാണ് മേഘാലയ. ഇവിടെയുള്ള മുതിര്‍ന്ന നേതാവിന്റെ രാജി കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ.....

രാഹുല്‍ ഗാന്ധിയുടെ നയങ്ങള്‍

രാഹുല്‍ ഗാന്ധിയുടെ നയങ്ങള്‍

രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള ദേശീയ നേതൃത്വത്തിന്റെ നയങ്ങളെ ചോദ്യം ചെയ്തിരിക്കുകയാണ് ഡിഡി ലപാങ്. രാഹുല്‍ ഗാന്ധിയുടെ നയങ്ങളോടുള്ള ഇഷ്ടക്കേടാണ് രാജിക്ക് കാരണമെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ കത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്.

നാല്‍പ്പത് വര്‍ഷത്തിലധികം

നാല്‍പ്പത് വര്‍ഷത്തിലധികം

84കാരനാണ് ഡിഡി ലപാങ്. നാല്‍പ്പത് വര്‍ഷത്തിലധികമായി അദ്ദേഹം കോണ്‍ഗ്രസിന്റെ നേതൃനിരയിലുണ്ട്. ശക്തമായ നിലപാടുകള്‍ എടുക്കുന്നതില്‍ ശ്രദ്ധേയനായിരുന്നു ലപാങ്. മേഘാലയയിലെ കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം.

 നേതാക്കളെ ഒതുക്കുന്നു

നേതാക്കളെ ഒതുക്കുന്നു

മുതിര്‍ന്ന നേതാക്കളെ ഒതുക്കുന്ന പുതിയ ദേശീയ നേതൃത്വത്തിന്റെ നിലപാടിനെതിരെയാണ് ഡിഡി ലപാങ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ കത്തില്‍ രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം ഉണര്‍ത്തുകയും ചെയ്തു. മുതിര്‍ന്ന നേതാക്കളെ പാടേ അവഗണിക്കുന്ന നിലപാട് ശരിയല്ലെന്ന് ലപാങ് കത്തില്‍ വ്യക്തമാക്കി.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം

നാല്‍പ്പത് വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഞാന്‍. ഇതില്‍ അഭിമാനമുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ഏറെ അവഗണന നേരിടുന്നു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. ഇനി എന്നെ പോലുള്ളവരുടെ സേവനം ആവശ്യമില്ലെന്ന് കരുതുന്നുവെന്നും ലപാങ് കത്തില്‍ വ്യക്തമാക്കി.

തുടരുന്നതില്‍ അര്‍ഥമില്ല

തുടരുന്നതില്‍ അര്‍ഥമില്ല

പുതിയ നേതാക്കളെ തേടുന്ന കോണ്‍ഗ്രസിന് പ്രായം ചെന്നവരെ ആവശ്യമില്ല. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പോലും അറിയിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടില്‍ തുടരുന്നതില്‍ അര്‍ഥമുണ്ടെന്ന് കരുതുന്നില്ല. ഇതാണ് രാജിവയ്ക്കാന്‍ കാരണമെന്നും ലപാങ് വ്യക്തമാക്കി.

 വളര്‍ച്ച ഇങ്ങനെ

വളര്‍ച്ച ഇങ്ങനെ

1972ലാണ് ലപാങ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നോങ്‌പോഫ് മണ്ഡലത്തില്‍ നിന്നായിരുന്നു ആദ്യ വിജയം. അതും സ്വതന്ത്രസ്ഥാനാര്‍ഥിയായി. പിന്നീടാണ് കോണ്‍ഗ്രസില്‍ സജീവമായതും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതും. തുടര്‍ന്നും അദ്ദേഹം വിജയിച്ചു.

ഡിസംബറില്‍ സംഭവിച്ചത്

ഡിസംബറില്‍ സംഭവിച്ചത്

കഴിഞ്ഞ ഡിസംബര്‍ വരെ മേഘാലയ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു ലപാങ്. ഡിസംബറിലാണ് അദ്ദേഹത്തെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. രാജിവച്ചവര്‍ മേഘാലയ ഭരണകക്ഷിയും എന്‍ഡിഎ സഖ്യകക്ഷിയുമായ എന്‍പിപിയില്‍ ചേരുകയായിരുന്നു.

English summary
Jolt to Congress as former Meghalaya CM DD Lapang quits party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X