Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്ത് കണ്‍മുന്നില്‍ പിടഞ്ഞ് മരിച്ചത് താങ്ങാനായില്ല, യുവാവ് ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: സുഹൃത്ത് കണ്‍മുന്നില്‍ കിടന്ന് മരിച്ചത് താങ്ങാനാവാത്ത സുഹൃത്തും ബന്ധുവുമായ യുവാവ് ആത്മഹത്യ ചെയ്തു. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ ഹരികൃഷ്ണന്റെ(27) മരണത്തില്‍ മനംനൊന്താണ് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ട് ആയ രമേശ് ആത്മഹത്യ ചെയ്തത്.

ഇരുവരും ഒന്നിച്ച് യാത്ര ചെയ്യുകയായിരുന്ന ബൈക്ക് മൂസാപേട്ടില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ട്രക്കിനെ ഓവര്‍ ടേക്ക് ചെയ്യാനുള്ള ശ്രമത്തില്‍ നിയന്ത്രം കിട്ടാതെ മറ്റൊരു വാഹനത്തില്‍ ഇടിച്ച് യുവാക്കള്‍ റോഡിലേക്ക് തെറിച്ചു വീണു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഹരികൃഷ്ണന്‍ മരിച്ചു.

 suicide

ഹരികൃഷ്ണന്‍ മരിക്കുന്നത് നേരില്‍ കണ്ട രമേശ് അപകട സ്ഥലത്ത് നിന്നും ഓടുകയായിരുന്നു. പിന്നീട് ഭാരത് നഗര്‍ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഗുണ്ടൂര്‍ ജില്ലിയിലാണ് ഇരുവരുടെയും സ്ഥലം.

മൂസാപേട്ടിലെ കെപിഎച്ച്ബി മെന്‍സ് ഹോസ്റ്റലിലാണ് ഇരുവരും താമസിക്കുന്നത്. രണ്ട് പേരുടെയും മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി നാട്ടിലേക്ക് അയച്ചു.

കൂടുതല്‍ വാര്‍ത്തകള്‍:

പൊന്മുടിയില്‍ നിന്ന് സെല്‍ഫിയെടുത്ത യുവാവിന് പണി കിട്ടി; ഗുരുതരാവസ്ഥയില്‍

ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചാല്‍ യാത്രക്കാരനും പിഴ

നിയന്ത്രണം പോയി, 'ഹെവന്‍ലി പാലസ്' ഭൂമിയില്‍ പതിക്കുമെന്ന് ചൈന.. എപ്പോഴെന്നും എവിടെയെന്നും അറിയില്ല!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+