കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം പ്രചരണത്തിനെത്തിയ അദ്വാനി, ആര്‍എസ്എസ് വോട്ടുവാങ്ങിയ പിണറായി; സ്വരാജിനെതിരെ വീണ്ടും വാഴക്കന്‍

Google Oneindia Malayalam News

എറണാകുളം: കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനും എം സ്വരാജ് എംഎല്‍എയും തമ്മിലുള്ള വാക്പോര് രൂക്ഷമാവുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി പി സുനീറിനോട് തോല്‍ക്കുമെന്ന് സ്വരാജ് പറഞ്ഞതാണ് വാക് പോരിന് തുടക്കം കുറിച്ചത്. സ്വരാജിനെ ബിജെപിയാക്കി ചിത്രീകരിച്ചായിരുന്നു ഇതിന് ജോസഫ് വാഴക്കന്‍ മറുപടി നല്‍കിയിത്.

<strong>" title=""സഖാവ് ജയരാജന്‍ സിന്ദാബാദ്" വിവാഹ വേഷത്തില്‍ ജയരാജന് ജയ് വിളിച്ച് കല്യാണ ചെക്കന്‍! വീഡിയോ" />"സഖാവ് ജയരാജന്‍ സിന്ദാബാദ്" വിവാഹ വേഷത്തില്‍ ജയരാജന് ജയ് വിളിച്ച് കല്യാണ ചെക്കന്‍! വീഡിയോ

ബിജെപി അപ്രസക്തമായ മണ്ഡലത്തില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കാന്‍ രാഹുല്‍ വരുന്നുണ്ടെങ്കില്‍ തോല്‍പ്പിക്കുമെന്നത് ഒരു എല്‍ഡിഎഫ് പ്രവര്‍ത്തകന്‍റെ അഭിപ്രായമാണെന്നും നിങ്ങളെന്നെ ബിജെപി അല്ല അല്‍-ഖ്വയ്ദ ആക്കിയാലും വിരോധമില്ലെന്നായിരുന്നു സ്വരാജ് തിരിച്ചടിച്ചത്. ഇരുനേതാക്കളും തമ്മിലുള്ള വാക്പോര് അവിടം കൊണ്ടും തീര്‍ന്നില്ല. സ്വരാജിന് മറുപടിയുമായി ജോസഫ് വാഴക്കന്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്.

സംഘപരിവാറുമായി

സംഘപരിവാറുമായി

കോൺഗ്രസിനെ ആർ എസ് എസ് ബന്ധം ആരോപിച്ചു മൂലക്കിരുത്താൻ നോക്കുന്ന സിപിഎം നേതാക്കൾ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ സംഘപരിവാറുമായി ഭായി ഭായി ബന്ധം പുലർത്തിയത് സ്വന്തം വിപ്ലവ സഖാക്കൾ ആണെന്നത് മറക്കണ്ട എന്നാണ് ഫേസ്ബുക്കിലൂടെ ജോസഫ് വാഴക്കന്‍ ഓര്‍മിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അവസാന തലമുറ

അവസാന തലമുറ

സ്വരാജിനെ സൂക്ഷിക്കണം എന്ന് ഞാൻ പറയില്ല.

കാരണം ഈ പാർലമെന്റ് തിരഞ്ഞെടുപ്പോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് തുടച്ചു നീക്കപ്പെടുന്ന സിപിഎം എന്ന രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി സംസാരിക്കാൻ കഴിയുന്ന അവസാന തലമുറയിലെ അംഗത്തിന് അനാവശ്യ ശ്രദ്ധ കൊടുക്കണം എന്ന് തോന്നുന്നില്ല.

കനൽ കൂടി കെട്ടടങ്ങുന്നു

കനൽ കൂടി കെട്ടടങ്ങുന്നു

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നു എന്ന വാർത്ത വന്നതോടെ ഉണ്ടായിരുന്ന കനൽ കൂടി കെട്ടടങ്ങുന്നു എന്ന വെപ്രാളത്തിൽ ബിജെപിയേക്കാൾ കൂടുതൽ ആവേശത്തോടെ രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന സ്വരാജടക്കമുള്ള സിപിഎം നേതാക്കൾ മുന്നോട്ടു വക്കുന്ന രാഷ്ട്രീയം എന്താണെന്ന് ഇന്നും വ്യക്തമാക്കുന്നില്ല.

ആർ എസ് എസ് ബന്ധം

ആർ എസ് എസ് ബന്ധം

കോൺഗ്രസിനെ ആർ എസ് എസ് ബന്ധം ആരോപിച്ചു മൂലക്കിരുത്താൻ നോക്കുന്ന സിപിഎം നേതാക്കൾ ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ സംഘപരിവാറുമായി ഭായി ഭായി ബന്ധം പുലർത്തിയത് സ്വന്തം വിപ്ലവ സഖാക്കൾ ആണെന്നത് മറക്കണ്ട.

1977 ൽ

1977 ൽ

1977 ൽ കൂത്തുപറമ്പിൽ ആർ എസ് എസ് വോട്ട് വാങ്ങി ജയിച്ച പിണറായി വിജയന്റെ അരുമ ശിഷ്യനല്ലേ ശ്രീ സ്വരാജ്. 1977 ൽ പാലക്കാട് നിന്നും പാർലമെന്റിലേക്ക് മത്സരിച്ച സിപിഎം സ്ഥാനാർത്ഥി റ്റി ശിവദാസമേനോന്റെ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത എൽ കെ അധ്വാനിയുടെ പ്രസംഗം കേട്ട് കയ്യടിച്ച സഖാക്കളുടെ പിൻതലമുറക്കാരൻ തന്നെയല്ലേ സ്വരാജ്.

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

തിരുവനന്തപുരം പാർലമെന്റ് ഇലക്ഷനിൽ നാല് നിയോജക മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്ത് പോയ എൽഡിഎഫ്, ബിജെപി സ്ഥാനാർഥിയായ ഒ രാജഗോപാൽ തിരുവനന്തപുരം എംപിയായി കാണുവാൻ വേണ്ടിയാണോ വോട്ട് മറിച്ചത് ?

ദേശീയ ബദല്‍

ദേശീയ ബദല്‍

കോൺഗ്രസ്‌ ബിജെപിക്കെതിരായ ഏക ദേശീയ ബദലാണെന്നും തങ്ങളെ കൊണ്ട് ദേശീയ തലത്തിൽ വലിയ കാര്യമൊന്നുമില്ലെന്നും സ്വയം തിരിച്ചറിയുന്ന സഖാക്കൾ ഇന്ത്യയുടെ ഏക പ്രതീക്ഷയായ കോൺഗ്രസിനെ വിമർശിച്ചും രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പണിയെടുക്കുന്ന സിപിഎം സംഘത്തിൽ നിങ്ങളുമുണ്ടല്ലോ.

സ്വരാജിന്റെ മറുപടി

സ്വരാജിന്റെ മറുപടി

സ്വരാജിന്റെ മറുപടിയിൽ അൽ ക്വയ്‌ദ എന്ന് വിളിച്ചാലും കുഴപ്പമില്ലെന്ന് കണ്ടു. അൽ ക്വയ്‌ദയും താലിബാനും തോറ്റു പോകുന്ന രീതിയിൽ വിചാരണ ചെയ്‌തും, ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്നും അപരിഷ്‌കൃത സമൂഹത്തെ പോലും ലജ്ജിപ്പിക്കുന്ന രീതിയിൽ മൃതദേഹത്തെ പോലും വികൃതമാക്കി,

സിപിഎം എന്ന സംഘടന

സിപിഎം എന്ന സംഘടന

51 ഉം, 37 ഉം 64 ഉം, 15 ഉം വെട്ട് വെട്ടി മനുഷ്യ ജീവനുകളെ കൊന്നൊടുക്കുന്ന സിപിഎം എന്ന സംഘടനയെ അൽ ക്വയ്‌ദയെന്നല്ല, താലിബാനും കടന്നു ഐ എസ് എന്ന് വിശേഷിപ്പിച്ചാലും അധികമാകില്ല എന്ന് ഈ തിരഞ്ഞെടുപ്പോട് കൂടി പൊതുസമൂഹം തെളിയിക്കും.

ഹീറോയിസം

ഹീറോയിസം

രാഹുൽ ഗാന്ധി ജയിക്കുമെന്ന് ശ്രീ സ്വരാജ് പറയേണ്ട കാര്യമില്ല. രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ തോൽപ്പിക്കാനായി കച്ചകെട്ടി ഇറങ്ങുമ്പോൾ രാഹുൽ ഗാന്ധിക്കെതിരെ സാക്ഷാൽ പിണറായി വിജയൻ മത്സരിക്കുന്നതല്ലേ ഹീറോയിസം.

അവസാനമായി

അവസാനമായി

ഈ തിരഞ്ഞെടുപ്പോടെ സിപിഎമ്മിന്റെ അവസ്ഥ ബംഗാളിലെയും ത്രിപുരയിലെയും പോലെയാകുമ്പോൾ കോൺഗ്രസ്‌ നേതാക്കളെ വിമർശിച്ചു പൊളിറ്റിക്കൽ സ്‌പേസിൽ പിടിച്ചു നിൽക്കുന്ന സ്വരാജിനോട് അവസാനമായി പറയട്ടെ.

വി എസ് അച്യുതാനന്ദന്

വി എസ് അച്യുതാനന്ദന്

താങ്കൾ ആവേശപൂർവം പ്രവർത്തിക്കുന്ന സിപിഎം എന്ന സംഘടന രൂപീകരിച്ചതിൽ ഇന്ന് ജീവിച്ചിരിക്കുന്ന സ്ഥാപക നേതാവായ വി എസ് അച്യുതാനന്ദന് ക്യാപിറ്റൽ പണീഷ്മെന്റ് നൽകണമെന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. അങ്ങനെയുള്ള നിങ്ങളിൽ നിന്നും രാഹുൽ ഗാന്ധിക്ക് അനുകൂലമായി ഒരു മംഗളപത്രം

ജോസഫ് വാഴക്കന്‍

ഫേസ്ബുക്ക് പോസ്റ്റ്

എം സ്വരാജ്

ഫേസ്ബുക്ക് പോസ്റ്റ്

English summary
Joseph Vazhackan reply to m swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X