കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിക്ടോക്കിന് പകരക്കാരനെത്തി!! ആപ്പ് തനി ഇന്ത്യക്കാരൻ... ഗൂഗിൾ പ്ലേസ്റ്റോറിൽ ട്രെൻഡിംഗായി ജോഷ് ആപ്പ്

Google Oneindia Malayalam News

മുംബൈ: ചൈനീസ് ആപ്പുകളുടെ നിരോധനം ഇന്ത്യയിൽ ഏറ്റവുമധികം ബാധിച്ചത് ടിക്ടോക് ഉപയോക്താക്കളെയായിരുന്നു. എന്നാൽ ടിക്ടോക്ക് ആപ്പിന് പകരക്കാരനായി ഇന്ത്യൻ നിർമിത ആപ്പ് എത്തുകയാണ് രാജ്യത്ത്. ആത്മനിർഭർ ഭാരതിന്റെ ഭാഗമാണ് കേന്ദ്രസർക്കാർ ചൈനീസ് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തുന്ന നടപടികളിലേക്ക് നീങ്ങുന്നത്. ഇതിന് പിന്നാലെയാണ് ജോഷ് എന്ന ഷോർട്ട് വീഡിയോ ഷെയറിംഗ് ആപ്പ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.
ഷോർട്ട് വീഡിയോകൾ എടുക്കാനും പങ്കുവെക്കാനും കഴിയുന്നുവെന്നതാണ് ആപ്പിന്റെ പ്രത്യേകത ഇത് തന്നെയാണ് ആപ്പിനെ ഉപയോക്താക്കൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നതും. ഡെയ് ലി പുറത്തിറക്കിയ ഇന്ത്യൻ ആപ്പ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിൽ ലഭ്യമാണ്. എന്നാൽ ലോഗിൻ ചെയ്യേണ്ടതില്ല എന്നതാണ് മറ്റ് ആപ്പുകളിൽ നിന്ന് ജോഷിനെ തികച്ചും വ്യത്യസ്തമാക്കുന്നത്.

ഇന്ത്യയിൽ നിന്ന് ഇന്ത്യയ്ക്കായി ജോഷ്, ആത്മനിർഭർ ഭാരതിന് മുതൽക്കൂട്ടാകാൻ ഡെയ്ലി ഹണ്ടിന്റെ ജോഷ് ആപ്പ്ഇന്ത്യയിൽ നിന്ന് ഇന്ത്യയ്ക്കായി ജോഷ്, ആത്മനിർഭർ ഭാരതിന് മുതൽക്കൂട്ടാകാൻ ഡെയ്ലി ഹണ്ടിന്റെ ജോഷ് ആപ്പ്

കോമഡി, ട്രെൻഡിംഗ്, ഡാൻസ്, മ്യൂസിക്, ബോളിവുഡ്, ഗ്ലാമറസ് എന്നീ വിഭാഗങ്ങളിലുള്ള വീഡിയോകളാണ് ആപ്പിൽ ലഭിക്കുക. ആപ്പിന്റെ ബീറ്റാ പതിപ്പ് ആരംഭിച്ച് 45 ദിവസത്തിനുള്ളിൽ 200+ ടോപ്പ് എക്സ്ക്ലൂസീവ് ക്രിയേറ്റർമാരെയും 4 മെഗാ മ്യൂസിക് ലേബലുകൾ, 50 മില്യൺ ഡൌൺലോഡുകൾ, 23 മില്യൺ പ്രതിദിന ഉപയോക്താക്കളെയും സ്വന്തമാക്കാൻ ആപ്പിന് കഴിഞ്ഞിട്ടുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജോഷ് ആപ്പ് ഔദ്യോഗികമായി അവതരിപ്പിക്കുന്നത്.

photo-2020-09-09-14

ഗൂഗിൽ പ്ലേസ്റ്റോറിൽ അഞ്ചാം സ്ഥാനത്തുള്ള ആപ്പ് 45 ദിവസത്തിനകം 50 മില്യൺ പേരാണ് ഡൌൺലോഡ് ചെയ്തിട്ടുള്ളത്. നിരോധിക്കപ്പെട്ട ചൈനീസ് ആപ്പ് ടിക്ടോക്കിന് പകരക്കാരനായി ജോഷ് ആപ്പ് മാറുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാർ ചൈനീസ് ആപ്പുകൾ നിരോധിക്കുകയും ആത്മനിർഭർ ഭാരത് ആപ്പ് ഇന്നോവേഷൻ ചാലഞ്ച് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇന്ത്യൻ ആപ്പ് ഡെവലപ്പർമാരും ടിക്ടോക്കിന് പകരക്കാരനെ കൊണ്ടുവരാനുള്ള തിരക്കിട്ട ശ്രമത്തിലായിരുന്നു.

പുതിയ ഷോർട്ട് വീഡിയോ ആപ്പ് വികസിപ്പിച്ചെടുക്കാനുള്ള ഡെയ് ലി ഹണ്ടിന്റെ പ്രവർത്തങ്ങളുടെ ഫലമാണ് 45 ദിവസം മുമ്പ് ബീറ്റാ പതിപ്പായി പുറത്തിറക്കിയ ജോഷ് ആപ്പ്. നിലവിൽ ആൻഡ്രോയ്ഡിൽ മാത്രമാണ് ഇപ്പോൾ ലഭിക്കുകയെങ്കിലും വരും ദിവസങ്ങളിൽ ആപ്പ് ഐഒഎസ് ഉപയോക്താക്കൾക്ക് കൂടി ലഭ്യമാകും. ഡെയ് ലി ഹണ്ടിന്റെ മൾട്ടി ആപ്പ് തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഈ ആപ്പ്.

English summary
Josh, A new app is ready to replace Tiktok in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X