ജോഷും ആര്‍ട്ടിയം അക്കാദമിയും കൈകോര്‍ത്തു; 'ഭാരത് കാ സുര്‍' പുറത്തിറക്കി
ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ യുജിസി (ഉപയോക്താക്കള്‍ സൃഷ്ടിച്ച ഉള്ളടക്കം) ദേശീയഗീതം 'ഭാരത് കേ സുര്‍' അവതരിപ്പിക്കുന്നതിനായി കൈകോര്‍ത്ത് ജനപ്രിയ ആപ്പായ ജോഷും ഓണ്‍ലൈന്‍ മ്യൂസിക് പ്ലാറ്റ്ഫോമായ ആര്‍ട്ടിയം അക്കാദമിയും.
#BharatkaSur എന്ന ഈ ക്യാംപെയ്നിലൂടെ ജനങ്ങളും സംഗീതജ്ഞരും ഉള്ളടക്ക സ്രഷ്ടാക്കളും സംഗീതത്തിലൂടെ രാജ്യത്തിന്റെ യാത്രയെ പ്രതിഫലിപ്പിക്കുന്നു. ജോഷ് ആപ്പിലെ 15 ദിവസത്തെ ഹാഷ്ടാഗ് ചലഞ്ചില്‍ നിരവധി പേര് പങ്കെടുത്തു. ജോഷ് ക്രിയേറ്റര്‍മാരും ഉപയോക്താക്കളും 18,000ത്തിലധികം വീഡിയോകള്‍ ഇത്തരത്തില്‍ സൃഷ്ടിച്ചു. ഇതില്‍ നിന്ന് വ്യത്യസ്തങ്ങളായ പ്രതിഭകളേയും ഐക്യത്തെയും പ്രതിനിധീകരിക്കുന്ന മികച്ച വീഡിയോകള്‍ തിരഞ്ഞെടുത്ത് സംയോജിപ്പിക്കുകയായിരുന്നു. തല്‍ഫലമായി രാജ്യത്തിന്റെ ചൈതന്യത്തിന്റെയും സംഗീത പൈതൃകത്തിന്റെയും ശക്തമായ പ്രതീകമായി ഇത് മാറി.

പ്രഗല്ഭരായ സംഗീതജ്ഞര്‍ കൂടിയായ ആര്ട്ടിയത്തിന്റെ അധ്യാപകര്‍ തന്നെയാണ് ഗാനമാലപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന 4 മിനിറ്റും 30 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഗാനം ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മലയാളം, മറാത്തി, ഡോഗ്രി, തമിഴ്, തെലുങ്ക്, ഭോജ്പുരി, രാജസ്ഥാനി, പഞ്ചാബി ഭാഷകളിലാണ് ആലപിച്ചിരിക്കുന്നത്.
ഉള്ളടക്ക സ്രഷ്ടാക്കളുടേയും സംഗീതജ്ഞരുടേയും കഴിവും അഭിനിവേശവും പ്രകടിപ്പിക്കുന്ന അതുല്യ ഗാനമായ 'ഭാരത് കാ സുര്‍' അനാച്ഛാദനം ചെയ്യാന്‍ ആര്‍ടിയം അക്കാദമിയുമായി സഹകരിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ജോഷ് മേധാവി സുന്ദര്‍ വെങ്കിട്ടരാമന് പറഞ്ഞു. 'ഇന്ത്യയിലെ ഏറ്റവും ആദ്യത്തേതും വലുതുമായ യുജിസി ഗാനമായി ഇത് അടയാളപ്പെടുത്തുന്നു. ഉപയോക്താക്കളില്‍ നിന്നും പ്രേക്ഷകരില്‍ നിന്നുമുള്ള പ്രതികരണം ആവേശഭരിതമാണ്. ഞങ്ങളുടെ ഉള്ളടക്ക സ്രഷ്ടാക്കളെ ശാക്തീകരിക്കുന്നതിനും അവര്‍ക്ക് പഠിക്കാനും വളരാനുമുള്ള അവസരങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് #BharatkaSur ക്യാംപെയന്‍,' സുന്ദര്‍ വെങ്കിട്ടരാമന് കൂട്ടിച്ചേര്‍ത്തു.
സാങ്കേതികവിദ്യയും മാധ്യമ പങ്കാളിത്തവും ഉപയോഗിച്ച് വിദ്യാര്‍ത്ഥികളേയും സംഗീത പ്രേമികളെയും ഒന്നിപ്പിക്കാന്‍, തങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് ആര്‍ട്ടിയം അക്കാദമി സഹസ്ഥാപകന്‍ വിവേക് റിച്ചയും പറഞ്ഞു. 'ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകളെ കണ്ടെത്തുന്ന 'ഭാരത് കാ സുറില്‍' ജോഷുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. ഞങ്ങള്‍ ഉള്ളടക്ക സ്രഷ്ടാക്കളെ ശാക്തീകരിക്കുകയും ഇതൊരു ജനകീയ പ്രചാരണമാക്കുകയും ചെയ്യുകയാണ്', എന്നും അദ്ദേഹം വ്യക്തമാക്കി.
ജോഷ് ആപ്പിന് പുറമേ, ഡെയ്ലിഹണ്ട് പ്ലെയറിലും ആര്‍ട്ടിയം ഒറിജിനല്‍സ് ചാനലിലും ഗാനം ലഭ്യമാകും. എക്സ്ക്ലൂസീവ് മള്‍ട്ടിപ്ലക്സ് പങ്കാളിയായ മിറാജ് സിനിമാസും ഡല്‍ഹി പൊലീസും ക്യാംപെയ്നെ പിന്തുണയ്ക്കുന്നു. മറ്റ് ഫ്രീഡം പാര്‍ട്ണര്‍മാര്‍ എംടിവി, ഡെയ്ലിഹണ്ട്, വണ്‍ ഇന്ത്യ, ടി-സീരീസ്, സംഗീത് ബംഗ്ല, ഫില്‍മിബീറ്റ്, റെഡ് എഫ്എം, ഇന്‍ക്ലൂസീവ് ദിവ്യാംഗ്ജന് എന്ര്പ്രനര് അസോസിയേഷന്, സുരമ്യ ലൈഫ് ഫൗണ്ടേഷന്, ദാംരൂ, പഞ്ചാബ് ഹിറ്റ്സ്, തബ്ബാര്‍ ഹിറ്റ്സ്, ലിവിംഗ് ഇന്ത്യ ന്യൂസ്, ഐബിസി ആന്റ് സിന്യുലഗം, ഷോര്‍ട്ട്ഫ്ളിക്സ്, ദിവോ, ബ്രോഡ് വേ, ഇന്‍ഫ്ളൂ, ഫാക്ട് ബുള്ളറ്റിന് ന്യൂസ്, മ്യൂസിക് എംപയര്‍, വിടിവി ഗുജറാത്തി, ദി പൊളിറ്റിക്ട്സ്, ആനന്ദ് ഓഡിയോ, എംഎഡി, വിഎം, ക്രേസ് എന്റര്‍പ്രനേഴ്സ്, അനാവരണ മൂവീ എന്നിവരാണ്.
ജോഷ്
വെര്‍സെ ഇന്നോവേഷന്‍ 2020 ആഗസ്റ്റില്‍ ആരംഭിച്ച ഇന്ത്യന്‍ നിര്‍മിത ഹ്രസ്വ വീഡിയോ ആപ്പാണ് ജോഷ്. ഇന്ത്യയിലെ ആയിരത്തിലധികം മികച്ച സ്രഷ്ടാക്കള്‍, 20000 ശക്തമായ മാനേജ്മെന്റ് കമ്മ്യൂണിറ്റി സ്രഷ്ടാക്കള്‍, 10 വലിയ സംഗീത ലേബലുകള്‍, 15+ ദശലക്ഷം യുജിസി സ്രഷ്ടാക്കള്‍, ഏറ്റവും മികച്ച വിനോദ ഫോര്‍മാറ്റുകള്‍ എന്നിവയെ ആണ് ജോഷ് ആപ്പ് പ്രതിനിധീകരിക്കുന്നത്
പ്ലേ സ്റ്റോറില്‍ 100 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുള്ള ഇന്ത്യയിലെ മുന്‍നിര ഷോര്‍ട്ട്-വീഡിയോ ആപ്പായി ജോഷ് മാറിയിട്ടുണ്ട്. നിലവില്‍ 153 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളും 74 ദശലക്ഷം പ്രതിദിന സജീവ ഉപയോക്താക്കളും ശരാശരി 23 മിനിറ്റ് സമയം ചിലവഴിക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഹ്രസ്വ-വീഡിയോ ആപ്പാണ് ജോഷ്.
ആര്‍ട്ടിയം അക്കാദമി
ഇന്ത്യയിലെ ഇതിഹാസ സംഗീതജ്ഞര്‍ രൂപകല്‍പ്പന ചെയ്ത് സാക്ഷ്യപ്പെടുത്തിയ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന പ്രമുഖ സംഗീത പഠന, കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമാണ് ആര്‍ട്ടിയം അക്കാദമി. തത്സമയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ സേവനം അക്കാദമി വാഗ്ദാനം ചെയ്യുന്നു. സോനു നിഗം, കെ എസ് ചിത്ര, ശുഭ മുദ്ഗല്‍, അരുണ സായിറാം, ലൂയിസ് ബാങ്ക്സ്, രാജു സിംഗ്, ജിനോ ബാങ്ക്സ് എന്നിവരുടെ ശിക്ഷണവും അക്കാദമി മുന്നോട്ട് വെക്കുന്നു.
വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം, എഐ സംവിധാനത്തോടെയുള്ള പ്രാക്ടീസ് സ്റ്റുഡിയോ, സാമൂഹ്യമായ ഇടപഴകലിനെ നയിക്കുന്ന പെര്‍ഫോമന്‍സ് പ്ലാറ്റ്ഫോം തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പരിശീലനം നല്‍കുന്നത്.
ആര്ട്ടിയത്തിന്റെ ഇന്‍-ഹൗസ് ടാലന്റ് പ്ലാറ്റ്ഫോമായ ആര്‍ട്ടിയം ഒറിജിനല്‍ വഴി നൂറുകണക്കിന് സര്‍ട്ടിഫൈഡ് അധ്യാപകരും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പഠിതാക്കളും കമ്പനിയുടെ മുതല്‍ക്കൂട്ടാണ്. യൂട്യൂബില്‍ ദശലക്ഷക്കണക്കിന് കാഴ്ചകളോടെ ഇതുവരെ 15 ലധികം ഗാനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications