Get Updates
Get notified of breaking news, exclusive insights, and must-see stories!

#മെരിലൌലാഗ്വേജ്: കാമ്പെയ്നുമായി കൈകോർത്ത് ജോഷ് ആപ്പ്, മാഷ്, നസരിയ എല്‍ജിബിടി കമ്മ്യൂണിറ്റി

#മെരിലൌലാഗ്വേജ് കാമ്പെയ്‌ന് വേണ്ടി നസരിയ എല്‍ജിബിടി കമ്മ്യൂണിറ്റിയുമായി കൈകോർത്ത് ജോഷ് ആപ്പും മാഷ് പ്രോജക്ട് ഫൗണ്ടേഷനും. ഗ്രാമങ്ങളിലേയും പട്ടണങ്ങളിലേയും (ടിയർ 2, ടിയർ 3) യുവാക്കളെ പ്രണയത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ച്ചപ്പാട് ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോട് കൂടിയാണ് ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഷോർട്ട് വീഡിയോ ആപ്പായ ജോഷും സാമൂഹ്യ ബോധവത്കരണ രംഗത്ത് പ്രശസ്തമായ സംഘടനയായ മാഷ് പ്രോജ്ക്ട് ഫൗണ്ടേഷനും നസരിയ എല്‍ജിബിടിക്യു വുമായി കൈകോർത്തിരിക്കുന്നത്. 2022 ഫെബ്രുവരി 6 ന് ആരംഭിച്ച ക്യാംമ്പയിന്‍ മികച്ച രീതിയിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

josh

പ്രേക്ഷകരിൽ, പ്രത്യേകിച്ച് യുവാക്കളിൽ പ്രണയത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ച്ചാപ്പാടിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഹ്രസ്വ-വീഡിയോകളുടെ ശക്തി പ്രയോജനപ്പെടുത്തി ക്യാമ്പയിന്‍ ലക്ഷ്യമിട്ടിരുന്നത്. കൂടാതെ പ്രണയം സംബന്ധിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യുക എന്നുള്ളതും പ്രധാന ലക്ഷ്യമായിരുന്നു. ഉപയോക്താക്കള്‍ പങ്കുവെച്ച വീഡിയോകൾ 50 ദശലക്ഷം ആളുകളിലേക്ക് എത്തുകയും 4 ദശലക്ഷം ജോഷ് ഉപയോക്താക്കൾ ലൈക്ക് ചെയ്യുകയും ചെയ്തതിലൂടെ ക്യാമ്പയിന്‍ മികച്ച വിജയമായി മാറുകയും ചെയ്തു.

ഒരു വ്യക്തി ആരെ സ്‌നേഹിച്ചാലും പ്രണയത്തിന്റെ വികാരങ്ങൾ ഒന്നുതന്നെയാണെന്നു ബോധ്യപ്പെടുത്തകയാണ് കാമ്പെയിന്റെ പ്രധാന ലക്ഷ്യം. പ്രണയത്തിന്റെ വിവിധ ആശയങ്ങളുമായി ബന്ധപ്പെട്ട വിലക്കുകളിലേക്കും തെറ്റിദ്ധാരണകളിലേക്കും ഒരു അവബോധം കൊണ്ടുവരാനും മാഷ് ഈ പ്രചരണത്തിലൂടെ ലക്ഷ്യമിടുന്നു.

"എല്ലാവരെയും ഉൾക്കൊള്ളുന്ന സ്നേഹമാണ് ജെന്‍ ഇസഡ് ലക്ഷ്യമിടുന്നത്. സ്നേഹിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. സ്നേഹം സ്വതന്ത്രവും ശുദ്ധവുമാണ്. അതിന് എതെങ്കിലും കൂടുകളോ അല്ലെങ്കില്‍ നിയന്ത്രണങ്ങളോ ആവശ്യമില്ല. പകരം നിങ്ങൾക്ക് വീട്ടിലേക്ക് ക്ഷണിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് അത് അർഹിക്കുന്നത്." വാക്കർ ക്രാക്കർ എന്നറിയപ്പെടുന്ന പ്രശാന്ത് ചൗഹാൻ അഭിപ്രായപ്പെടുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രാഗ് ക്വീനാണ് പ്രശാന്ത് ചൗഹാൻ

അതേസമയം, "പ്രണയമാണ് ഏറ്റവും മഹത്തായ വികാരം. ഈ സന്ദേശം ഗ്രാമങ്ങളിലേയും ചെറിയ പട്ടണങ്ങളിലേയും ആളുകളിലേക്ക് എത്തണം. അതിന് പ്രണയദിനത്തേക്കാള്‍ വലിയ അവസരം വേറെയില്ല. സാമൂഹ്യ ഉന്നമനം ഇനിയും അവിടെ ആവശ്യമാണ്." നസരിയയുടെ ഹെഡ് കോർഡിനേറ്റർ അമൻ ഗിരി പറഞ്ഞു.

ഇന്ത്യയില്‍ ഇന്ന് ഏറ്റഴും വളർന്നുകൊണ്ടിരിക്കുന്ന ഹ്രസ്വ വീഡിയോ ആപ്പാണ് ജോഷ്. 2020 ഓഗസ്റ്റില്‍ പ്രവർത്തനം ആരംഭിച്ച ആപ്പ് ഏതാനും സമയങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ സ്വീകാര്യത നേടി. ഇന്ത്യയിലെ തന്നെ മികച്ച 1000 ക്രിയേറ്റർമാർ, അവരുടെ 20000 ഓളം വരുന്ന ശക്തമായ മാനേജ്‌മെന്റ് കമ്മ്യൂണിറ്റി, 10 വലിയ മ്യൂസിക് ലേബലുകൾ, 15 ദശലക്ഷം UGC ക്രിയേറ്റർമാരും ജോഷിന്റെ ഭാഗമാണ്. മികച്ച ഉള്ളടക്ക സൃഷ്‌ടി ടൂളുകള്‍, ഏറ്റവും മികച്ച വിനോദ ഫോർമാറ്റുകൾ, ശക്തമായ ഉപയോക്തൃ ഡെമോഗ്രാഫിക്സ് എന്നിവയും ജോഷിന്റെ പ്രത്യേകതയാണ്. പ്ലേ സ്റ്റോറിൽ 100 ​​ദശലക്ഷം ഡൗൺലോഡുകള്‍ കഴിഞ്ഞ ഇന്ത്യയിലെ മുൻനിര ഷോർട്ട്-വീഡിയോ ആപ്പായി ജോഷ് സ്ഥിരമായി മികച്ച റേറ്റിങും കൈവരിക്കുന്നു.

സാമൂഹിക മാറ്റമുണ്ടാക്കുന്നവരുടെ ഒരു ആഗോള സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും ശാക്തീകരിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ സാമൂഹിക സംരംഭമാണ് മാഷ് പ്രോജക്റ്റ് ഫൗണ്ടേഷൻ. നിരവധി അവാർഡുകളും ഈ സംഘടനയെ തേടി വന്നിട്ടുണ്ട്. സാമൂഹിക ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഈ സംഘടന നിരവധി ദേശീയ-അന്തർദേശിയ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നു.

Nazariya LGBTQ Society Instagram page:

https://instagram.com/nazariyalgbt?utm_medium=copy_link Aman Giri; Head Coordinator, Nazariya: (13) Aman Giri | LinkedIn

Aman Giri; Head Coordinator, Nazariya: (13) Aman Giri | LinkedIn

MASH Project Foundation - https://www.linkedin.com/company/mashproject

Aashish Birgi; Founder MASH - https://www.linkedin.com/in/aashishbeergi

Recommended Video

cmsvideo
    Naveen who killed in Ukraine, last video call to family | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+