Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈറ്റ് എ ലാംപ് ക്യാമ്പയിനുമായി ജോഷ് ആപ്പ്: ഈ ഉത്സവകാലത്ത് സാമൂഹിക മാറ്റത്തിനായി തിരികൊളുത്താം

ഉത്സവ കാലയളവില്‍ ലൈറ്റ് എ ലാംപ് (#LightALamp) ക്യാമ്പയിനുമായി ജോഷ്. പുതിയ മാറ്റത്തിലേക്കുള്ള വെളിച്ചം നയിക്കുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. വിവിധ സാമൂഹിക പ്രശ്‌നങ്ങൾക്കെതിരെ അവബോധം വളർത്തുന്നതിനും പ്രചോദിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ ക്യാമ്പയിനിലെ പങ്കാളിത്തം പ്രൊഫഷണൽ ക്രിയേറ്റർമാർക്ക് മാത്രമായി പരിമിതപ്പെടുത്താതെ എല്ലാവർക്കും അവസരം ഒരുക്കുന്നു എന്നതാണ് ശ്രദ്ധേയം.

ഈ ക്യാമ്പയിനില്‍ പങ്കെടുക്കുന്നതിനായി ജോഷ് ആപ്പിലെ ലൈറ്റ് എ ലാംപ് (#LightALamp) ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ ഇതുവരേയും ജോഷ് ആപ്പ് ഉപയോക്താവ് ആയിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ ആപ്പ് ഡൗൺലോഡ് ചെയ്യുക. ഓരോ സാമൂഹിക പ്രശ്‌നത്തേയും പ്രതിനിധീകരിക്കുന്ന ഫില്‍റ്ററുകള്‍ കാണാം. തുടർന്ന് ലൈറ്റ് എ ലാംപ് ഓപ്ഷന്‍ വഴി എത്തുന്ന പേജില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഫില്‍ട്ടർ തിരഞ്ഞെടുത്ത് രാവണന്റെ തലയില്‍ നിന്നും ഒന്നോ അതിലധികമോ ദുഷ്ചിന്തയെ മാറ്റാം. അതിനെതിരെയുള്ള വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്യാം.

 deepawali

തങ്ങള്‍ തിരഞ്ഞെടുത്ത വിഷയം ചര്‍ച്ച ചെയ്യുന്ന വീഡിയോ ഒരുക്കുകയും ചെയ്യും. ഭക്ഷണ വിതരണം, വസ്ത്ര വിതരണം, ദരിദ്രരായ കുട്ടികള്‍ക്ക് അറിവ് പകരുക അര്‍ഹരെ സഹായിക്കുക തുടങ്ങിയ പ്രവര്‍ത്തികളുടെ ഭാഗമാകുന്നുണ്ടെങ്കില്‍ അത് റെക്കോര്‍ഡ് ചെയ്ത് വീഡിയോയായി അപ്പ്‌ലോഡ് ചെയ്യുകയുമാകാം. അതിനായി #LightALamp ഹാഷ്ടാഗ് ഉപയോഗിക്കാം.

വ്യക്തികള്‍ക്ക് മാത്രമല്ല, എന്‍ജിഒകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെല്ലാം കാംപയിനിന്റെ ഭാഗമാകാം. ഈ ഊത്സവകാലത്ത് ജോഷ് പ്രതിനിധീകരിക്കുന്നത് പ്രതീക്ഷയുടെ വെളിച്ചത്തെയാണ്. സാമൂഹിക പ്രശ്‌നങ്ങളെ തകര്‍ക്കുന്ന, പോസിറ്റിവിറ്റി പ്രചരിപ്പിക്കുന്ന വെട്ടം. അതാണ് ലൈറ്റ് എ ലാംപ് (#LightALamp) കാംപയിനിന്റെ ലക്ഷ്യം. സാര്‍തക് പ്രയാസ്, റോബിന്‍ഹുഡ് ആര്‍മി, ഉര്‍ജ ട്രസ്റ്റ്, കിഷ്‌കിന്ധ, മാഷ് തുടങ്ങിയ എന്‍ജിയോകളുമായി ചേര്‍ന്ന് നിരക്ഷരത, പട്ടിണി, വിദ്യാഭ്യാസം, സ്ത്രീകളുടെ ഉന്നമനം, അസമത്വം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ അഭിസംബോധന ചെയ്യുകയാണ് ജോഷ്.

പ്രതീക്ഷയുടെ, അനുകമ്പയുടെ, ഒരുമയുടെ ഈ സന്ദേശം നിങ്ങളുടെ സുഹൃത്തുകളുമായി പങ്കിടുക. അതിലൂടെ അര്‍ഹരായവരെ സഹായിക്കുക. ലൈറ്റ് എ ലാംപ് (#LightALamp) നെ മാറ്റം കൊണ്ടു വരാന്‍ ഉപയോഗിക്കുക.

ജോഷിന്റെ ആദ്യത്തെ ഉത്സവ ഡ്രൈവ് വിജയകരമായിരുന്നു. റോബിന്‍ഹുഡ് ആര്‍മി എന്‍ജിയോയില്‍ നിന്നുമുള്ള പിന്തുണ കാരണം ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ ഇടങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാനും കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാനും സന്തോഷം പങ്കിടാനും അതൊക്കെ ക്യാമറയില്‍ പകര്‍ത്താനും സാധിച്ചു.

ജോഷിനെ സംബന്ധിച്ച് ചരിത്രമായൊരു നാഴികക്കല്ലിനും പരിപാടി കാരണമായി. ഒരുമിച്ച് നമ്മള്‍ സൃഷ്ടിക്കുന്ന കനിവിന്റെ ലോകത്തിന് പരിധികളില്ല. മുന്നോട്ട് പോകവെ, നിങ്ങള്‍ ഓരോരുത്തവരേയും മാറ്റത്തിന്റെ ഭാഗമാകാനും ഞങ്ങള്‍ക്കൊപ്പം ചേരാനും ക്ഷണിക്കുകയാണ്. പോസിറ്റീവായൊരു മാറ്റത്തിനായി ഒരുമിച്ച് ശ്രമിക്കാം.

അര്‍ഹരായവരെ സഹായിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗം ഗ്രാസ്‌റൂട്ടിലുള്ള വളണ്ടിയര്‍മാര്‍ വഴിയാണ്. അതിനായി Kidskintha - +91 9. 9169 53433, MASH- 9958638627, or Thayiya Madilu- +91 90603 02094. എന്നിങ്ങനെ ബന്ധപ്പെടാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+