കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ പ്രവര്‍ത്തകനേയും സഹോദരനേയും വെടിവെച്ച് കൊന്നു; ഗര്‍ഭിണിയായ ഭാര്യയ്ക്ക് പരിക്ക്

Google Oneindia Malayalam News

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സഹരാന്‍പൂറില്‍ മാധ്യമ പ്രവര്‍ത്തകനേയും സഹോദരനേയും വെടിവെച്ചു കൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിലെ മാധ്യമ പ്രവര്‍ത്തകനായ ആശിഷ് ജന്‍വാനി സഹോദരന്‍ അശുതോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ആശിഷിന്‍റെ ഭാര്യയ്ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. ഇവര്‍ ആറ് മാസം ഗര്‍ഭിണിയാണ്.

 journodeath-

ഇവരുടെ അയല്‍വാസിയായ മഹിപാല്‍ എന്നയാളാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. മഹിപാല്‍ കൊട്വാലിയില്‍ ഡയറി സ്ഥാപനം നടത്തുകയാണ്. ഇവിടെ നിന്നുള്ള ചാണകം ആശിഷിന്‍റെ വീടിന് സമീപത്ത് നിക്ഷേപിക്കുന്നത് ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് വഴിവെച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം.

മഹിപാല്‍ ഒളിവിലാണെന്ന് ഡിഐജി ഉപേന്ദ്ര അഗര്‍വാള്‍ പറഞ്ഞു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് വന്‍ തോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാൻ സമാചാർ പത്രത്തിന്‍റെ ലേഖകനായിരുന്ന ആശിഷ് അടുത്തിടെയാണ് ദൈനിക് ജാഗരണിൽ ചേർന്നത്.

കേരളത്തിന് ഒരു കൈ സഹായം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

English summary
Journalist and brother shot dead in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X