'ഏതു നിറമുള്ള അടിവസ്ത്രം എന്നതല്ല ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്നം': അരുൺ കുമാർ
ബേഷരം രംഗ് എന്ന ഗാനം പുറത്ത് വന്നതോടെ ഷാരൂഖ് ഖാനും ദീപികാ പദുക്കോണും നായികാ നായകന്മാരായി എത്തുന്ന പഠാന്‍ എന്ന ചിത്രത്തിന് എതിരെ ബഹിഷ്‌ക്കരണ ആഹ്വാനം ആരംഭിച്ചിരിക്കുകയാണ്. ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണ് എന്നാണ് ആരോപണം. കാവി നിറത്തിലുളള ബിക്കിനിയാണ് ഗാനത്തിലെ ഒരു രംഗത്ത് ദീപിക ധരിച്ചിരിക്കുന്നത് എന്നത് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.
അത് മാത്രമല്ല ദീപിക പദുക്കോണ്‍ നേരത്തെ ജെഎന്‍യു സമരത്തെ പിന്തുണച്ചതും ഷാരൂഖ് ഖാന്റെ മുസ്ലീം ഐഡന്റിറ്റിയും ഈ ബഹിഷ്‌ക്കരണ ആഹ്വാനത്തിന് പിന്നിലുളള വികാരമാണ് എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കാവി നിറത്തിലുളള വേഷം ബാബാ രാംദേവിനെ പോലുളളവര്‍ ലങ്കോട്ടി പോലെ ധരിക്കുന്നത് ചൂണ്ടിക്കാട്ടി പഠാന് പിന്തുണയുമായും സോഷ്യല്‍ മീഡിയയില്‍ വലിയൊരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്.

വിവാദം കത്തുമ്പോൾ മാധ്യമപ്രവർത്തകൻ അരുൺ കുമാർ നടത്തിയ പ്രതികരണം വൈറലാകുന്നു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''നിങ്ങളിറിഞ്ഞാരുന്നോ, കഴിഞ്ഞ മാസം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന്റെ പേരില്‍ ദിവ്യാ ഫാര്‍മസി പതഞ്ജലി ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന അഞ്ച് പതഞ്ജലി മരുന്നുകളുടെ ( ദിവ്യ ലിപിഡോം, ദിവ്യ ലിവോഗ്രിത്, ദിവ്യ ലിവാമൃത് അഡ്വാന്‍സ്, ദിവ്യ മധുനാശിനി വതി, ദിവ്യ മധുനാശിനി ടാബ്ലറ്റ് എന്നീ ഹൃദ്രോഗമടക്കമുള്ള രോഗങ്ങളുടെ മരുന്നെന്ന തരത്തില്‍ മാർക്കറ്റിൽ ലഭ്യമായവയുടെ) ഉത്പാദനം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരോധിച്ചത്? ഈ മരുന്നുകളുടെ പേരിൽ തെറ്റിദ്ധരിപ്പിച്ച് വാർത്തകൾ നൽകിയെന്ന പരാതിയിൽ രണ്ട് മാധ്യമങ്ങൾക്ക് പ്രസ്കൗൺസിൽ ഓഫ് ഇന്ത്യ നോട്ടീസ് നൽകിയത്. ഇ ബ്രാൻഡ് പതഞ്ജലിയായതുകൊണ്ടു മാത്രം കാവി അടിവസ്ത്രം ആരും തിരഞ്ഞില്ല.
ഏതു മായം ചേർക്കുന്നു എന്നതല്ല, ആര് മായം ചേർക്കുന്നു എന്നതാണ് പ്രശ്നം.
ഏതു നിറമുള്ള അടിവസ്ത്രം എന്നതല്ല ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്നം. ഇക്കൂട്ടരെ അടയാളപ്പെടുത്തുന്നത് എങ്ങനെയായിരിക്കും എന്ന് ആലോചിക്കൂ. ബീഫ് തപ്പി വരുന്നവർ, ഇ.ഡിയെ വിളിക്കാൻ പോകുന്നവർ, കുളത്തിൽ വിഗ്രഹം തപ്പി പോകുന്നവർ, പശുവിൻ്റെ പാലിൽ സ്വർണ്ണം തിരഞ്ഞവർ, ഗോമൂത്രം ഒഴിച്ച് ദളിതൻ കുടിച്ച കുടിവെള്ള പാത്രം ശുദ്ധിയാക്കിയവർ, കാമ്പസ്സുകളിൽ നിരോധന ഉറകൾ തേടി പോയവർ.. ഒടുവിലിതാ.... തേടി പോയവർ. ഒരു തരം പ്രത്യേകം മനുഷ്യരാണല്ലേ ഇവർ''.












Click it and Unblock the Notifications