പത്രപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ ആക്രമണം : സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം: പത്രപ്രവര്‍ത്തക ജിഷ എലിസബത്തിനും ഭര്‍ത്താവിനും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണമുണ്ടായ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റില്‍.
സിപിഎം ജവഹര്‍ നഗര്‍ ബ്രാഞ്ച് സെക്രട്ടറി ഭഗവതി നഗര്‍ വിനോദ് കുമാര്‍ , ശാസ്തമംഗലം പൈപ്പിന്മൂട് ഭക്തിനഗറില് രാജേന്ദ്രന് എന്നിവരൊണ് പോലീസ് അറസ്റ്റു ചെയ്തത്. മറ്റൊരു പ്രതിയ്ക്കായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്. മാധ്യമം പത്രത്തിലെ പത്രപ്രവര്‍ത്തകയാണ് ജിഷ എലിസബത്ത് ഞായറാഴ്ച തിരുവനന്തപുരം പൈപ്പിന്മൂട് ഭഗവതി നഗറിലെ ഓഫീസില്‍ ഇരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

ഭര്‍ത്താവിന് ജോലിത്തിരക്കുള്ളതിനാലാണ് ഞായറാഴ്ച അവധിയായിരുന്നിട്ടു കൂടി തിരുവനന്തപുരം ഭഗവതി നഗറിലെ ഓഫീസില്‍ ഇരുവരും എത്തിയത്. വീട്ടില്‍ ജിഷ തനിച്ചായതിനാല്‍ ഭര്‍ത്താവിനൊപ്പം ഓഫീസിലെത്തിയിരുന്നു. പനി കാരണം തലകറങ്ങി വീണതു കൊണ്ട് ഭര്‍ത്താവ് നിര്‍ബന്ധിച്ചാണ് ജിഷ ഓഫീസിലെത്തിയത്. തുടര്‍ന്നാണ് നാലംഗ സംഘം എത്തി ശല്യം ചെയ്തത്. അനാശാസ്യക്കാരെന്ന് വരുത്തി ചോദ്യം ചെയ്യാനായിരുന്നു നാട്ടുകാരുടെ ശ്രമം
ചോദ്യം ചെയ്യലിനിടയില്‍ ജിഷ താലി കാണിച്ചുകൊടുത്തെങ്കിലും സദാചാര ഗുണ്ടകള്‍ക്ക് വിശ്വാസമായില്ല. 50 രൂപയ്ക്കും താലികിട്ടുമെന്നായിരുന്നു അവരുടെ വാദം. ഇവര്‍ ആക്രമിക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ഫോണ്‍ തട്ടിയെടുക്കാനും ശ്രമമുണ്ടായി. ഇതിനിടെ പോലീസിനെ വിവരമറിയിച്ചിരുന്നു. പോലീസ് ഉടന്‍ സ്ഥലത്തെത്തിയതോടെയാണ് ശാരീരിക ആക്രമണത്തില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications