കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊന്നു; നാല് പേർ അറസ്റ്റിൽ പിന്നിൽ ഭൂമാഫിയയും ലഹരി സംഘവും

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കാഞ്ചീപുരത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തമിഴന്‍ ടിവി റിപ്പോര്‍ട്ടര്‍ ജി മോസസ് (26) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. കാഞ്ചീപൂരത്തെ അനധികൃത ഭൂമി വില്‍പ്പന ചോദ്യം ചെയ്ത് മോസസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

journalist

ഇതിലുള്ള വൈരാഗ്യമാണ് കൊലപതകത്തിന് കാരണം. കഞ്ചാവ്, ഭൂമാഫിയ സംഘങ്ങളാണ് കൊലപാതകത്തിന് പിന്നില്‍. വീടിന് അടുത്തുവച്ചായിരുന്നു ആക്രമണം. ശബ്ദം കേട്ട് പിതാവാണ് മോസസിനെ ആദ്യം കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് മരണപെട്ടിരുന്നു. ശരീരം മുഴുവന്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മോസസിനെ കണ്ടെത്തിയതെന്ന് പിതാവ് യേശുദാസന്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം സ്വദേശികളായ വെങ്കടേശന്‍, നവമണി, വിഗ്നേഷ്, മനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ നാല് പേരും അനധികൃത ഭൂമി സമ്പാദന കേസിലെ പ്രതികളാണ്. ബൈക്കുകളിലെത്തിയ സംഘം വീട്ടിന് മുന്നില്‍ തടഞ്ഞ് വച്ചായിരുന്നു വെട്ടിക്കൊല്‌പ്പെടുത്തിയത്. ഭൂമാഫിയയ്ക്ക് പുറമെ ലഹരി സംഘങ്ങള്‍ക്ക് രാഷ്ട്രീ. നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടും മോസസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേസിന്റെ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് കാഞ്ചീപുരം എസ്പിക്ക് അന്വേഷണ ചുമതല കൈമാറി. മോസസിന്റെ കൊലപാതകത്തില്‍ ശക്തമായ അന്വേഷണം വേണമെന്നും ഭൂമാഫിയകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

അഭിപ്രായ സര്‍വേകള്‍ തെറ്റിയേക്കും, ബീഹാറില്‍ സര്‍പ്രൈസ് പ്രതീക്ഷിച്ച് ജെഡിയു, 2015 ആവര്‍ത്തിക്കുമോ?അഭിപ്രായ സര്‍വേകള്‍ തെറ്റിയേക്കും, ബീഹാറില്‍ സര്‍പ്രൈസ് പ്രതീക്ഷിച്ച് ജെഡിയു, 2015 ആവര്‍ത്തിക്കുമോ?

ബീഹാറിലുള്ളത് ശരിക്കും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണോ? നിതീഷിന്റെ തകര്‍ച്ചയ്ക്ക് കാരണങ്ങള്‍ ഇവ!!ബീഹാറിലുള്ളത് ശരിക്കും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണോ? നിതീഷിന്റെ തകര്‍ച്ചയ്ക്ക് കാരണങ്ങള്‍ ഇവ!!

അമേരിക്കയില്‍ ട്രംപ് തോറ്റത് പോലെ ബീഹാറില്‍ ബിജെപിയും തോല്‍ക്കും, രൂക്ഷ വിമര്‍ശനവുമായി ശിവസേന!!അമേരിക്കയില്‍ ട്രംപ് തോറ്റത് പോലെ ബീഹാറില്‍ ബിജെപിയും തോല്‍ക്കും, രൂക്ഷ വിമര്‍ശനവുമായി ശിവസേന!!

English summary
Journalist hacked to death in Tamil Nadu; land mafia and the drug gang are behind murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X