ത്രിപുരയിൽ മാധ്യമപ്രവർത്തകനെ തല്ലിക്കൊന്നത് ബിജെപി ബന്ധമുള്ള സംഘടന.. പഴി സിപിഎമ്മിനും!
ദില്ലി: ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ അടിച്ച് കൊന്നതിന് പിന്നിലും സംഘപരിവാര്‍ ബന്ധം. ത്രിപുരയിലെ ബിജെപിയുടെ സഖ്യകക്ഷിയായ എപിഎഫ്ടി ആണ് ശന്തനും ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍. ത്രിപുരയിലെ മണ്ഡായില്‍ എപിഎഫ്ടി അക്രമം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ശന്തനുവിനെ അക്രമികള്‍ അടിച്ച് വീഴ്ത്തുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ദിന്‍രാത് ചാനലിന്റെ റിപ്പോര്‍ട്ടറാണ് കൊല്ലപ്പെട്ട ശന്തനു ഭൗമിക്. ശന്തനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ഐപിഎഫ്ടി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോധിത വിഘടനവാദ സംഘടനയായ എന്‍എല്‍എഫ്ടിയുടെ രാഷ്ട്രീയ രൂപമാണ് ഐപിഎഫ്ടി. ഈ സംഘടനയ്ക്ക് ബിജെപി രാഷ്ട്രീയ സഹായം നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സിപിഎം അനുകൂല ആദിവാസി സംഘടനയാണ് കൊലപാതകത്തിന് പിന്നിൽ എന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ട്.

പുരോഗമന ആദിവാസി സംഘടനയായ ടിആര്യുജിപി പ്രവര്‍ത്തകര്‍ ഐപിഎഫ്ടിയില്‍ നിന്നും നിരന്തരമായി ആക്രമണം നേരിടുന്നുണ്ട്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ശന്തനു ആക്രമിക്കപ്പെട്ടത്. അക്രമികളുടെ പിടിയിലായ ശന്തനുവിന്റെ കാല് ദണ്ഡ് ഉപയോഗിച്ച് തല്ലിയൊടിക്കുകയും പിന്നീട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി തല്ലിക്കൊല്ലുകയുമായിരുന്നു. കര്‍ണാടകയില്‍ സംഘപരിവാറിനെതിരെ നിലപാടെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ കഴിയുന്നതേ ഉള്ളൂ. അതിനിടെയാണ് രാജ്യത്ത് മറ്റൊരു മാധ്യമപ്രവര്ത്തകന് കൂടി ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്.
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്












Click it and Unblock the Notifications