കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരുക്കേറ്റ് വഴിയിൽ, മാധ്യമപ്രവർത്തകനെ ചേർത്ത് പിടിച്ച് രാഹുൽ ഗാന്ധി, വീഡിയോ വൈറൽ

Google Oneindia Malayalam News

ദില്ലി: അപകടത്തിൽപ്പെട്ട മാധ്യമ പ്രവർത്തകനെ പരിചരിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബുധനാഴ്ച ഉച്ചയോടെ ദില്ലിയിലെ ഹുമയൂൺ റോഡിലാണ് മാധ്യമപ്രവർത്തകൻ അപകടത്തിൽപ്പെടുന്നത്.

അപകടത്തിൽപ്പെട്ട മാധ്യമ പ്രവർത്തകനെ രാഹുൽ ഗാന്ധി സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയും അദ്ദേഹത്തിന്റെ മുറിവ് തുടച്ച് നൽകുകയും ചെയ്യുന്ന വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയൽ ചർച്ചാ വിഷയമായി. നിരവധി പേരാണ് രാഹുൽ ഗാന്ധിയെ പ്രശംസയുമായി എത്തിയത്.

അപകടത്തിനിടെ

അപകടത്തിനിടെ

രാജസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനത്തിന്റെ ഉടമയായ രാജേന്ദ്ര വ്യാസാണ് അപകടത്തിൽപ്പെട്ടത്. സെൻട്രൽ ദില്ലിയിലെ ഹുമയൂൺ റോഡിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഈ സമയം അതുവഴി കടന്നു പോവുകയായിരുന്ന രാഹുൽ ഗാന്ധി അപകടം ശ്രദ്ധയിൽപ്പെട്ടതോടെ തന്റെ വാഹനം നിർത്തി രാജേന്ദ്രവ്യാസിനെ ഉടൻ തന്നെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പരിചരണം

പരിചരണം

അപകടത്തിൽ രജേന്ദ്ര വ്യാസിന്റെ മുഖത്ത് മുറിവേറ്റിരുന്നു. രാജേന്ദ്ര വ്യാസിന്റെ നെറ്റിയിലെ വിയർപ്പ് രാഹുൽ ഗാന്ധി തുടച്ച് നൽകുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ " സർ ഒരിക്കൽ കൂടി മുഖം തുടച്ച് നൽകുമോ? എന്ന് വീഡിയോയിൽ മാധ്യമപ്രവർത്തകൻ ചോദിക്കുന്നുണ്ട്.

 അഭിനന്ദ പ്രവാഹം

അഭിനന്ദ പ്രവാഹം

താൽകടോരിയ സ്റ്റേഡിയത്തിൽ നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു രാഹുൽ ഗാന്ധി. വീഡിയോ വൈറലായതോടെ നിരവധി പേരാണ് രാഹുൽ ഗാന്ധിയെ ട്വിറ്ററിൽ പുകഴ്ത്തിയത്. കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

പ്രശംസിച്ച് നേതാക്കളും

രാഹുൽ ഗാന്ധിയേക്കാൾ സഹജീവി സ്നേഹമുള്ള ഒരു നേതാവിനെ താൻ ഇതിവരെ കണ്ടിട്ടില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ ട്വിറ്ററിൽ കുറിച്ചത്. സമാനമായ നൂറുകണക്കിന് സംഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇതൊന്നും പരസ്യപ്പെടുത്താൻ രാഹുലിന് താൽപര്യമില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വീഡിയോ

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ

ഒഡീഷയിൽ

ഒഡീഷയിൽ

തന്റെ ചിത്രം എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിവീണ ഫോട്ടോഗ്രാഫറെ ഓടിയെത്തി പിടിച്ചെഴുന്നേൽപ്പിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. ഒഡീഷയിലെ ഭുവനേശ്വർ എയർപോർട്ടിലായിരുന്നു സംഭവം. രാഹുലിന്റെ ചിത്രം പകർത്താൻ ഫോട്ടോഗ്രാഫർ തിരക്ക് കൂട്ടുന്നതിനിടെ ഒരാൾ കാൽതെറ്റി പടവുകളിലേക്ക് വീഴുകയായിരുന്നു.

വീഡിയോ

നിലത്ത് വീണ ഫോട്ടോഗ്രാഫറെ സഹായിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ

 കുത്തിപ്പൊക്കി

കുത്തിപ്പൊക്കി

രാഹുൽ ഫോട്ടോഗ്രാഫറെ സഹായിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു പഴയ വീഡിയോയും ചിലർ കുത്തിപ്പൊക്കിയിരുന്നു. പ്രസംഗത്തിനിടെ തലചുറ്റി വീണ സുരക്ഷാ ഉദ്യോഗസ്ഥനെ ശ്രദ്ധിക്കാതെ മോദി പ്രസംഗം തുടരുന്ന വീഡിയോ ആയിരുന്നു അത്.

വീഡിയോ

നരേന്ദ്രമോദിയുടെ വീഡിയോ

ജനപിന്തുണ കുറയാതെ അരവിന്ദ് കെജരിവാള്‍! ജനപിന്തുണ കുറയാതെ അരവിന്ദ് കെജരിവാള്‍! "ആപ്പിന്" കോണ്‍ഗ്രസ് "കൈ" കൊടുക്കുമോ?

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Rahul Gandhi helped Journalist who met with an accident in Dilli.Video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X