• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാനാ പടേക്കറുടെ വാദങ്ങളെ പൊളിച്ചടുക്കി മാധ്യമപ്രവർത്തക; സെറ്റിൽ സംഭവിച്ചത് നേരിട്ട് കണ്ടതാണ്.....

  • By Desk

മുംബൈ: ബോളിവുഡ് നടിയും മോഡലുമായി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകൾ ബോളിവുഡിൽ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. നാനാ പടേക്കർക്കെതിരെ തനുശ്രി ഉയർത്തിയ ആരോപണത്തെ തുടർന്നുള്ള വിവാദം കനക്കുകയാണ്. നിരവധി താരങ്ങൾ തനുശ്രീക്ക് പിന്തുണയുമായി എത്തുമ്പോൾ പല പ്രമുഖ താരങ്ങളും മൗനം പാലിക്കുകയാണ്.

തനുശ്രീയുടെ ആരോപണങ്ങളെ നിഷേധിച്ച് നാനാ പടേക്കറും രംഗത്തെത്തിയിരുന്നു. ലൈംഗികാതിക്രമം എന്നതുകൊണ്ട് തനുശ്രീ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് നാന പടേക്കർ ആവശ്യപ്പെട്ടു. നാനാ പടേക്കറുടെ വാദങ്ങളെ പൊളിച്ചടുക്കുകയാണ് യുവ മാധ്യമ പ്രവർത്തക.

അതിക്രമം

അതിക്രമം

2008ൽ ഹോൺ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചും നാനാ പടേക്കർ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് തനുശ്രീ ദത്തയുടെ ആരോപണം. ഗാന ചിത്രീകരണത്തിനിടെ പടേക്കർ കയ്യിൽ കയറി പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്കുവെന്ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് തനുശ്രീ തുറന്ന് പറയുന്നത്.

പത്ത് വർഷങ്ങൾ

പത്ത് വർഷങ്ങൾ

ഒരു ബോളിവുഡ് നടനിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തനുശ്രീ നേരത്തെ തന്നെ ആരോപിച്ചിരുന്നെങ്കിലും പത്ത് വർഷങ്ങൾക്ക് ശേഷമാണ് നടന്റെ പേര് വെളിപ്പെടുത്തുന്നത്. ഇന്ഡസ്ട്രിയിൽ പലർക്കും നാനാ പടേക്കറിന്റെ സ്വഭാവദൂഷ്യത്തെ കുറിച്ച് അറിയാമെങ്കിലും മൗനം പാലിക്കുകയാണെന്നും പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ളവർ പടേക്കറിനൊപ്പമുണ്ടെന്നും തനുശ്രീ ആരോപിക്കുന്നു.

നിഷേധിച്ച്

നിഷേധിച്ച്

തനുശ്രീയുടെ ആരോപണങ്ങൾ നിഷേധിച്ച് നാനാ പടേക്കർ രംഗത്തെത്തിയിരുന്നു. 100-150 ആളുകൾ ജോലി ചെയ്യുന്ന സെറ്റിൽ എങ്ങനെയാണ് പീഡനം നടക്കുന്നതെന്നും തനുശ്രീക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിച്ച് വരികയാണെന്നുമായിരുന്നു പടേക്കറുടെ മറുപടി.

വെളിപ്പെടുത്തൽ

വെളിപ്പെടുത്തൽ

തനുശ്രീ ഉന്നയിക്കുന്ന ആരോപണങ്ങളെ സാധീകരിക്കുന്ന കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുകയാണ് യുവമാധ്യമപ്രവർത്തകയായ ജാനിസ് സെക്വെറ. ചില സംഭവങ്ങൾ എത്ര നാളുകൾ കഴിഞ്ഞാലും മറക്കില്ലെന്നും അത്തരമൊരു സംഭവമാണ് അന്ന് സെറ്റിൽ നടന്നതെന്നും ജാനിസ് പറയുന്നു.

റിപ്പോർട്ടർ

റിപ്പോർട്ടർ

അന്ന് ആജ് തക്കിലെ റിപ്പോർട്ടറായിരുന്നു ജാനിസ്. ഓ കെ ഹോൺ പ്ലീസ് എന്ന ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങൾ റിപ്പോർട്ട് ചെയ്യാനായാണ് സെറ്റിൽ പോകുന്നത്. അവിടെയെത്തിയപ്പോൾ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. തനുശ്രീയുടെ അസൗകര്യം മൂലം ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണന്നാണ് അറിയാൻ കഴിഞ്ഞത്. പരിഭ്രമിച്ച് നിൽക്കുന്ന തനുശ്രീയേയാണ് താൻ അന്ന് അവിടെ കണ്ടതെന്ന് ജാനിസ് പറയുന്നു.

പ്രതികരിക്കാതെ

പ്രതികരിക്കാതെ

നാനാ പടേക്കറും ചിത്രത്തിന്റെ നൃത്ത സംവിധായകൻ ഗണേശ് ആചാര്യയും നിർമാതാവും ഒന്നും നടക്കാത്ത ഭാവത്തിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു. മറ്റുള്ളവർ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. തനുശ്രീ ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്..

ഷൂട്ടിംഗ്

ഷൂട്ടിംഗ്

കുറച്ച് സമയത്തിന് ശേഷം വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചു. രണ്ട് മൂന്ന് ഷോട്ടുകൾക്ക് ശേഷം നാനാ പടേക്കർ വീണ്ടുമെത്തി. ഇതോടെ തനുശ്രീ അസ്വസ്ഥയായി അവർ തന്റെ വാനിറ്റ് വാനിലേക്ക് ഓടിക്കയറി. കുറേ സമയത്തിന് ശേഷവും പുറത്തേയ്ക്ക് വന്നില്ല.

ഗുണ്ടകൾ

ഗുണ്ടകൾ

തനുശ്രീ പുറത്തേയ്ക്ക് വരാത്തതോടെ സെറ്റിലുണ്ടായിരുന്ന ഗുണ്ടകൾ എന്ന് തോന്നിപ്പിക്കുന്ന ചിലർ വാനിനിടുത്തെത്തി വാനിൽ അടിക്കാനും ചവിട്ടാനും തുടങ്ങി. സംവിധായകൻ ഉൾപ്പെടെയുള്ളവർ ഒരക്ഷരം മിണ്ടിയില്ല. പിന്നീട് തനുശ്രീയുടെ മാതാപിതാക്കളെത്തി തനുശ്രീയെ കാറിൽ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. കാറിന് നേരെയും ആക്രമണം ഉണ്ടായി. പോലീസ് ഇടപെട്ടാണ് കാർ പുറത്തെത്തിച്ചത്. ആ കുട്ടി അങ്ങനെയാണെന്നായിരുന്നു നാനാ പടേക്കറുടെ പ്രതികണം.

തനുശ്രീ വിളിച്ചു

തനുശ്രീ വിളിച്ചു

അന്ന് രാത്രി തന്നെ തനുശ്രീ തന്നെ വിളിച്ചിരുന്നുവെന്ന് ജാനിസ് പറയുന്നു. മൂന്ന് ദിവസത്തെ പ്രാക്ടീസിന് ശേഷമാണ് ഗാനത്തിന്റെ ചിത്രീകരണത്തിന് എത്തിയത്. നാനാ പടേക്കർ ഗാനരംഗത്തിൽ ഉണ്ടായിരുന്നില്ല. നിർമാതാവാണ് പടേക്കറിനൊപ്പം നൃത്തം ചെയ്യണമെന്ന് നിർബന്ധിപ്പിച്ചതെന്ന് തനുശ്രീ തന്നോട് പറഞ്ഞു.

 അപമാനിക്കാൻ

അപമാനിക്കാൻ

നാനാ പടേക്കർക്ക് വേണ്ടി പുതിയ സ്റ്റെപ്പുകൾ ഉൾപ്പെടുത്തി. അനാവശ്യമായി തന്നെ സ്പർശിക്കുന്ന തരത്തിലായിരുന്നു സ്റ്റെപ്പുകൾ. പരിധിവിടുകയാണെന്ന് മനസിലാക്കിയതോടെ സെറ്റിൽ വിടാൻ തനുശ്രീ ഒരുങ്ങുകയായിരുന്നു. തനുശ്രീ തന്നെ എല്ലാം തുറന്ന് പറഞ്ഞ സാഹചര്യത്തിൽ തനിക്കറിയാവുന്ന കാര്യങ്ങൾ കൂടി പറയണമെന്ന് തോന്നിയെന്ന് ജാനിസ് പറയുന്നു.

കോണ്‍ഗ്രസിലേക്ക് കുത്തൊഴുക്ക്; മധ്യപ്രദേശില്‍ മറ്റൊരു മുന്‍ മന്ത്രിയും അംഗമായി, ബിജെപി ചര്‍ച്ചക്കിടെ

തനിയ്ക്ക് ഒന്നും അറിയില്ല!! എല്ലാം കാത്തിരുന്നു കാണാം, തനുശ്രീയുടെ വെളിപ്പെടുത്തലിൽ സൽമാന് മൗനം

English summary
journalist new revealation against thanusree duttas allegation against nana patekar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X