മണല്‍ മാഫിയയെ പിന്തുടര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തി!!
ഭോപാല്‍: പോലീസും മണല്‍ മാഫിയയും തമ്മിലുള്ള ബന്ധത്തിന്റെ ഉള്കഥകള് അന്വേഷിച്ച് പോയ മാധ്യമ പ്രവര്‍ത്തകനെ ലോറിയിടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ കോട്വാലിയിലാണ് സംഭവം. ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടറായ സന്ദീപ് ശര്‍മ്മ (35) എന്നയാളെയാണ് കൊലപ്പെടുത്തിയത്. മണല്‍ മാഫിയയ്ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് സന്ദീപിനെ കൊലപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെ പ്രദേശത്തുള്ള പോലീസ് സ്റ്റേഷന് സമീപത്ത് കൂടി ബൈക്കില്‍ പോകവേ പിന്നാലെ വന്ന ടിപ്പര്‍ ലോറി സന്ദീപിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സന്ദീപ് നടത്തിയ ഒളികമാറ ഓപ്പറേഷനില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും കുടുങ്ങിയിരുന്നു. പിന്നീട് ഈ ഉദ്യോഗസ്ഥനും മണല്‍ മാഫിയയും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന ഫോണ്‍ സംഭാഷണം സന്ദീപ് ജോലി ചെയ്യുന്ന മാധ്യമം പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനം സ്ഥലം മാറ്റി. ഇതിന് പിന്നാലെ വധ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.പുറത്തുവന്ന വീഡിയോയില്‍ സന്ദീപിന്റെ ബൈക്കിന് പുറകില്‍ വന്ന ലോറി സന്ദീപിനെ ഇടിച്ച് നിര്‍ത്താതെ പോകുന്നത് വ്യക്തമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
#WATCH:Chilling CCTV footage of moment when Journalist Sandeep Sharma was run over by a truck in Bhind. He had been reporting on the sand mafia and had earlier complained to Police about threat to his life. #MadhyaPradesh pic.twitter.com/LZxNuTLyap
— ANI (@ANI) 26 March 2018
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications