Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണി സോറിക്ക് പൊള്ളലേറ്റിട്ടില്ലേ? ഓസ്‌കാറിനുള്ള മേക്കപ്പാണെന്ന് മാധ്യമപ്രവര്‍ത്തക

ദില്ലി: ആസിഡ് ആക്രമണത്തിനിരയായ ആം ആദ്മി നേതാവും ആദിവാസിയുമായ സോണി സോറിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടേക്കാമെന്ന് പറയുമ്പോള്‍ സോണി സോറിക്ക് ഒരു കുഴപ്പവുമില്ലെന്നാണ് ചിലര്‍ പറയുന്നത്. സോണി സോറിക്ക് പൊള്ളലേറ്റിട്ടില്ലെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തക രൂപ സുബ്രഹ്മണ്യയിട്ട ട്വീറ്റ് ഇതിനോടകം വിവാദമായി കഴിഞ്ഞു.

സോണി സോറിക്ക് പൊള്ളലേറ്റിട്ടില്ലെന്നും അവരുടെ മേക്കപ്പിനു ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കുമെന്നും പറഞ്ഞ് ആക്ഷേപിച്ചാണ് രൂപ സുബ്രഹ്മണ്യ എത്തിയത്. ഈ വര്‍ഷത്തെ മികച്ച മേക്കപ്പിനുള്ള അവാര്‍ഡ് സോണിക്ക് നല്‍കണം. ആസിഡ് ഒഴിച്ച് പൊള്ളലേറ്റ സോണി സോറിയുടെ ചിത്രം പോസ്റ്റ് ചെയ്താണ് സംഘപരിവാര്‍ അനുകൂല മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റ്. അതേസമയം, സംഭവത്തില്‍ സോണിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സോണി സോറിക്ക് പൊള്ളലേറ്റിട്ടില്ലേ?

സോണി സോറിക്ക് പൊള്ളലേറ്റിട്ടില്ലേ?

ഛത്തീസ്ഗഢില്‍ കഴിഞ്ഞ ദിവസമാണ് സോണി സോറിക്കു നേരെ ആസിഡ് പ്രയോഗം നടന്നത്. മൂന്നംഗ സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തില്‍ മുഖം മുഴുവനായും പൊള്ളലേറ്റ നിലയിലായിരുന്നു കണ്ടത്. എന്നാല്‍, ഇതുവെറും മേക്കപ്പാണെന്ന് മാധ്യമപ്രവര്‍ത്തക പറയുന്നു.

മേക്കപ്പിന് ഓസ്‌കാര്‍ കിട്ടും

മേക്കപ്പിന് ഓസ്‌കാര്‍ കിട്ടും

സോണി സോറിക്ക് പൊള്ളലേറ്റിട്ടില്ലെന്നും അവരുടെ മേക്കപ്പിനു ഓസ്‌കാര്‍ അവാര്‍ഡ് ലഭിക്കുമെന്നും മാധ്യമപ്രവര്‍ത്തക രൂപ സുബ്രഹ്മണ്യ പറയുന്നു.

വിശ്വസിക്കാനാവില്ല

വിശ്വസിക്കാനാവില്ല

കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച സ്ത്രീയാണ് സോണി സോറിയെന്നും മറ്റുള്ളവര്‍ ട്വീറ്റു ചെയ്യുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വെറും ചിത്രങ്ങള്‍ മാത്രം കണ്ട് അവര്‍ക്ക് പൊള്ളലേറ്റുവെന്ന് വിശ്വസിക്കാനാവില്ലെന്നും ട്വീറ്റുകള്‍ പറയുന്നു.

കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം

കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സോണി സോറിക്ക് കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനിടയിലാണ് വിവാദ ട്വീറ്റ് എത്തുന്നത്.

പീഡനത്തിനിരയായ സ്ത്രീ

പീഡനത്തിനിരയായ സ്ത്രീ

സോണി സോറിക്കു നേരെയുള്ള അക്രമം ഇതിനുമുന്‍പും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ച് സോണിയെ അറസ്റ്റ് ചെയ്യുകയുണ്ടായി. അന്ന് പോലീസില്‍ നിന്നും പീഡനം ഏറ്റുവാങ്ങേണ്ടി വന്ന സ്ത്രീയാണ് സോണി സോറി.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+