കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ യുപിയില്‍ ചുട്ടുകൊന്നു; കൂടെ സുഹൃത്തിനെയും

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ അഴിമതി റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും മൂന്ന് പേര്‍ ചേര്‍ന്ന് ചുട്ടുകൊന്നു. സാനിറ്റൈസര്‍ ഉപയോഗിച്ചാണ് തീയിട്ടത് എന്ന് പോലീസ് കണ്ടെത്തി. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമ മുഖ്യന്റെ മകന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് രാകേഷ് സിങ് നിര്‍ഭിക് എന്ന മാധ്യമപ്രവര്‍ത്തകനെയും സുഹൃത്ത് പിന്റു സാഹുവിനെയും തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ബല്‍റാംപൂരിലെ നിര്‍ഭികിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്ന ചിലരാണ് ഇവരെ മര്‍ദ്ദിച്ച് അവരാക്കിയ ശേഷം കത്തിച്ചത്.

up

സാഹു സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നിര്‍ഭികിനെ ലഖ്‌നൗവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ മരിച്ചു. ഗ്രാമമുഖ്യന്റെയും മകന്റെയും അഴിമതി സംബന്ധിച്ച് സ്ഥിരമായി വാര്‍ത്തകള്‍ നല്‍കിയിരുന്നു എന്ന് നിര്‍ഭിക് മരിക്കും മുമ്പ് ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. ലഖ്‌നൗവില്‍ നിന്ന് ഇറങ്ങുന്ന രാഷ്ട്രീയ സ്വരൂപ് എന്ന പത്രത്തിലാണ് നിര്‍ഭിക് പതിവായി വാര്‍ത്തകള്‍ എഴുതിയിരുന്നത്. ഗ്രാമമുഖ്യനും മകനുമെതിരായ നിര്‍ഭികിന്റെ മരണമൊഴി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. സത്യം വാര്‍ത്തയാക്കിയതിലുള്ള വിലയാണ് താന്‍ നല്‍കേണ്ടി വന്നത് എന്ന് രണ്ടര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നിര്‍ഭിക് പറയുന്നു.

രാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയംരാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയം

ഗ്രാമമുഖ്യന്റെ മകന്‍ റിങ്കു മിശ്ര, അക്രം, ലളിത് മിശ്ര എന്നിവരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. മദ്യവും സാനിറ്റൈസറും ചേര്‍ന്ന മിശ്രിതം രണ്ടുപേരുടെയും ദേഹത്ത് ഒഴിച്ച ശേഷമാണ് പ്രതികള്‍ തീവച്ചത് എന്ന് പോലീസ് പറയുന്നു. സംഭവം അപകടമാക്കി തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാര്യമുണ്ടായില്ല. പോലീസിന് വേഗം പ്രതികളെ കണ്ടെത്താന്‍ സാധിച്ചുവെന്ന് ബല്‍റാംപൂര്‍ പോലീസ് മേധാവി ദേവ് രഞ്ജന്‍ വര്‍മ പറയുന്നു.

രണ്ടു കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് കണ്ടെത്തി. പ്രതികള്‍ക്കെതിരെ നിര്‍ഭിക് വാര്‍ത്ത നല്‍കിയതാണ് ഒരു കാരണം. സാഹുവും റിങ്കു മിശ്രയും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. മിശ്രയും സാഹുവും തമ്മില്‍ രണ്ടു ദിവസം മുമ്പ് പരസ്യമായി വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.

Recommended Video

cmsvideo
ഹൈദരാബാദിന് ഹിന്ദു പേര് നൽകാൻ വന്ന യോഗിയെ പറപ്പിച്ച് ഒവൈസി

English summary
Journalist Set On Fire Over His Reports about Corruption in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X