ദില്ലിയിൽ മാധ്യമപ്രവർത്തകയ്ക്ക് വെടിയേറ്റു; ആക്രമണത്തിന് പിന്നാലെ വാഹനത്തിന് നേരെ മുട്ടയേറും
ദില്ലി: രാജ്യ തലസ്ഥാനത്ത് മാധ്യമപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു. ഈസ്റ്റ് ദില്ലിയിലെ വസുന്ധര എൻക്ലേവിനടുത്താണ് സംഭവം. മിതാലി ചന്ദോല എന്ന മാധ്യമപ്രവർത്തകയ്ക്ക് നേരെയാണ് അജ്ഞാതൻ വെടിയുതിർത്തത്. ഞായറാഴ്ച പുലർച്ചെ മിതാലി തന്റെ കാർ ഡ്രൈവ് ചെയ്ത് വരുന്നതിനിടെയായിരുന്നു ആക്രമണം.
ഈസ്റ്റ് ദില്ലിക്ക് സമീപത്ത് വെച്ച് മിതാലിയുടെ കാറിനെ അക്രമി സംഘം സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ അതിവേഗത്തിൽ മറികടന്നു. കാറിലുണ്ടായിരുന്ന മുഖംമൂടിധാരികൾ മിതാലിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ട് തവണ ഇവർ വെയിയുതിർത്തു. കാറിന്റെ ഗ്ലാസ് തുളച്ച് മിതലിയുടെ കൈയ്യിലാണ് ഒരു ബുള്ളറ്റ് തറഞ്ഞു കയറിയത്.

വെടിയുതിർത്തതിന് പിന്നാലെ ഇവർ കാറിന് നേരെ മുട്ടയേറും നടത്തി. തുടർന്ന് സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ടു. സ്വകാര്യ ആശുപത്രിയിൽ ചികിസ്തയിലുള്ള മിതാലി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണോയെന്ന സംശയത്തിലാണ് പോലീസ്.
കുറച്ച് കാലമായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു മിതാലി. ആക്രണത്തിന് പിന്നിൽ ബന്ധുക്കൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് ഉദ്യോസ്ഥർ വ്യക്തമാക്കി. രാത്രിയിൽ വാഹനങ്ങൾ തടഞ്ഞ് കവർച്ച നടത്തുന്ന സംഘങ്ങൾക്ക് പങ്കുണ്ടോയെന്നും പരിശോധിക്കും. അക്രമികൾക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
2008ൽ മലയാളി മാധ്യമപ്രവർത്തകയായ സൗമ്യ വിശ്വനാഥൻ പുലർച്ചെ 3.30ന് ജോലി കഴിഞ്ഞ് മടങ്ങും വഴി സൗത്ത് ദില്ലിയിലെ വസന്ത് കുഞ്ചിൽവെച്ച് വെടിയേറ്റ് മരിച്ചിരുന്നു.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications