Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൗരിയിലും തീരുന്നില്ല, ബീഹാറിലും മാധ്യമപ്രവര്‍ത്തകനു നേരെ വെടിവെപ്പ്‌

പറ്റ്‌ന: ബെംഗളുരുവില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിനു പിന്നാലെ ബിഹാറിലും മാധ്യമ പ്രവര്‍ത്തകനുനേരെ അക്രമം. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ പങ്കജ് മിശ്രയ്ക്കാണ് വെടിയേറ്റത്. രാഷ്ട്രീയ സഹാറയിലെ മാധ്യമപ്രവര്‍ത്തകനാണ് പങ്കജ് മിശ്രയെന്ന് പോലീസ് പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു വെടിയേറ്റത്.

അര്‍വാള്‍ ജില്ലയിലെ വാന്‍ശി ഗ്രാമത്തില്‍വെച്ചായിരുന്നു സംഭവം. പങ്കജ് മിശ്ര വെടിയേറ്റ് വെടിയേറ്റ് വീണതിന് പിന്നാലെ ഇയാളുടെ പണവുമായി അക്രമി രക്ഷപ്പെട്ടു. പരിക്കേറ്റ പങ്കജ് മിശ്രയെ സമീപമുണ്ടായിരുന്നവര്‍ പിന്നീട് പാട്ന മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അക്രമിയെന്ന് കരുതുന്ന കുന്ദന്‍ മഹതോയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

bihardeathbihardeath

വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്നാണ് സൂചന. നിരവധി തവണ ഇയാളെ പറ്റി താന്‍ പത്രത്തില്‍ എഴുതിയിട്ടുണ്ടെന്ന് പങ്കജ് മിശ്ര പറഞ്ഞു. അതിന്റെ വൈരാഗ്യത്തിലാണ് തന്നെ വെടിവെച്ചത്. കുന്ദന്‍ മഹതോ ജെ.ഡി.യു എം.എല്‍.എ ആയ സത്യാദിയോ സിങ്ങുമായി അടുത്ത് ബന്ധമുള്ള ആളാണെന്നും പങ്കജ് മിശ്ര ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+