ബൈക്കിലെത്തിയ അക്രമികള്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു
ഹിന്ദി ദിനപ്പത്രമായ ദൈനിക് ഭാസ്ക്കറിലെ മാധ്യമ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.
പാട്‌ന: ചായക്കടയില്‍ നില്‍ക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനെ ബൈക്കിലെത്തിയ അഞ്ജാതര്‍ വെടിവെച്ചു കൊന്നു.ബീഹാറിലെ റോത്തോസ് ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്.
ഹിന്ദി ദിനപ്പത്രമായ ദൈനിക് ഭാസ്‌ക്കറിലെ പത്രപ്രവര്‍ത്തകനായ ധര്‍മ്മേന്ദ്ര സിംഗാണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്.നവംബര്‍ 12 ശനിയാഴ്ച രാവിലെ റോത്തോസിലെ വീടിനടുത്തുള്ള ചായക്കടയില്‍ നില്‍ക്കുമ്പോഴാണ് ബൈക്കിലെത്തിയ മൂന്നു പേര്‍ ധര്‍മ്മേന്ദ്ര സിംഗിന്റെ നെഞ്ചിനു നേരെ വെടിയുതിര്‍ത്തത്.

വെടിവെച്ച ഉടന്‍ തന്നെ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.വെടിയേറ്റ ധര്‍മ്മേന്ദ്ര സിംഗിനെ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് വാരണാസി ആശുപത്രിയിലേക്കുള്ള യാത്രമധ്യേയാണ് ധര്‍മ്മേന്ദ്ര സിംഗ് മരണപ്പെട്ടത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.നാലു മാസത്തിനിടെ ഇത്തരത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് ധര്‍മ്മേന്ദ്ര സിംഗ്.












Click it and Unblock the Notifications