ബീഹാറിലെ അരാരെയില്‍ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതര്‍ വീട്ടില്‍ കയറി വെടിവെച്ച് കൊന്നു
പട്‌ന: ബീഹാറിലെ അരാരെയില്‍ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ഇന്ന് അതിരാവിലെയാണ് സംഭവം. ഇയാളുടെ വീട്ടില്‍ കയറിയാണ് അക്രമി സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. ദൈനിക് ജാഗരണിലെ മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ബിമല്‍ യാദവ്. ഇയാള്‍ക്ക് നെഞ്ചിലാണ് വെടിയേറ്റത്. റാണിഗഞ്ചിലുള്ള ഇയാളുടെ വീട്ടിലേക്ക് നാലോളം പേര്‍ എത്തിയാണ് വെടിവെച്ചത്. സംഭവസ്ഥലത്ത് വെച്ച് ത്‌നനെ ഇയാള്‍ മരിച്ചു.
അതേസമയം വലിയ പ്രതിഷേധം റാണിഗഞ്ചില്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇയാളുടെ പോസ്റ്റുമോര്‍ട്ടം നടക്കുന്ന ആശുപത്രിയില്‍ വമ്പന്‍ പ്രതിഷേധമാണ് ആരംഭിച്ചിരിക്കുന്നത്. സുപ്രധാന പോലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്.













Click it and Unblock the Notifications