കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവെച്ച് കൊന്നു, വസ്തു തര്‍ക്കമെന്ന് പോലീസ്, വിരല്‍ ചൂണ്ടി കുടുംബം!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം. മൂന്ന് അക്രമികള്‍ പിന്നാലെ ഓടിച്ച ശേഷമാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ രത്തന്‍ സിംഗിനെ കൊലപ്പെടുത്തിയത്. ബല്ലിയ ജില്ലയിലാണ് സംഭവം. പോലീസ് പറയുന്നത് ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഇയാളെ അക്രമികള്‍ വെടിവെച്ച് കൊന്നുവെന്നാണ്. അതേസമയം എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു രത്തന്‍ സിംഗ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

1

പോലീസ് പറഞ്ഞത് നുണയാണെന്ന് രത്തന്‍ സിംഗിന്റെ പിതാവ് പറയുന്നു. വസ്തു തര്‍ക്കം ഒന്നുമുണ്ടായിരുന്നില്ല. നിങ്ങള്‍ സംഭവം നടന്ന സ്ഥലത്ത് ഒന്ന് പോയി നോക്കിയാല്‍ അത് മനസ്സിലാവുമെന്നും ഇയാള്‍ പറഞ്ഞു. പോലീസ് യഥാര്‍ത്ഥ സംഭവത്തെ വഴിതിരിച്ച് വിടുകയാണെന്നും രത്തന്‍ സിംഗിന്റെ പിതാവ് പറഞ്ഞു. ജില്ലയിലെ നഗരമേഖലയിലെ ഒരു വീട്ടിലാണ് രത്തന്‍ സിംഗ് താമസിച്ചിരുന്നത്. പ്രതികളുമായി രത്തന്റെ പിതാവ് ബിനോദ് സിംഗിനും കുടുംബത്തിനും വസ്തു തര്‍ക്കം ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ ഗ്രാമത്തിലെ ഒരു വീടിനെ ചൊല്ലിയായിരുന്നു ഈ തര്‍ക്കം വര്‍ഷങ്ങളോളം നീണ്ടതെന്നും പോലീസ് വ്യക്തമാക്കി.

Recommended Video

cmsvideo
BJP MLA Devmani Dwivedi Aginst BJP Government In UP Over Atrocities Against Brahmins

വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യത്തിനായി കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ ഇയാള്‍ സ്വന്തം ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് ഇയാളെ പ്രതികള്‍ പിന്തുടര്‍ന്നത്. തുടര്‍ന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇയാള്‍ക്ക് നേരെ അക്രമികള്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തിരുന്നു. ഇതിനിടയില്‍ രത്തന്‍ കുടുങ്ങി പോയെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ തര്‍ക്ക ഭൂമിക്ക് ചുറ്റും മതില്‍ കെട്ടിയിരുന്നു. ഈ ഭൂമിയില്‍ വൈക്കോല്‍ കൂനയും കൂട്ടിയിട്ടിരുന്നു ഇവര്‍. ഈ ഭൂമി ഇവരുടേതാണെന്ന് സ്ഥാപിക്കാനായിരുന്നു നീക്കം. ഇത് കൊല്ലപ്പെട്ട രത്തന്‍ സിംഗ് എടുത്ത് മാറ്റിയിരുന്നു. ഇതിനെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതും ഇയാള്‍ കൊല്ലപ്പെട്ടതും.

രത്തന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടെന്ന് പോലീസ് പറഞ്ഞു. വസ്തുതര്‍ക്കവും കാലങ്ങളായുള്ള ശത്രുതയുമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നുവെന്ന് അസംഖഡ് ഡിഐജി സുഭാഷ് ദുബെ പറഞ്ഞു. എന്നാല്‍ മാധ്യമപ്രവര്‍ത്തകനായത് കൊണ്ടല്ല ആക്രമണം ഉണ്ടായതെന്നും ദുബെ വ്യക്തമാക്കി. ഇയാളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നേരത്തെ ഗാസിയാബാദിലും മാധ്യമപ്രവര്‍ത്തകനെ കുട്ടികളുടെ മുന്നിലിട്ട് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.

English summary
journalist shot dead in uttar pradesh, police claims property dispute led to murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X