കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

133 ദിവസത്തിന് ശേഷം സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം; മദനിയെ ചൂണ്ടിക്കാട്ടി കോടതി, യുപിയില്‍ നേരിട്ട ക്രൂരത...

Google Oneindia Malayalam News

ദില്ലി: ഒക്ടോബര്‍ അഞ്ചിനാണ് ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ദില്ലിയില്‍ നിന്ന് സിദ്ദിഖ് കാപ്പന്‍ യുപിയിലേക്ക് പുറപ്പെട്ടത്. ഹത്രാസില്‍ ദളിത് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത് രാജ്യം ഞെട്ടലോടെ കേട്ട സംഭവമായിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പോലീസ് അകറ്റി നിര്‍ത്തി. പോലീസുമായി ഏറെ നേരം തര്‍ക്കിച്ച് ഇരയുടെ വീട്ടിലെത്താന്‍ ശ്രമിച്ച എബിപി ന്യൂസ് ലേഖകയുടെ വീഡിയോ രാജ്യം മൊത്തം വ്യാപിച്ച സമയം കൂടിയായിരുന്നു അത്. രാവിലെ ദില്ലിയില്‍ നിന്ന് കാറില്‍ പുറപ്പെട്ട സിദ്ദിഖ് കാപ്പനെ യുപിയിലെ ടോള്‍ പ്ലാസയില്‍ വച്ച് പോലീസ് നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. കാപ്പനൊപ്പം കാറിലുണ്ടായിരുന്നത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും ഇവര്‍ യുപിയില്‍ കലാപമുണ്ടാക്കാന്‍ വന്നാതാണെന്നും പോലീസ് വാദിച്ചു.

s

ഹത്രാസ് സംഭവത്തിന്റെ മറവില്‍ യുപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആഗോള ഗൂഢാലോചന നടക്കുന്നു എന്ന് ബിജെപി ആരോപിച്ചിരുന്നു. അധികം വൈകാതെയാണ് കാപ്പന്‍ അറസ്റ്റിലായത്. യുഎപിഎ നിയമം ചുമത്തി ജയിലിലടച്ചു. എന്നാല്‍ മറ്റു മാധ്യമപ്രവര്‍ത്തകരെയോ കുടുംബങ്ങളെയോ സംഭവം അറിയിക്കാന്‍ പോലീസ് തയ്യാറായില്ല. സിദ്ദിഖിന്റെ ഫോണില്‍ വിളിച്ചിട്ടു കിട്ടിയതുമില്ല. സിദ്ദിഖിന് പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാത്ത കാര്യം സുപ്രീംകോടതിയില്‍ മുതിര്‍ന്നഅഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇതില്‍ മാറ്റംവന്നത്. രണ്ടു മാസത്തോളം കഴിഞ്ഞ ശേഷമാണ് സിദ്ദിഖ് കാപ്പന്‍ കുടുബവുമായി സംസാരിച്ചത്. പോലീസ് കസ്റ്റഡിയില്‍ കടുത്ത പീഡനമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത് എന്ന വാര്‍ത്തയും പിന്നീട് വന്നു.

കുഞ്ഞാലിക്കുട്ടിയും മജീദും വഹാബും... മുസ്ലിം ലീഗില്‍ സീനിയേഴ്‌സ് പ്രതിസന്ധി; എങ്ങനെ പരിഹരിക്കും?കുഞ്ഞാലിക്കുട്ടിയും മജീദും വഹാബും... മുസ്ലിം ലീഗില്‍ സീനിയേഴ്‌സ് പ്രതിസന്ധി; എങ്ങനെ പരിഹരിക്കും?

Recommended Video

cmsvideo
Kerala will not proceed CAA says pinarayi vijayan

മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

മാതാവിന്റെ ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടി പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ ജാമ്യം ആവശ്യപ്പെട്ടതോടെയാണ് ഇപ്പോള്‍ അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം നല്‍കിയത്. ഇതിനെ എതിര്‍ക്കുകയായിരുന്നു യുപി സര്‍ക്കാര്‍. സിദ്ദിഖ് കാപ്പന് കേരളത്തില്‍ രക്തസാക്ഷി പരിവേഷം നല്‍കുന്നുവെന്നും കേസ് നടത്തിപ്പിന് പിരിവ് നടക്കുന്നു എന്നും യുപി പോലീസ് ആരോപിച്ചു. എന്നാല്‍ മാതാവ് രോഗശയ്യയില്‍ ആയ വേളയില്‍ അബ്ദുന്നാസര്‍ മദനിക്ക് ഉപാധികളോടെ ജാമ്യം നല്‍കിയ കാര്യം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സിദ്ദിഖ് കാപ്പന്‍ വീടിന് പുറത്തിറങ്ങരുത് എന്ന നിബന്ധന വെക്കണമെന്ന യുപി പോലീസിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. അതേസമയം, മാധ്യമങ്ങളെ കാണുകയോ പൊതുജനങ്ങളുമായി സംസാരിക്കുകയോ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.

English summary
Journalist Siddiq Kappan gets Bail after 133 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X