കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി

Google Oneindia Malayalam News

ദില്ലി; മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനേയും മറ്റ് മൂന്ന് പേരേയും 14 ദിവസത്തേക്ക് കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഉത്തർപ്രദേശിലെ മഥുര സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് വിധി.പുറത്തിറങ്ങിയാൽ ക്രമസമാധാനത്തെ ബാധിക്കുന്ന തരത്തിൽ ഇടപെടലുകൾ നടത്തില്ല എന്ന ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെയ്ക്കാൻ പ്രതികളോട് കോടതി ആവശ്യപ്പട്ടിരുന്നു. ഇത് കെട്ടിവെയ്ക്കാത്ത സാഹചര്യത്തിലാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ഹത്രാസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെവീട്ടിലേക്ക് പോകവേയാണ് കാപ്പനേയും കൂടെയുണ്ടായിരുന്ന രണ്ട് വിദ്യാർഥി നേതാക്കളെയും ഇവരുടെ കാബ് ഡ്രൈവറെയും മധുര പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ് നാല് പേരും.

kappan

കാപ്പനെതിരെ യുഎപിഎയും ദേശദ്രോഹ കുറ്റവും ചുമത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു മാധ്യപ്രവര്‍ത്തകനെതിരെ ഈ വകുപ്പുകള്‍ ചുമത്തിയത്. ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരായിരുന്നു സിദ്ധീഖിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍.

നേരത്തേ കേസിൽസിദ്ധിഖിന്റെ മോചനം ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.എന്നാൽ അലഹബാദ്കോടതിയെ സമീപിക്കാനായിരുന്നു കോടതി നിർദ്ദേശിച്ചത്. അലഹബാദ് കോടതിയില്‍ നിന്നും ജാമ്യം കിട്ടാത്ത സാഹചര്യത്തില്‍ ഇടപെടാമെന്ന ഉറപ്പും സുപ്രീം കോടതി നൽകിയിരുന്നു.

Recommended Video

cmsvideo
Hathras Case: BJP's Shobha Surendran supports Yogi Adithyanath | Oneindia Malayalam

കോടതി മുറി രംഗം ചിത്രീകരിച്ച ശേഷമാണ് ടെസ്റ്റ് നടത്തിയത്;ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ച് പൃഥ്വിരാജ്കോടതി മുറി രംഗം ചിത്രീകരിച്ച ശേഷമാണ് ടെസ്റ്റ് നടത്തിയത്;ആരോഗ്യനിലയെ കുറിച്ച് വിശദീകരിച്ച് പൃഥ്വിരാജ്

'ശ്രോതാവിനെ പരിഗണിക്കാതെ പാടുന്ന യേശുദാസ്,വാശി പിടിച്ചാൽ മാത്രം പോര.. കൊടുത്താലേ കിട്ടൂ,';സംവിധായകൻ'ശ്രോതാവിനെ പരിഗണിക്കാതെ പാടുന്ന യേശുദാസ്,വാശി പിടിച്ചാൽ മാത്രം പോര.. കൊടുത്താലേ കിട്ടൂ,';സംവിധായകൻ

ഹൈക്കോടതിയിൽ സിബിഐയ്ക്ക് തിരിച്ചടി; ലൈഫ് മിഷൻ കേസിൽ വേഗം വാദം കേൾക്കണമെന്ന ഹർജി തള്ളിഹൈക്കോടതിയിൽ സിബിഐയ്ക്ക് തിരിച്ചടി; ലൈഫ് മിഷൻ കേസിൽ വേഗം വാദം കേൾക്കണമെന്ന ഹർജി തള്ളി

English summary
Journalist Siddique Kappan has been remanded in judicial custody for 14 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X