Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലേക്ക് വിടാന്‍ ഇനി താല്‍പ്പര്യമില്ലെന്ന് ഭാര്യ; പക്ഷേ, തീരുമാനം അദ്ദേഹത്തിന്റേത്

ഇന്ന് ഉമ്മയില്ലാത്ത ലോകത്തേക്കാണ് വന്നിരിക്കുന്നതെന്നും മകനെ ഓര്‍ത്ത് ഉമ്മയ്ക്ക് ഇപ്പോള്‍ സന്തോഷിക്കാമെന്നും സിദ്ദിഖ് കാപ്പന്‍

r

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ജയില്‍ മോചിതനായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഇനിയും ഡല്‍ഹിയിലേക്ക് ജോലിക്ക് വിടാന്‍ താല്‍പ്പര്യമില്ലെന്ന് ഭാര്യ റൈഹാനത്ത്. കാപ്പന്‍ ജയിലിന് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് റൈഹാനത്ത് ഇങ്ങനെ പ്രതികരിച്ചത്. അതേസമയം, മാധ്യമപ്രവര്‍ത്തന രംഗത്ത് തുടരുമെന്ന് സിദ്ദിഖ് കാപ്പന്‍ പറഞ്ഞു.

ആദ്യ പ്രതികരണം ചോദിച്ച വേളയില്‍ വാക്കുകള്‍ കിട്ടുന്നില്ല എന്നായിരുന്നു റൈഹാനത്തിന്റെ മറുപടി. സന്തോഷമുണ്ട്. ചൊവ്വാഴ്ചയാണ് ലഖ്‌നൗവിലെത്തിയത്. ചെറിയ മകനും മകളും നാട്ടിലാണ്. മൂത്ത മകനാണ് കൂടെയുള്ളത്. ബുധനാഴ്ച മോചനമുണ്ടാകുമെന്ന് കരുതിയാണ് ചൊവ്വാഴ്ച എത്തിയത്. എന്നാല്‍ മോചനം സാധ്യമായില്ല. മകന്റെ സുഹൃത്തിന്റെ കൂടെയാണ് നാട്ടില്‍ മക്കളുള്ളത്. വേഗം തിരിച്ചുവരണം എന്ന് പറഞ്ഞ് മകള്‍ കരയുന്നുണ്ടെന്നും റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.

ഇനിയുള്ള ഒന്നര മാസം ഡല്‍ഹിയിലായിരിക്കും. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് അങ്ങനെ ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തനം തുടരുമെന്ന തീരുമാനം സിദ്ദിഖ് കാപ്പന്റെതാണ്. അദ്ദേഹത്തിന്റെ ഇഷ്ടമാണത്. പക്ഷേ, ഡല്‍ഹിയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തനത്തിന് എനിക്ക് താല്‍പ്പര്യമില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സിദ്ദിഖ് ആണെന്നും റൈഹാനത്ത് വ്യക്തമാക്കി.

സിദ്ദിഖ് കാപ്പന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- വളരെ സന്തോഷമുള്ള നിമിഷമാണിത്. 28 മാസം ജയിലില്‍ പൂര്‍ത്തിയാക്കി. യുഎപിഎ, ദളിത് വിഷയങ്ങളണ് മാധ്യമപ്രവര്‍ത്തന രംഗത്ത് കൈകാര്യം ചെയ്തിരുന്നത്. അതേ വിഷയത്തില്‍ തന്നെയാണ് എന്നെ ജയിലില്‍ അടച്ചത് എന്നത് എടുത്തുപറയേണ്ടതാണ്. വ്യാജമായ ആരോപണമാണ് എനിക്കെതിരെ ഉന്നയിച്ചത്. തീവ്രവാദിയും ഭീകരവാദിയുമാക്കി ചിത്രീകരിച്ചു. എല്ലാവരുടെയും പിന്തുണ കൊണ്ടാണ് എനിക്ക് മോചതിനാകാന്‍ സാധിച്ചത്...

ജയിലിലായ ശേഷം ഉമ്മയെ കാണാന്‍ ഒരു തവണ കോടതി അനുവദിച്ചിരുന്നു. ഞാന്‍ ചെല്ലുമ്പോല്‍ ഉമ്മയ്ക്ക് അള്‍ഷിമേഴ്‌സ് രോഗം പിടിപ്പെട്ടിരുന്നു. എന്നെ കണ്ടപ്പോള്‍ ഉമ്മ ഒന്നും ചോദിച്ചിരുന്നില്ല. ഇന്ന് ഉമ്മയില്ലാത്ത ലോകത്തേക്കാണ് വന്നിരിക്കുന്നത്. എന്താലായും ഉമ്മയ്ക്ക് ഇപ്പോള്‍ സന്തോഷിക്കാം. അവരുടെ മകന്‍ 28 മാസം ജയിലില്‍ കഴിഞ്ഞത് നല്ലൊരു കാര്യത്തിന് വേണ്ടിയാണ്. തെറ്റ് ചെയ്തിട്ടില്ല. ദളിത് പെണ്‍കുട്ടിയോടുള്ള ക്രൂരത പുറംലോകത്തെ അറിയിക്കുന്നതിന്റെ ഭാഗമായ റിപ്പോര്‍ട്ടിങിന് പോകവെയാണ് പോലീസ് പിടികൂടിയതും ജയിലിലടച്ചതും...

ഇനിയും മാധ്യമപ്രവര്‍ത്തന രംഗത്ത് തുടരും. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി സംസാരിക്കും. നെല്‍സണ്‍ മണ്ടേലയെ 27 വര്‍ഷമാണ് ജയിലിലിട്ടത്. ഞാന്‍ 28 മാസമല്ലേ കിടന്നിട്ടുള്ളൂ. എന്റെ മോചനത്തിന് വേണ്ടി ശ്രമിച്ചവരോട് നന്ദി പറയുന്നു. ഭാര്യയും മക്കളുമെല്ലാം തന്നെയാണ് എന്റെ മോചന പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്നത്. കപില്‍ സിബല്‍, വില്‍സ് മാത്യൂസ്, ഹാരിസ് ബീരാന്‍, ഡാനിഷ് എന്നീ അഭിഭാഷകരെല്ലാം മോചനത്തിന് സഹായിച്ചു. എല്ലാവരോടും നന്ദി. ഭീരത രാഷ്ട്രീയ ഉപകരണമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഗാന്ധിജിയും ഭഗത് സിങുമെല്ലാം ഭീകരരായിരുന്നു. തന്നെ അത്തരത്തില്‍ വിളിക്കുന്നത് കൊണ്ട പ്രശ്‌നമില്ലെന്നും സന്തോഷമേയുള്ളൂ എന്നും സിദ്ദിഖ് കാപ്പന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+