മലയാളി മാധ്യമ പ്രവർത്തകയുടെ കൊലപാതകം, എല്ലാ പ്രതികളും കുറ്റക്കാരെന്ന് കോടതി
15 വർഷങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ കേസിൽ വിധി പറഞ്ഞ് ഡെൽഹി സാകേത് കോടതി . കേസിലെ എല്ലാ പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 5 പ്രതികൾക്കും മക്കോക്ക നിയമ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 4 പ്രതികളുടെ മേൽ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ശിക്ഷാ വിധി പിന്നീടെന്നും കോടതി അറിയിച്ചു. മാധ്യമ പ്രവർത്തകയുടെ മരണത്തിനു ശേഷം 2009 ൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും 13 വർഷമായി പ്രോസിക്യൂഷനിൽ തുടരുകയായിരുന്നു കേസ്. ഇന്ത്യാ ടുഡേ ഗ്രൂപ്പിലെ മാധ്യമ പ്രവർത്തകയായിരുന്നു സൗമ്യ വിശ്വനാഥൻ.
രാത്രി ജോലി കഴിഞ്ഞ് വസന്ത്കുഞ്ജിലെ താമസ സ്ഥലത്തേക്ക് ഒരുപറ്റം ആളുകൾ മോഷണ ശ്രമം നടത്തി. മോഷ്ടാക്കാൾ ആക്രമത്തിനു മുതിർന്നതോടെ ഇതിൽ നിന്ന് രക്ഷപ്പെടാൻ സൗമ്യ ശ്രമിച്ചു. ഇതിനിടയ്ക്ക് വെടിയേൽക്കുകയായിരുന്നു. രവി കപൂര്‍, ബല്‍ജിത് സിങ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ചു പ്രതികള്‍ അറസ്റ്റിലായിരുന്നുവെങ്കിലും കേസിൽ അന്തിമ വിധി ആയിരുന്നില്ല. വിചാരണ നീണ്ടത് 13 വർഷമാണ്. ഇതിനു ശേഷം കഴിഞ്ഞ മാസം പുതിയ ജഡ്ജിയെ നിയമിച്ചതോടെ വിചാരണ നടപടികൾ വേഗത്തിലാക്കുകയായിരുന്നു.

2008 സെപ്റ്റംബർ 30 ന് ആണ് സൗമ്യയുടെ കൊലപാതകം നടന്നത്. വസന്ത്കുഞ്ചിൽ ഒരു കാറിൽ മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ സൗമ്യ മരിച്ചത് വാഹനാപകടത്തിൽ ആകാം എന്നാണ് കരുതിയിരുന്നത്. എന്നാൽ ഫോറൻസിക് പരിശോധനയിൽ തലയിൽ വെടിയേറ്റാണ് സൗമ്യ മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ സി സി ടി വി ദൃശ്യങ്ങൾ കണ്ടെടുത്തു.
മറൂൺ നിറത്തിലുള്ള ഒരു കാർ സൗമ്യയെ പിൻതുടരുന്നതായി സി സി ടി വിയിൽ നിന്ന് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം നടത്താൻ മുംബൈ കേന്ദ്രീകരിച്ചുള്ള ക്രൈംബ്രാഞ്ച് സംഘം എത്തി. കൂടുതൽ വിവര ശേഖരണം നടത്തി. അങ്ങനെ 2009 ൽ ഡൽഹി പൊലീസ് രവി കപൂർ, അമിത് ശുക്ല എന്നീ രണ്ട് പ്രതികളെ മറ്റൊരു കേസിന്റെ ഭാഗമായി പിടികൂടി. എന്നാൽ പ്രതികളായ ഇവർ സൗമ്യ വധക്കേസ് കൂടി ഏറ്റുപറയുകയായിരുന്നു. രസകരമായ ഒരു ആക്ടിവിറ്റി എന്ന പേരിലാണ് സംഭവങ്ങൾ പ്രതി പോലീസിനോട് പറഞ്ഞത്.
2010 ജൂണിൽ ഡൽഹി പോലീസ് രവി കപൂർ, അമിത് ശുക്ല എന്നിവരെക്കൂടാതെ മറ്റു പ്രതികളായ ബൽജീത് മാലിക്, അജയ് സേത്തി എന്നിവരെക്കൂടി ഉൾപ്പെടുത്തി കുറ്റപത്രം സമർപ്പിച്ചു. 2010 നവംബർ 16 ന് സാകേത് കോടതിയിൽ സൗമ്യ കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചു. കൊലയാളികളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്ത തോക്കിലെ വെടിയുണ്ടകളുൾപ്പെടെയുളള ഫോറൻസിക് തെളിവുകൾ, സി സി ടി വി ദൃശ്യങ്ങൾ, പ്രതികളുടെ കുറ്റസമ്മതം എന്നിവ ചേർത്താണ് വിചാരണയിൽ സമർപ്പിച്ചിരുന്നത്.












Click it and Unblock the Notifications