കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിക്കെതിരെ നിയമപോരാട്ടം നടത്തിയ മാധ്യമപ്രവർത്തകന് ബലാത്സംഗക്കേസിൽ ജീവപര്യന്തം ശിക്ഷ

Google Oneindia Malayalam News

ലഖ്നൗ; ഗൊരഖ്പൂർ കലാപത്തിൽ യോഗി ആദിത്യനാഥിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ മാധ്യമപ്രവർത്തകന് കൂട്ടബലാത്സംഗ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഗോരഖ്പൂരിലെ മാധ്യമപ്രവര്‍ത്തനായ പര്‍വേസ് പര്‍വാസ്, കൂട്ടുപ്രതിയായ മെഹ്മൂദ് അലിയാസ് ജുമാജ് എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്. ഗോരഖ്പൂരിലെ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2018 ലാണ് ഇരുവരേയും ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്തത്.

 yogi2-1595

രണ്ടുപേർക്കും 25,000 രൂപ വീതം പിഴ ചുമത്തിയ കോടതി പിഴയിൽ നിന്ന് 40,000 രൂപ ഇരയ്ക്ക് കൊടുക്കണമെന്നും ഉത്തരവിട്ടു. 2018 ജൂൺ നാലിനാണ് പര്‍വേസിനും ജുമ്മാന്‍ എന്നയാള്‍ക്കുമെതിരെ നാല്‍പതുകാരി ബലാല്‍സംഗത്തിന് പരാതി നൽകിയത്. കൂട്ടുപ്രതിയായ ജുമ്മാന്റെ വീട്ടിലെത്തിയ യുവതിയെ ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അതേസമയം കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പർവാസിന്റെ അഭിഭാഷകൻ പറഞ്ഞു.

ചൊവ്വാഴ്ച രേഖാമൂലം വാദങ്ങൾ സമർപ്പിക്കാൻ കോടതി അനുവദിച്ചില്ലെന്ന് പാർവാസിന്റെ അഭിഭാഷകൻ മിഫ്താഹുൽ ഇസ്ലാം ആരോപിച്ചു. വാദങ്ങൾ പൂർണമായും കേൾക്കാതെയാണ് വിധി പുറപ്പെടുവിച്ചത്ഞങ്ങളുടെ രേഖാമൂലമുള്ള വാദങ്ങളും സമർപ്പിക്കാൻ കോടതി അനുവദിച്ചില്ലെന്നും ഇസ്ലാം പറഞ്ഞു.

Recommended Video

cmsvideo
Yogi Adityanath Reviews Ram Temple Ceremony Preparations | Oneindia Malayalam

2007 ജനുവരിയില്‍ മുസ്‌ലീങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തുകയും ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പർവേസ് പോലീസിൽ പരാതി നലൽകിയത്. യോഗിയ്ക്കെതിരെ സിഡി ഉൾപ്പെടെയുള്ള തെളിവുകളോടെയായിരുന്നു പരാതി നൽകിയത്. എന്നാൽ അലഹബാദ് ഹൈക്കോടതി കേസ് തള്ളുകയായിരുന്നു.
ഇതിനെതിരെ 2017ൽ പർവേസ് വീണ്ടും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. അതേസമയം കേസിൽ യോഗിയെ കുറ്റവിചാരണ ചെയ്യേണ്ടതില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി.

യോഗിയുടെ പ്രസംഗത്തിന്റെ വീഡിയോ കേടുവന്നതു കാരണം തെളിവില്ല എന്ന കാരണത്താലാണ് കേസ് തള്ളിയത്. ഇതിനെതിരെ പര്‍വേസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. യോഗി ആദിത്യനാഥ്, ഗോരഖ്പൂര്‍ മണ്ഡലത്തിലെ ബിജെപി എംഎല്‍എ രാധാമോഹന്‍ദാസ് അഗര്‍വാള്‍, ബിജെപി എംപി ശിവ പ്രതാപ് ശുക്ല, ബിജെപി മേയര്‍ അജ്ഞു ചൗധരി, ബിജെപി പ്രവര്‍ത്തകനായ വൈഡി സിങ് എന്നിവർക്കെതിരെയായിരുന്നു പർവേസ് കോടതിയിൽ പരാതി നൽകിയത്. .

ആദിത്യനാഥിനെതിരെ ആരോപണം ഉന്നയിച്ചതുമുതൽ തനിക്കെതിരെ വ്യാജ ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെടെ നിരവധി ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പർവേസ് പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്തു. കലാപാഹ്വാനം, ബലാത്സംഗം എന്നീ കേസുകൾ തനിക്കെതിരെ ആരോപിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

English summary
Journalist who fight legally against Yogi Adityanath got life imprisonment in rape case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X