Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം, ഒരാള്‍ അറസ്റ്റില്‍

മുംബൈ: കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകയെ സദാചാരപോലീസ് കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട വിവാദം അവസാനിക്കുതേയുള്ളൂ, മുംബൈയില്‍ നിന്നും ഇതാ മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ച മറ്റൊരു വാര്‍ത്ത. സാന്താക്രൂസ് സബര്‍ബനിലെ സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ ടി വി ജേര്‍ണലിസ്റ്റിനെയാണ് ഒരു സംഘം അക്രമികള്‍ ഉപദ്രവിച്ചത്.

മാധ്യമപ്രവര്‍ത്തകയെയും കൂട്ടുകാരെയും ഉപദ്രവിച്ച സംഘത്തില്‍ പെട്ട ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സല്‍മാന്‍ ഷെയ്ഖ് എന്നായാളാണ് പിടിയിലായതെന്ന് ഡി സി പി ധനജ്ഞയ് കുല്‍ക്കര്‍ണി പറഞ്ഞു. ഇയാള്‍ക്കെതിര പീഡനശ്രമത്തിനും ദേഹോപദ്രവം ഏല്‍പിച്ചതിനും കേസെടുത്തു. സല്‍മാന്‍ ഷെയ്ഖിന്റെ കൂട്ടാളികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

protest

മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തെ മുംബൈ പ്രസ് ക്ലബ് ശക്തമായി അപലപിച്ചു. ഒറ്റപ്പെട്ട സംഭവവമായി ഇത് കരുതാനാവില്ല. മുംബൈയിലും സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണം. സ്വന്തം ജോലി ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായതെന്ന് പ്രസ് ക്ലബ് സെക്രട്ടറി രാജേഷ് മസ്‌ക്രിനാസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

സാന്താ ക്രൂസിലുണ്ടായ സിലിണ്ടര്‍ സ്‌ഫോടനത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചിരുന്നു. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തക കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+