കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ജേര്‍ണലിസ്റ്റ് മദ്യലഹരിയില്‍ അഞ്ചാംനിലയില്‍ നിന്നും ചാടിമരിച്ചു

  • By Muralidharan
Google Oneindia Malayalam News

ഫരീദാബാദ്: വനിതാ ജേര്‍ണലിസ്റ്റ് സ്വന്തം ഫ്‌ലാറ്റില്‍ നിന്നും ചാടി ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന പൂജ ിവാരി എന്ന യുവതിയാണ് ജീവനൊടുക്കിയത്. അഞ്ചാം നിലയില്‍ നിന്നും താഴേക്ക് വീണാണ് പൂജ മരിച്ചത്. ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഫരീദാബാദിലെ ഫ്‌ലാറ്റില്‍ രാത്രി 11.45 ഓടെയാണ് സംഭവം നടന്നത്. എന്നാല്‍ വിവരം പോലീസ് അറിഞ്ഞത് വെളുപ്പിനെ മൂന്ന് മണിയോടെ മാത്രം. പൂജ തിവാരി വീണ് മരിക്കുമ്പോള്‍ രണ്ട് സുഹൃത്തുക്കളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്രെ. ഇന്‍ഡോര്‍ സ്വദേശിയായ ജേര്‍ണലിസ്റ്റ് അമ്രീന്‍. ഹരിയാനയില്‍ നിന്നുള്ള പോലീസ് ഓഫീസര്‍ അമിത് കുമാര്‍ എന്നിവരാണ് പൂജയുടെ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നത്.

suicide

വൈകുന്നേരം മുതല്‍ പൂജ തിവാരി മദ്യപിക്കുന്നുണ്ടായിരുന്നു എന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. രാത്രി അത്താഴത്തിന് ശേഷവും പൂജ മദ്യപിച്ചിരുന്നത്രെ. തങ്ങളുമായി സംസാരിച്ചിരിക്കവേ ദേഷ്യപ്പെട്ട് പൂജ താഴേക്ക് ചാടുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. മുമ്പ്, ഒരു ഡോക്ടര്‍ ദമ്പതികള്‍ പൂജ തിവാരിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് ഇപ്പോഴും തീര്‍ന്നിട്ടില്ല.

പുലര്‍ച്ചെ മൂന്ന് മണിയോടെ വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും പൂജ മരിച്ചിരുന്നു. പൂജയുടെത് ആത്മഹത്യയാണ് എന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ മാതാപിതാക്കളുടെ മൊഴി കൂടി എടുത്ത ശേഷമേ എന്തെങ്കിലും പറയാനാകൂ എന്നാണ് പോലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പൂജയുടെ ജോലി നഷ്ടപ്പെട്ടിരുന്നു.

English summary
A journalist is said to have committed suicide by jumping off her 5th floor apartment in Faridabad. Police say that a case of extortion had been registered against her.
Read in English: Journalist commits suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X