കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാം തൂണും കാവല്‍ക്കാരുമാണ്; പക്ഷെ ഇന്ത്യയില്‍ മാധ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെടും !

  • By Vishnu
Google Oneindia Malayalam News

ലോകത്ത് നടക്കുന്ന അഴിമതിയും, നന്മയും തിന്മയുമെല്ലാം എല്ലാവരിലുമെത്തിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. ഫോര്‍ത്ത് എസ്‌റ്റേറ്റെന്നൊക്കെ വിശേഷിപ്പിക്കപ്പെടുമെങ്കിലും പത്രപ്രവര്‍ത്തകരുടെ തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യത്തിനും എന്തിന് ജീവന് തന്നെയും ഇപ്പോള്‍ ഒരു സുരക്ഷിതത്വവുമില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

മെട്രോ നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ ജീവനും പോലും ഭീഷണികളുയരുന്നു. അഴിമതിയും ക്രമക്കേടുകളും പുറം ലോകത്തെ അറിയിക്കുന്ന പത്രപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ്. മാധ്യമസ്വാതന്ത്ര്യം ഏറെയുള്ള കേരളത്തില്‍പോലും പത്രപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു. 1992ന് ശേഷം ജോലിക്കിടെ 27 മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത് എന്നത് ഞെട്ടിക്കുന്ന വിവരമാണ്...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

മാധ്യമങ്ങള്‍

മാധ്യമങ്ങള്‍

ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഏജന്‍സിയുടേതാണ് റിപ്പോര്‍ട്ട്

സംരക്ഷണം

സംരക്ഷണം

തൊഴിലിടങ്ങളില്‍ നിന്ന് അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്ന മാധ്യമപ്രവര്‍ത്തകരെ സ്ഥാപനങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടു

1992 മുതല്‍ ഇതുവരെ 27 മാധ്യമപ്രവര്‍ത്തകരാണ് തൊഴിലിടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ചുരുക്കം കേസുകളില്‍ മാത്രമാണ് നീതി ലഭിച്ചത്.

ഗ്രാമങ്ങളിലും

ഗ്രാമങ്ങളിലും

ദില്ലി, മുംബൈ പോലുള്ള മെട്രോ നഗരങ്ങളില്‍ മാത്രമല്ല പത്രപ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുന്നത്. ഗ്രാമങ്ങളില്‍ പോലും അവര്‍ സുരക്ഷിതരല്ല. രാഷ്ട്രീയക്കാരും ബിസിനസുകാരുമൊക്കെയാണ് ശത്രുക്കള്‍

പോലീസ്

പോലീസ്

പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. 2015ല്‍ ജഗേന്ദ്ര സിംഗ് എന്ന ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റിനെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനായിരുന്നു

വെടിവച്ച് കൊന്നു

വെടിവച്ച് കൊന്നു

നായി ദുനിയ എന്ന പത്രത്തിലെ ഇമേഷ് രജ്പുത്തിനെ ഒരു സംഘം വെടിവച്ച് കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റ കൈവശമുണ്ടായിരുന്ന തെളിവുകള്‍ നശിപ്പിക്കാനാണ്. ആ കേസ് സിബിഐ അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല

അക്ഷയ് സിംഗ്

അക്ഷയ് സിംഗ്

ഇന്ത്യ ടുഡെയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായിരുന്ന അക്ഷയ് സിംഗിനെ കൊലപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഒരു പരമ്പര വലിയ വിവാദമുണ്ടാക്കിയതിന് പിന്നാലെയാണ്.

English summary
Journalists in India vulnerable attacks not getting enough protection.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X