'എഴുതിയതിന്റെയും ട്വീറ്റിന്റേയും പേരിൽ മാധ്യമപ്രവർത്തകരെ ജയിലിൽ അടയ്ക്കരുത്';സുബൈറിന്റെ അറസ്റ്റിൽ യുഎൻ
ദില്ലി; ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ മേധാവി അന്റോണിയോ ഗുട്ടറെസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്.എഴുതിയതിന്റെയും ട്വീറ്റ് ചെയ്തതിന്റെയും പ്രസംഗിച്ചതിന്റെയും പേരില്‍ മാധ്യമപ്രവര്‍ത്തകരെ ജയിലിലടക്കരുതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ തുറന്ന് പറയാനുള്ള സ്വാതന്ത്രം എല്ലാവർക്കും ഉണ്ടാകണം. നിലപാട് പറഞ്ഞതിന്റെ പേരിൽ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടേയും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവേണ്ടത് പ്രധാനമാണ്. മാധ്യമപ്രവർത്തകരെ അവരുടെ നിലപാടുകൾ പ്രകടിപ്പിക്കാൻ അനുവദിക്കണം. യാതൊരു ഭീഷണിയും അവർക്ക് നേരേ ഉയർത്തരുത്', സ്റ്റീഫൻ ഡുജാറിക് പറഞ്ഞു.
'ഗായത്രി ലക്ഷ്മിപ്രിയപോലെ ഝാൻസി റാണി ആവുകയാണോ?'; നിൽപ്പും ലുക്കും ചുമ്മാ തീ..വൈറൽ പടങ്ങൾ
കഴിഞ്ഞ ദിവസമാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. 2018ല്‍ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന്റെ പേരിലായിരുന്നു അറസ്റ്റ്. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിലായിരുന്നു സുബൈറിന്റെ അറസ്റ്റ്. നേരത്തേ ടീസ്റ്റയെ പിന്തുണച്ച് യുഎൻ ഉദ്യോഗസ്ഥ രംഗത്തെത്തിയിരുന്നു. 'മനുഷ്യാവകാശം സംരക്ഷിക്കുന്നത് ഒരു കുറ്റമല്ല. വിരോധത്തിനും വിവേചനത്തിനുമെതിരായ ശക്തമായ ശബ്ദമാണ് ടീസ്റ്റ എന്നായിരുന്നു യുഎൻ ഹ്യൂമൻ റൈറ്റ്‌സ് ഡിഫൻഡേഴ്‌സ് വിഭാഗം ഉദ്യോഗസ്ഥ മേരി ലോലർ പ്രതികരിച്ചത്.
കഴിഞ്ഞ ദിവസമാണ് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനേയും മലയാളിയും മുൻ ഐ പി എസ് ഓഫീസറും ഗുജറാത്ത് ഡിജിപിയുമായിരുന്ന ആർ ബി ശ്രീകുമാറിനേയും അറസ്റ്റ് ചെയ്തത്. ഗുജറാത്ത് പോലീസിന്റെ ആന്റി ടെറർ സ്ക്വാഡായിരുന്നു അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജ രേഖ വിവരങ്ങൾ കോടതിയിലും പ്രത്യേക അന്വേഷണ സംഘത്തലവനും നൽകിയെന്ന് ആരോപിച്ച് ടീസ്റ്റയ്ക്കെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തിരുന്നു. ആർ ബി ശ്രീകുമാറും മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ബട്ടും കേസിലെ പ്രതികളാണ്.












Click it and Unblock the Notifications