Get Updates
Get notified of breaking news, exclusive insights, and must-see stories!

തല്ലരുതെന്ന് യാചിക്കേണ്ടി വന്നു, അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെട്ടെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടര്‍!!

ദില്ലി: പൗരത്വ നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന അക്രമങ്ങള്‍ വിചാരിക്കുന്നതിലും മുകളിലാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍. ഇവര്‍ സോഷ്യല്‍ മീഡിയയിലുടെ കാര്യങ്ങള്‍ അറിയിച്ച് കൊണ്ടിരിക്കുകയാണ്. പലര്‍ക്കും കാര്യമായി മര്‍ദനമേറ്റിട്ടുണ്ട്. സ്ത്രീകളെ വരെ ഇവര്‍ വെറുതെ വിട്ടില്ലെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത് ദില്ലിയില്‍ ഭീകരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ്.

പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരാണ് കൂടുതല്‍ അക്രമങ്ങള്‍ നടത്തിയതെന്നാണ് ഇവര്‍ പറയുന്നത്. അക്രമികളുടെ കാലുപിടിച്ചാണ് താന്‍ രക്ഷപ്പെട്ടതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടര്‍ പറയുന്നു. പലയിടത്തും പോലീസിന്റെ സാന്നിധ്യം പോലുമില്ലെന്ന് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ സംഘത്തിനും മര്‍ദമേറ്റിട്ടുണ്ട്. പ്രാദേശിക മാധ്യമത്തിന്റെ റിപ്പോര്‍ട്ടര്‍ക്ക് വെടിയേറ്റ സംഭവവും ഇതിനിടെ ഉണ്ടായിരിക്കുകയാണ്.

പിന്നില്‍ അവര്‍

പിന്നില്‍ അവര്‍

സിഎഎയെ അനുകൂലിക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞു പിടിച്ച് ആക്രമിച്ചത്. എന്നാല്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ആദിത്യ രാജ് കൗള്‍ ഇവരെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സിഎഎ വിരുദ്ധ സമരം സംഘര്‍ഷഭരിതമായെന്നും, തുടര്‍ന്ന് അവര്‍ തന്നെ നടത്തിയ കല്ലേറില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടെന്നും, പെട്രോള്‍ പമ്പും വാഹനങ്ങളും കത്തിച്ചെന്നും കൗള്‍ പറയുന്നു. എന്നാല്‍ ചിലര്‍ കപില്‍ മിശ്രയെ കുറ്റപ്പെടുത്തുകയാണെന്നും ഇയാള്‍ പറഞ്ഞു.

ബര്‍ഖയുടെ ട്വീറ്റ്

ബര്‍ഖയുടെ ട്വീറ്റ്

ദില്ലി പോലീസിലെ ഹെഡ് കോണ്‍സ്റ്റബില്‍ രത്തന്‍ ലാല്‍ പൗരത്വ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടു. ഭയപ്പെടുത്തുന്ന വാര്‍ത്ത. കപില്‍ മിശ്രയുടെ മുന്നറിയിപ്പ് വന്നതിന് പിന്നാലെയാണ് ഈ ആക്രമണമുണ്ടായത. മൂന്ന് ദിവസം സമയം തരാം, അതിനുള്ളില്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് കപില്‍ മിശ്ര പറഞ്ഞിരുന്നു. ഈ അക്രമത്തിന് ഉത്തരവാദികളായവര്‍ ആരായാലും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ബര്‍ഖ ആവശ്യപ്പെട്ടിരുന്നു.

അവര്‍ മുന്നില്‍ യാചിക്കേണ്ടി വന്നു

അവര്‍ മുന്നില്‍ യാചിക്കേണ്ടി വന്നു

ടൈംസ് നൗവിലെ മുതിര്‍ന്ന റിപ്പോര്‍ട്ടറായ പര്‍വീണ പുര്‍കയസ്തയുടെ അനുഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നത്. മൗജ്പൂര്‍ മെട്രോ സ്‌റ്റേഷനില്‍ സുരക്ഷിതമായ സ്ഥലത്ത് നിന്നായിരുന്നു താന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ എനിക്ക് കാണാമായിരുന്നു. എന്നാല്‍ പെട്ടെന്ന് സിഎഎ അനുകൂലികള്‍ എനിക്കെതിരെ തിരിഞ്ഞു. 6 പേര്‍ ഉണ്ടായിരുന്നു അവര്‍. കൈയ്യില്‍ മരക്ഷ്ണങ്ങളും ഉണ്ടായിരുന്നു. നിന്നെ തല്ലുമെന്ന് അവര്‍ പറഞ്ഞപ്പോള്‍, തല്ലരുതെന്ന് പറഞ്ഞ് അവരുടെ മുന്നില്‍ യാചിക്കേണ്ടി വന്നെന്ന് പര്‍വീണ പറഞ്ഞു.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

ആദിത്യക്കും പര്‍വീണ മറുപടി നല്‍കിയിട്ടുണ്ട്. സര്‍, പൗരത്വ നിയമ അനുകൂലികള്‍ എന്നെ ആക്രമിച്ചത് ഞാന്‍ വസ്തുത റിപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ടാണ്. അവരോട് യാചിക്കേണ്ടി വന്നത് വാസ്തവമാണ്. സിഎഎ വിരുദ്ധ സമരക്കാര്‍ അതിക്രമത്തിന്റെ ഭാഗമല്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ ഇത്രയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിട്ടും നിങ്ങള്‍ക്കെങ്ങനെ അന്ധമായി ഒരു പക്ഷം പിടിച്ച് സംസാരിക്കാന്‍ സാധിക്കുന്നുവെന്നും പര്‍വീണ ചോദിച്ചു.

ഇത് ഹിന്ദുക്കളുടെ പോരാട്ടം

ഇത് ഹിന്ദുക്കളുടെ പോരാട്ടം

ന്യൂസ് എക്‌സ് റിപ്പോര്‍ട്ടറായ ശ്രേയ ചാറ്റര്‍ജി മൗജ്പൂരില്‍ അക്രമികള്‍ തന്നെ തടഞ്ഞെന്ന് വെളിപ്പെടുത്തി. ഇവരെല്ലാം സിഎഎ അനുകൂലികളായിരുന്നു. ഇത് ഹിന്ദുക്കളുടെ പോരാട്ടമാണ്. ഞങ്ങളെ പിന്തുണയ്ക്കുക. ഇത് ഒരിക്കലും റെക്കോര്‍ഡ് ചെയ്യരുത്. നിങ്ങളിത് റെക്കോര്‍ഡ് ചെയ്താല്‍ പ്രശ്‌നത്തിലാവും. നിങ്ങള്‍ക്കും അത് പ്രശ്‌നമാകുമെന്ന് അക്രമികള്‍ പറഞ്ഞതായി ശ്രേയ പറഞ്ഞു. റോയിട്ടേഴ്‌സിലെ ദാനിഷ് സിദ്ദിഖിയെയും അവര്‍ മര്‍ദിച്ചതായി ശ്രേയ ചാറ്റര്‍ജി പറഞ്ഞു.

ദില്ലി കലാപഭൂമി

ദില്ലി കലാപഭൂമി

ടിവി റിപ്പോര്‍ട്ടര്‍മാരെ കേന്ദ്രീകരിച്ച് രണ്ട് വ്യത്യസ്ത ആക്രമണങ്ങളാണ് നടന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. റിപ്പോര്‍ട്ടര്‍മാരുടെ മൊബൈലുകള്‍ പിടിച്ചു വാങ്ങുകയും, ഫൂട്ടേജുകള്‍ ഡിലീറ്റും ചെയ്തു. അക്രമത്തിന്റെ ഒരു ദൃശ്യം പോലും പുറത്തുപോവില്ലെന്ന് ഉറപ്പിക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. എന്‍ഡിടിവിയുടെ അരവിന്ദ് ഗുണശേഖര്‍, സൗരഭ് ശുക്ല, മറിയം അലവി എന്നിവരാണ് ഇന്ന് ആക്രമിക്കപ്പെട്ടത്. ക്യാമറാമാന്‍ സുശീല്‍ രതിയും അക്രമത്തിനിരയായി.

മതം ചോദിച്ചുള്ള ആക്രമണം

മതം ചോദിച്ചുള്ള ആക്രമണം

റിപ്പോര്‍ട്ടര്‍മാരില്‍ പലരുടെയും മതം ചോദിച്ച ശേഷമാണ് ആക്രമണം. അക്രമികള്‍ മുഖം മൂടി ധരിച്ചിരുന്നുവെന്നും, ജയ് ശ്രീറാം മുഴക്കിയാണ് ഇവര്‍ അക്രമത്തിന് നേതൃത്വം നല്‍കുന്നതെന്നും റിപബ്ലിക്ക് ടിവിയുടെ ശാന്തശ്രീ സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു. ഇവര്‍ ഭജന്‍പുരയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ഈ സംഭവങ്ങള്‍ നടന്നത്. ഇവരും ആദിത്യയെ വിമര്‍ശിച്ചിട്ടുണ്ട്. ഇങ്ങനെയൊരു അവസരത്തില്‍ അക്രമത്തിന് വര്‍ഗീയ മുഖം നല്‍കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ശാന്തശ്രീ പറഞ്ഞു.

പോലീസില്ലാതെ ദില്ലി

പോലീസില്ലാതെ ദില്ലി

അക്രമം നടക്കുന്ന പലയിടത്തും പോലീസില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഡിവിയുടെ അരവിന്ദ് ഗുണശേഖറിനെ അക്രമികള്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഇവര്‍ മുഖത്തടിച്ചെന്ന് അരവിന്ദ് പറയുന്നു. അക്രമികള്‍ അരവിന്ദിന് നേരെ ലാത്തി വീശിയെങ്കിലും കൊണ്ടത് സൗരഭ് ശുക്ലയ്ക്കാണ്. ഇയാളുടെ പുറത്തും വയറിനും കാലിനും അടിയേറ്റിട്ടുണ്ട്. ആക്രമണത്തില്‍ മൂന്ന് പല്ലുകളാണ് തനിക്ക് നഷ്ടമായതെന്ന് അരവിന്ദ് പറഞ്ഞു. മരിയം അലവിയുടെ പുറത്താണ് അടിയേറ്റത്. റിപ്പോര്‍ട്ടര്‍മാരെല്ലാം തല്‍ക്കാലം സുരക്ഷിതരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+