കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാക്കളുടെ ആക്രമണം: ഹെല്‍മറ്റ് ധരിച്ചെത്തി മാധ്യമപ്രവര്‍ത്തകര്‍, സംഭവം ഇന്ത്യയില്‍!!

  • By Desk
Google Oneindia Malayalam News

ദില്ലി: ബിജെപിക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി റായ്പൂരിലെ മാധ്യമപ്രവര്‍ത്തകര്‍. ബിജെപി ജില്ലാ മേധാവിയായ രാജീവ് അഗര്‍വാളിനെതിരെയാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ഉര്‍ന്നത്. മാധ്യമപ്രവര്‍ത്തകനായ സുമന്‍ പാണ്ഡെയെ അക്രമിച്ചതിന് രാജീവ് അഗര്‍വാളും മൂന് ബിജെപി പ്രവര്‍ത്തകരെയും അറസ്റ്റുചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ബിജെപി നേതാക്കളോട് സംവദിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ച് പ്രതിഷേധിച്ചത്.


വാര്‍ത്താ സമ്മേളനത്തിലും,,യോഗങ്ങളിലും, ഒറു ബൈറ്റ് എടുക്കുന്നതില്‍ ാേപലും ഞ്ങ്ങള്‍ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഹെല്‍മറ്റ് ധരിക്കുന്നതെന്ന് റായ്പൂര്‍ പ്രസ് ക്്‌ലബ് പ്രസിഡന്റ് ദാമു അമേഡേര്‍ പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 600 സിറ്റി റിപ്പോര്‍ട്ടേഴ്‌സ് ഇങ്ങനെ പ്രതിഷേധിച്ചതായി അമേഡേര്‍ പറയുന്നു. ബിജെപി നേതാവിന്റെ നടപടിക്കെതിരെ ബൈക്ക് റാലിയും നടത്തിയിരുന്നു.

helmet-03-151498

ശനിയാഴ്ച്ചയാണ് ബിജെപി ഡിവിഷണല്‍ ഓഫീസില്‍ വ്ച്ച് മാധ്യപ്രവര്‍ത്തകന് നേരെ ആക്രമണം ഉണ്ടായത്. പാണ്ഡെ പാര്‍ട്ടി മീറ്റിങ് ഫോണില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ തടയുകയും തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയും ചെയ്തു എന്നാല്‍ അത്തരിത്തിലൊന്ന് നല്‍കാന്‍ പാണ്ഡെയ്കികല്ലെന്നും തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഫോണ്‍ പിടിച്ച് വാങ്ങി വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. ഇതിനിടയില്‍ പാണ്ഡെയെ ആക്രമിക്കുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച രാജീവ് അഗര്‍വാളിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി പുതിയ നിയമം പാസാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് റാവലിനോട് നിയമം കൊണ്ടുവരാനും മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകരോട് ഫോട്ടോ എടുത്തതിനു ശേഷം പാര്‍ട്ടി ഓഫീസിന് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ സുമന്‍ പാണ്ഡെ പാര്‍ട്ടി ഓഫീസില്‍ നിന്നും പോകാതെ പാര്‍ട്ടിയോഗത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു എന്നും ബിജെപി സംസ്ഥാന ചുമതല വഹക്കുന്ന സുഭാഷ് റാവു ആരോപിച്ചു. അതിനാലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാണ്ഡൈയെ പുറത്താക്കിയതെന്നും പറയുന്നു. മാധ്യമങ്ങള്‍ വാര്‍ത്തയെ സെന്‍സേഷനല്‍ ചെയ്യുകയാണെന്നും തങ്ങള്‍ മാപ്പ് പറഞ്ഞെന്നും അതില്‍ കൂടുതല്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നും സുഭാഷ് റാവു ചോദിക്കുന്നു.

English summary
Journalists wear helmet as part of protest against BJP leader who manhandled local journalist in Raipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X