കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിരിക്കാൻ അറിയില്ലെങ്കിൽ ബിജെപിയിൽ നിന്ന് ട്യൂഷൻ സ്വീകരിക്കൂ: കോൺഗ്രസിനെ വിമർശിച്ച് നഡ്ഡ

  • By Desk
Google Oneindia Malayalam News

ദില്ലി: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി പ്രസിഡന്റ് ജെപി നഡ്ഡ. കൊറോണ വൈറസ് പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ഏത് വിധത്തിലാണ് പെരുമാറേണ്ടത് എന്നറിയാൻ കോൺഗ്രസ് ബിജെപിയിൽ നിന്ന് ട്യൂഷൻ സ്വീകരിക്കണമെന്നാണ് നഡ്ഡ മുന്നോട്ടുവെക്കുന്ന നിർദേശം. വീഡിയോ കോൺഫറൻസിൽ കർണാടക ജന സംവാദ വിർച്വൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുൻ യുഎസ് നയതന്ത്രജ്ഞൻ നിക്കോളാസ് ബേൺസുമായുള്ള സംഭാഷണത്തെയും നഡ്ഡ വിമർശിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ ഡിഎൻഎ മാറുന്നതിനെക്കുറിച്ചാണ് ആശങ്കപ്പെടുന്നതെന്നാണ് നഡ്ഡയുടെ വിമർശനം.

കേന്ദ്രം അപൂര്‍വ റെക്കോഡിട്ടിരിക്കുന്നു; രണ്ടര ലക്ഷം കോടി പിഴിഞ്ഞെടുക്കും- തോമസ് ഐസക് പറയുന്നുകേന്ദ്രം അപൂര്‍വ റെക്കോഡിട്ടിരിക്കുന്നു; രണ്ടര ലക്ഷം കോടി പിഴിഞ്ഞെടുക്കും- തോമസ് ഐസക് പറയുന്നു

 ലോകം അംഗീകരിച്ചു

ലോകം അംഗീകരിച്ചു


കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുന്നിൽ നിന്ന് നയിക്കുകയാണെന്നും ലോകം ഇത് അംഗീകരിച്ച് കഴിഞ്ഞുവെന്നും നഡ്ഡ കൂട്ടിച്ചേർത്തു. സമയബന്ധിതമായ തീരുമാനങ്ങൾ കൊണ്ട് മോദി രാജ്യത്തെ മുന്നിൽ നിന്ന് നയിക്കുകയാണെന്നും ഇക്കാര്യം ലോകം അംഗീകരിച്ച് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

 ആറ് വർഷമല്ല ദശാബ്ദം

ആറ് വർഷമല്ല ദശാബ്ദം

ആറ് വർഷം നീണ്ട മോദി സർക്കാരിന്റെ ഭരണത്തെ പ്രശംസിച്ച നഡ്ഡ ആറ് വർഷത്തിനിടെ ആറ് ദശാബ്ദത്തിന്റെ അകലമാണ് ഉണ്ടായതെന്നും മോദിയുടെ ആദ്യ വർഷം തന്നെ വിജയങ്ങൾ നിറഞ്ഞതായിരുന്നുവെന്നും നഡ്ഡ പറയുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ രാജ്യത്ത് ആറ് വർഷത്തിനുള്ളിൽ ആറ് ദശാബ്ദത്തിന്റെ വ്യത്യാസം ഉണ്ടായി. മോദി അധികാരത്തിലെത്തുന്നതിന് മുമ്പ് രാജ്യം നയപരമായ പക്ഷാഘാതത്തിലൂടെയാണ് കടന്നുപോയിരുന്നത്. രാജ്യം മുഴുവൻ കൊറോണ വൈറസുമായി പോരാടുമ്പോൾ ഇത് പറയുന്നതിൽ എനിക്ക് ദുഖമുണ്ട്. വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തെ ദുർബലപ്പെടുത്തുന്നതിനുള്ള തന്ത്രം മെനയുകയാണെന്നും നഡ്ഡ പറയുന്നു.

ട്യൂഷൻ സ്വീകരിക്കൂ

ട്യൂഷൻ സ്വീകരിക്കൂ

എങ്ങനെയാണ് പ്രതിപക്ഷത്തിരിക്കേണ്ടതെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ ബിജെപിയിൽ നിന്ന് ട്യൂഷൻ സ്വീകരിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഞങ്ങൾ പഠിപ്പിക്കാം എങ്ങനെയാണ് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്ക് പാർട്ടിയേക്കാൾ വലുതാണ് രാജ്യം. എന്നാൽ കോൺഗ്രസിന് രാജ്യത്തേക്കാൾ വലുത് പാർട്ടിയാണ്. പ്രതിസന്ധി ഘട്ടത്തിൽ പോലും അവർ രാഷ്ട്രീയം കളിക്കുകയാണെന്നും നഡ്ഡ കുറ്റപ്പെടുത്തുന്നു. പ്രതിപക്ഷത്തിന്റെ നിരുത്തരവാദിച്ചപരമായ പ്രവർത്തനങ്ങൾ അപലപനീയമാണ്. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ, കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ഡിവി സദാനന്ദ ഗൌഡ, പ്ലഹ്ലാദ് ജോഷി, പാർട്ടി തലവൻ നളിൻ കുമാർ കട്ടേൽ എന്നിവർ പങ്കെടുത്ത കോൺഫറൻസിലാണ് നഡ്ഡ പ്രതിപക്ഷത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുള്ളത്.

രാഹുലിന് വിമർശനം

രാഹുലിന് വിമർശനം


കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയതിനെ കോൺഗ്രസ് വിമർശിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് വിമർശനം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ആദ്യം ലോക്ക്ഡൌൺ പ്രഖ്യാപിച്ചത്. ലോക്ക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ പോലും അവർക്ക് പ്രശ്നമുണ്ട്.

ആശങ്ക പാർട്ടി കാര്യത്തിൽ?

ആശങ്ക പാർട്ടി കാര്യത്തിൽ?


രാജ്യത്തിന്റെ ഡിഎൻഎ മാറുന്നതിനെക്കുറിച്ച് കോൺഗ്രസിന് ആശങ്കയില്ലെന്നും കോൺഗ്രസിന്റെ ഡിഎൻഎ മാറുന്നതിനെക്കുറിച്ച് മാത്രമാണ് ആശങ്കയെന്നും നഡ്ഡ കുറ്റപ്പെടുത്തുന്നു. ഇത് മനസ്സിൽ വെച്ചാൽ നിങ്ങളുടെ ആരോഗ്യത്തിനും രാജ്യത്തിന്റെ രാഷ്ട്രീയ ആരോഗ്യത്തിനും ഗുണം ചെയ്യുമെന്നും നഡ്ഡ പറയുന്നു.

English summary
JP Nadda against congress over critism on central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X