കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് വാക്യങ്ങള്‍ പൗരത്വ നിയമത്തെ കുറിച്ച് പറയൂ... രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ. പത്ത് വാക്യങ്ങള്‍ സിഎഎയെ കുറിച്ച് പറയാനാണ് നദ്ദ രാഹുലിനെ വെല്ലുവിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ കക്ഷികളെ ചേര്‍ത്ത് കോണ്‍ഗ്രസ് പൗരത്വ നിയമത്തിനെതിരെ യോഗം വിളിച്ചിരുന്നു. ഇതില്‍ ബിജെപി ചൊടിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് സിഎഎയെ കുറിച്ച് യാതൊന്നും അറിയില്ലെന്ന് അദ്ദേഹം അതിനാല്‍ തന്നെ ഒന്നും പറയാനാവില്ലെന്നും നദ്ദ പരിഹസിച്ചു.

1

കോണ്‍ഗ്രസ് പൗരത്വ നിയമത്തെ എതിര്‍ക്കുകയാണ്. എനിക്ക് ഈ അവസരത്തില്‍ രാഹുല്‍ ഗാന്ധിയോടാണ് ചോദിക്കാനുള്ളത്. പൗരത്വ നിയമത്തിലെ പത്ത് വരികള്‍ അദ്ദേഹം പറയട്ടെ. ഒരു കാര്യത്തെ കുറിച്ചും അറിയാത്തവര്‍ രാജ്യത്തെ ജനങ്ങളെ വഴിതെറ്റിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും നദ്ദ പറഞ്ഞു. സിഎഎ മതത്തിന്റെ പേരില്‍ വിവേചനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. അവര്‍ ഇന്ത്യ സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും നദ്ദ പറഞ്ഞു.

പൗരത്വ നിയമത്തെ എതിര്‍ക്കുന്ന പ്രതിപക്ഷം യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ദുര്‍ബലമാക്കുകയാണെന്നും നദ്ദ പറഞ്ഞു. നേരത്തെ സിഎഎയെ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് രണ്ട് വാക്കുകളില്‍ രാഹുല്‍ വ്യക്തമാക്കണമെന്ന് നദ്ദ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതാണ് പൗരത്വ നിയമമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്.

അതേസമയം സിഎഎയ്‌ക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും പ്രമേയം പാസാക്കി. കേരളത്തെ പോലെ പഞ്ചാബും ഈ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. പ്രമേയത്തെ ബിജെപി എതിര്‍ത്തു. മുഖ്യപ്രതിപക്ഷമായ ആംആദ്മി പാര്‍ട്ടി സിഎഎയെ പ്രമേയത്തെ അനുകൂലിച്ചു.

ദീപികയ്ക്ക് ജെഎന്‍യുവില്‍ പോകാം.... ഞാന്‍ ഒരിക്കലും പോകില്ല, തുക്ക്‌ഡെ ഗ്യാങ് പ്രയോഗവുമായി കങ്കണ!!ദീപികയ്ക്ക് ജെഎന്‍യുവില്‍ പോകാം.... ഞാന്‍ ഒരിക്കലും പോകില്ല, തുക്ക്‌ഡെ ഗ്യാങ് പ്രയോഗവുമായി കങ്കണ!!

English summary
jp nadda challenges rahul gandhi on caa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X