Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺ​ഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ജെ പി നദ്ദ; 'കോൺ​ഗ്രസ് കളിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയം'

ഡൽഹി: കോൺ​ഗ്രസിനെതിരെ വിമർശനുവുമായി കേന്ദ്രമന്ത്രി ജെ പി നദ്ദ. ഹരിയാനയിലെ റോഹ്തക്കിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺ​ഗ്രസിന്റേത് മോശം ഭരണമാണെന്നും വ്യാപകമായ അഴിമതിയാണെന്നും ക്രിമിനൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കോൺ​ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം നിലനിൽക്കുന്ന ഒരു അന്തരീക്ഷം വളർത്തിയെടുക്കുകയാണെന്നും നദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ ഇന്ത്യ അന്താരാഷ്ട്ര തലത്തിൽ കാര്യമായ മുന്നേറ്റം നടത്തുകയും പുരോഗതിയുടെ ആഗോള വിളക്ക് എന്ന നിലയിൽ അംഗീകാരം നേടുകയും ചെയ്തെന്നും നദ്ദ പറഞ്ഞു.

NADHA

ഹ​രിയാനയിൽ കോൺ​ഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഭൂമി കുംഭകോണങ്ങൾ ഉണ്ടായിരുന്നെന്നും പാവപ്പെട്ട കർഷകരുടെ ഭൂമി പണക്കാർ തട്ടിയെടുത്തെന്നും 'ഖാർച്ചി, പാർച്ചി' എന്നിവയിൽ ജോലി നൽകി, ബുദ്ധിയുള്ള വിദ്യാർത്ഥികളെ തൊഴിലില്ലായ്മയുടെ ക്യൂവിൽ നിർത്തിയെന്നും അദ്ദേഹം പറഞ്ഞു.
" കോൺ​ഗ്രസ് എന്നാൽ മോശം ഭരണം, അഴിമതി, ക്രിമിനൽ വൽക്കരണം, കോൺ​ഗ്രസ് എന്നാൽ സഹോദരങ്ങളെ തമ്മിൽ കലഹിപ്പിക്കുക, ജാതികൾക്കിടയിൽ വഴക്കുണ്ടാക്കുക. സമൂഹത്തിനിടയിൽ വഴക്കുണ്ടാക്കുക , വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തുക എന്നതാണ് കോൺ​ഗ്രസിന്റെ മതമെന്നും അവർ പ്രവർത്തിക്കുന്ന രീതിയെന്നും നദ്ദ പറഞ്ഞു.

അതേ സമയം, തിരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിക്കുന്നതിൽ കോൺ​ഗ്രസിനും ആം ആദ്മി പാർട്ടിക്കും തുടർച്ചായ പരാജയമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിം​ഗ് വിമർശിച്ചു. ഹരിയാനയുടെ ദുരവസ്ഥയെക്കുറിച്ച് പരാമർശിച്ച് കോൺ​ഗ്രസ് ഭരണത്തിന്റെ കീഴിലുള്ള സംസ്ഥനങ്ങളിൽ പിന്നോക്കാവസ്ഥയുണ്ടെന്ന് അദ്ദഹം പറഞ്ഞു. അന്താരാഷ്ട്ര പ്ലാറ്റ് ഫോമുകളിൽ ഇന്ത്യയെക്കുറിച്ച് രാഹുൽ ​ഗാന്ധി മോശം പരാമർശം നടത്തിയെന്നും കോൺ​ഗ്രസിനെയും ആം ആദ്മിയേയും വിശ്വസിക്കരുതെന്നും വിശ്വസിക്കരുതെന്നും അവയിൽ നിന്ന് അകലം പാലിക്കണമെന്നും പൊതുജനങ്ങളോട് പറഞ്ഞു.

2014 ൽ 11 ാം സ്ഥാനത്ത് നിന്ന് ബി ജെ പിയുടെ ഭരണത്തിന് കീഴിൽ അഞ്ചാമത്തെ വലിയ ആ​ഗോള സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇന്ത്യയിലേക്കുള്ള ഇന്ത്യയുടെ സാമ്പത്തിക ഉയർച്ചയെക്കുറിച്ചും സിം​ഗ് പറഞ്ഞു. റാങ്കിം​ഗിൽ ഇനിയും ഉയരങ്ങളിലെത്തിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും കഴിഞ്ഞ ദശകത്തിൽ കൈവരിച്ച ​ഗണ്യമായ സാമ്പത്തിക പുരോ​ഗതിയെ പ്രതിഫസിച്ചു കൊണ്ട് 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകുമെന്നും അദ്ദേഹം പറഞ്ഞു. 90 അം​ഗങ്ങളുള്ള ഹരിയാനയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒക്ടോബർ അഞ്ചിനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+