കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 നിയമസഭാ തിരഞ്ഞെടുപ്പുകള്‍... 2 വര്‍ഷം കൊണ്ട് ബിജെപിക്ക് ജയിക്കേണ്ടത് മഹായുദ്ധങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ തിരഞ്ഞെടുപ്പ് ചാണക്യന്‍ അമിത് ഷാ കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരുന്നു. പകരം ജെപി നദ്ദയാണ് ചുമതലയേറ്റത്. എന്നാല്‍ മുന്നിലുള്ള വെല്ലുവിളികളാണ് അമിത് ഷായെ രണ്ട് ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചത്. അണിയറയില്‍ ഇരുന്ന് കളി നിയന്ത്രിച്ചിരുന്ന നദ്ദയ്ക്ക് സംസ്ഥാന തലത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തണമെങ്കില്‍ വലിയ അദ്ഭുതങ്ങള്‍ കാഴ്ച്ചവെക്കേണ്ടി വരും.

അതേസമയം സംസ്ഥാന സാഹചര്യങ്ങള്‍ മാറിയതിനാല്‍ അമിത് ഷായെ വിശ്വസിച്ച അത്രയും നദ്ദയെ ജനങ്ങള്‍ വിശ്വസിക്കുമോ എന്നതാണ് പ്രധാന വിഷയം. നരേന്ദ്ര മോദി സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ വലിയ ഫാക്ടറുമല്ല. എന്നാല്‍ നദ്ദയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി 14 സംസ്ഥാന തിരഞ്ഞെടുപ്പുകളാണ്. ഇതില്‍ ഭൂരിഭാഗവും ബിജെപി ഭരിക്കുന്നതോ അതല്ലെങ്കില്‍ സഖ്യമായി ഭരിക്കുന്നതോ ആയ സംസ്ഥാനങ്ങളാണ്. പ്രതിപക്ഷത്തിന് അമിത് ഷായേക്കാള്‍ ദുര്‍ബലനായ ഒരാളെയാണ് കിട്ടിയിക്കിരിക്കുന്നതെന്ന് ആശ്വസിക്കാം.

മോദി ഫാക്ടര്‍ ഇല്ലാത്ത തിരഞ്ഞെടുപ്പ്

മോദി ഫാക്ടര്‍ ഇല്ലാത്ത തിരഞ്ഞെടുപ്പ്

മോദി ഫാക്ടര്‍ സംസ്ഥാനങ്ങള്‍ തള്ളിക്കളയുന്ന ഘട്ടത്തിലാണ് നദ്ദ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. എന്നാല്‍ ഗ്രാമീണ മേഖലയില്‍ അടക്കം പ്രാദേശിക വിഷയങ്ങളാണ് ഇപ്പോള്‍ ശക്തമായ വിഷയം. അമിത് ഷായില്‍ നിന്ന് വ്യത്യസ്തമായി നദ്ദ എന്ത് ഉന്നയിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കശ്മീര്‍, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളൊക്കെ സംസ്ഥാന തലത്തില്‍ വിലപ്പോകില്ല. പ്രാദേശിക നേതാക്കളെ വെച്ച് അധികാരം പിടിക്കുകയാണ് നദ്ദയുടെ ആദ്യ ലക്ഷ്യം. എന്നാല്‍ അമിത് ഷായെ പോലെ പ്രാസംഗിക മിടുക്ക് നദ്ദയ്ക്കില്ല. യഥാര്‍ത്ഥത്തില്‍ ബിജെപിക്കിത് പരീക്ഷണ കാലമാണ്.

വരുന്നത് മഹായുദ്ധങ്ങള്‍

വരുന്നത് മഹായുദ്ധങ്ങള്‍

2014ല്‍ അമിത് ഷാ ബിജെപിയെ വന്‍ ശക്തിയാക്കിയത് പോലെയുള്ള അവസരമാണ് നദ്ദയ്ക്ക് മുന്നിലുള്ളത്. അന്ന് ദുര്‍ബലമായ ബിജെപി ഒന്നൊന്നായി സംസ്ഥാനം പിടിച്ചെടുക്കുകയായിരുന്നു. ഇനി 14 സംസ്ഥാന തിരഞ്ഞെടുപ്പുകളാണ് നദ്ദയ്ക്ക് മുന്നിലുള്ളത്. 2023 വരെയുള്ള നദ്ദയുടെ കാലയളവില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളാണ് ഇത്. ദില്ലിയാണ് ആദ്യ കടമ്പ. ബീഹാര്‍, ബംഗാള്‍, അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവയാണ് അടുത്ത വെല്ലുവിളികള്‍.

പ്രശ്‌നങ്ങള്‍ ഇങ്ങനെ

പ്രശ്‌നങ്ങള്‍ ഇങ്ങനെ

നദ്ദയ്ക്ക് ദില്ലിയില്‍ നേരിടേണ്ടത് അരവിന്ദ് കെജ്‌രിവാളിനെയാണ്. ഇത്ര പോപ്പുലറായിട്ടുള്ള നേതാവിനെ അദ്ദേഹം എങ്ങനെ നേരിടും എന്നതാണ് ഇനി അറിയാനുള്ളത്. ദില്ലിയില്‍ ബിജെപി വിഭാഗീയതയ്ക്ക് നടുവിലാണ്. അടുത്തത് ബീഹാറാണ്. ഇവിടെ സീറ്റ് വിഭജനമാണ് നദ്ദയ്ക്ക് തലവേദനയാവുക. അമിത് ഷായുടെ മിടുക്ക് അക്കാര്യത്തിലും നദ്ദയ്ക്കില്ല. ആര്‍ജെഡിയെ എങ്ങനെ പ്രതിരോധിക്കുമെന്നതും വെല്ലുവിളിയാണ്. ബംഗാളില്‍ മമതാ ബാനര്‍ജിയെന്ന തീപ്പൊരി നേതാവിന് മുന്നില്‍ നദ്ദ പതറി പോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ബിജെപി ദുര്‍ബലമാകും

ബിജെപി ദുര്‍ബലമാകും

അമിത് ഷാ മുമ്പുള്ള പോലെ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും. എന്നാല്‍ നദ്ദയുടെ പ്രവര്‍ത്തന മികവ് കൊണ്ട് മാത്രമേ പാര്‍ട്ടിക്ക് ജയിക്കാനാവൂ. അസമില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്തുക അസാധ്യമായിരിക്കും. പഞ്ചാബില്‍ ശിരോമണി അകാലിദളിനെ കൂടുതലായി ബിജെപി ആശ്രയിക്കാനാണ് സാധ്യത. ഉത്തര്‍പ്രദേശില്‍ ബിജെപി തകരാനുള്ള സാധ്യതകള്‍ സജീവമാണ്. മുമ്പ് മോദി ഫാക്ടര്‍ ഇല്ലാതിരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇവിടെ ബിജെപി തകര്‍ന്നടിഞ്ഞിരുന്നു. ത്രിപുര, കര്‍ണാടക എന്നിവ നിലനിര്‍ത്തേണ്ടതും ബിജെപിക്ക് അത്യാവശ്യമാണ്.

റിവേഴ്‌സ് ട്രെന്‍ഡ്

റിവേഴ്‌സ് ട്രെന്‍ഡ്

രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണ് പ്രധാന വെല്ലുവിളി. ജെജെപിയിലൂടെ പുതിയൊരു സഖ്യത്തെ ലഭിച്ചെങ്കിലും, ശിവസേനയെ കൈവിട്ടു. ഗോവയിലും സമാന സംഭവമാണ് ഉള്ളത്. ജെഡിയു, അകാലിദള്‍, ജെജെപി എന്നിവര്‍ ബിജെപിയുടെ വല്യേട്ടന്‍ മനോഭാവത്തില്‍ ഇടഞ്ഞിരിക്കുകാണ്. സംസ്ഥാനങ്ങളില്‍ സഖ്യമില്ലാതെ ബിജെപിക്ക് ജയിക്കാനാവില്ല എന്നതാണ് വാസതവം. പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ സഖ്യത്തെ ഒപ്പം നിര്‍ത്തുകയാണ് നദ്ദയ്ക്കുള്ള പ്രധാന വെല്ലുവിളി.

കോണ്‍ഗ്രസ് ബി ടീം

കോണ്‍ഗ്രസ് ബി ടീം

ബിജെപിക്ക് ഇപ്പോഴുള്ള പ്രധാന വെല്ലുവിളി കോണ്‍ഗ്രസിന്റെ ബി ടീമാണെന്ന ആരോപണമാണ്. എല്‍കെ അദ്വാനി ഗ്രൂപ്പിലുള്ള നേതാക്കളെല്ലാരും ഇപ്പോള്‍ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇവരെ നേതൃത്വത്തിലേക്ക് മടക്കി കൊണ്ടുവരിക വെല്ലുവിളിയാണ്. ഗോരക്ഷാ ആക്രമണം, ആള്‍ക്കൂട്ട ആക്രമണം, മുസ്ലീം, ദളിത് ആക്രമണം, തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ ഇപ്പോള്‍ പൗരത്വ നിയമം വരെ നദ്ദയ്ക്ക് പരിഹരിക്കേണ്ട പ്രശ്‌നമാണ്. പുതിയൊരു ബിജെപിയെ പൊതുമധ്യത്തിലേക്ക് ഇറക്കിവെക്കേണ്ടത് തിരഞ്ഞെടുപ്പ് വിജയത്തിന് കൂടി അത്യാവശ്യമാണ്.

മോദി ബ്രാന്‍ഡ് നിലനിര്‍ത്തുക

മോദി ബ്രാന്‍ഡ് നിലനിര്‍ത്തുക

2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ നദ്ദ പാര്‍ട്ടിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. മോദി തരംഗം നിലനിര്‍ത്തി കൊണ്ടുപോകുക എന്നതും നിര്‍ണായകമാണ്. അതേസമയം നരേന്ദ്ര മോദി-അമിത് ഷാ സഖ്യത്തിന്റെ കണ്ണിലെ കരടാവാന്‍ ഒരു നേതാവിനും അധിക സമയം വേണ്ട. നദ്ദ തിരഞ്ഞെടുപ്പുകളില്‍ വീഴുന്നത് തുടര്‍ന്നാല്‍ കാര്യങ്ങള്‍ ഇവര്‍ക്ക് മാറ്റി ചിന്തിക്കേണ്ടി വരും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപിക്ക് വേണ്ട അടിത്തറ ഉണ്ടാക്കുന്നത് നദ്ദയുടെ ഈ ഭരണകാലമായിരിക്കും.

ബിജെപിയെ കുറിച്ചുള്ള നിങ്ങളുടെ നിലപാടെന്താണ്, നിതീഷിനോട് ചോദ്യങ്ങളുമായി ജെഡിയു ജനറല്‍ സെക്രട്ടറി!!ബിജെപിയെ കുറിച്ചുള്ള നിങ്ങളുടെ നിലപാടെന്താണ്, നിതീഷിനോട് ചോദ്യങ്ങളുമായി ജെഡിയു ജനറല്‍ സെക്രട്ടറി!!

English summary
jp nadda have 5 challenges in bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X